
എന്റെ ആദ്യത്തെ പ്രണയത്തെ കുറിച്ച് പറയാം ( ആദ്യത്തേത് എന്ന് പറഞ്ഞത് ക്യാമ്പസ്സിലെ ആദ്യത്തെ ആണ് ജീവിതത്തിലെ അല്ല.. പ്രണയത്തിന്റെ അര്‍ഥം അറിയുന്നതിന് മുന്പ് പ്രണയിച്ചു തുടങ്ങിയതിനാല്‍, പ്രണയം ഒരുപാടുണ്ടായിട്ടുണ്ട്..)
ഒട്ടേറെ മോഹങ്ങളുമായാണ് ക്യംബസ്സിന്റെ പടികയരിയത് .. സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് എന്തൊക്കെയോ ഉണ്ടാക്കമെന്ന ആഗ്രഹങ്ങളുമായി, mechanical engineer ആവാന്‍ ചാടി പുറപ്പെട്ടു...(അതൊന്നും നടക്കില്ലന്നു പിന്നീടു മനസ്സിലായി) ആരൊക്കെയോ പറഞ്ഞു മെക്കനികലിനു വന്‍ സ്കോപ്പ് ആണെന്ന്...നാല് വര്ഷം കഴിഞ്ഞിട്ടും അതിന്റെ ഗുട്ടന്‍സ് എനിക്ക് പുടികിട്ടിയില്ല... അത് പോട്ടെ കാര്യത്തിലേക്ക് കടക്കാം..
ക്യാമ്പസ്സില്‍ എത്തിയാല്‍ പ്രണയിക്കണം എന്ന് ഒരു പാട് പുസ്തകങ്ങളില്‍ നിന്നും സിനിമയില്‍ നിന്നു മൊക്കെ അറിഞ്ഞു വച്ചിരുന്നു... അങ്ങനെ പ്രണയിക്കാന്‍ തീരുമാനിച്ചു.. പക്ഷെ നല്ല പെണ്ണിനെ കിട്ടണ്ടേ.. ഒടുവില്‍ തേടിപിടിക്കുകയും ചെയ്തു... അവളെ കുറിച്ച് പറയുകയാണെങ്കില്‍, അല്ലേല്‍ വേണ്ട നിങ്ങളങ്ങനെ എന്‍റെ പെണ്ണിന്റെ സൌന്ദര്യം ആസ്വദിക്കണ്ട... "കൊള്ളാം" അത്രയും മനസ്സിലാകിയാല്‍ മതി..
ആദ്യ നോട്ടത്തില്‍ തന്നെ ഞങ്ങള്‍ പ്രണയബദ്ധരായി..( ഞാന്‍ എന്ന് പറയുന്നതാവും ശരി, അവള്‍ മൈന്‍ഡ് പോലും ചെയ്തില്ല..). എന്‍റെ പ്രണയം അവളെ എങ്ങനെ അറിയിക്കാം എന്നായി പിന്നീടുള്ള ചിന്ത.. കണ്ട ഉടനെ പോയി "I FALLEN IN LOVE WITH YOU" എന്ന് പറയാന്‍ ഞാന്‍ ഗൌതം മേനോന്‍ പടത്തിലെ നായകനല്ലലോ, അതുകൊണ്ട് തന്ത്ര പൂര്‍വ്വം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു...
പ്രണയത്തിന്റെ ആദ്യപടിയായി അവളുമായി സൌഹൃദം സ്ഥാപിക്കണം.. അതാണല്ലോ ക്യംബസ്സിന്റെ സ്റ്റൈല്‍.. അതില്‍ ഞാന്‍ വിജയിച്ചു... നമുക്കിടയില്‍ പാമ്പന്‍ പാലതിന്റത്രേം ഉറപ്പുള്ള ഒരു പാലം തന്നെ ഇട്ടു... അങ്ങനെ നല്ല രീതിയില്‍ നമ്മുടെ ബന്ധം മുന്നോട്ട് പോയികൊണ്ടിരിക്കുകയായിരുന്നു.. അപ്പോഴാണ് കഥയിലെ വില്ലന്‍ കടന്നു വരുന്നത്.. അത് വേറാരും അല്ല, എന്റെ ആത്മാര്‍ത്ഥ സുഹൃത്ത്.. അവനു, ഞാനും അവളും തമ്മിലുള്ള ബന്ധം എന്തെന്നറിയണം, ഞാന്‍ ഒഴിഞ്ഞു മാറാന്‍ നോക്കി രക്ഷയില്ല... അവന്‍ ചൊരിഞ്ഞു കൊണ്ട് വീണ്ടും വന്നു.. ഒടുവില്‍ ഞാന്‍ പറഞ്ഞു നമ്മള്‍ വളരെ അടുത്ത FRIENDS (thick friends) മാത്രമാണെന്ന്..
അതുകേട്ടപ്പോള്‍ തന്നെ അവനൊരു ദീര്‍ഘനിശ്വാസം എടുത്തു.. അതിന്റെ പ്രണയത്തിന്റെ അന്ത്യശ്വസനത്തിനാനെന്നരിയാന്‍ ഞാന്‍ അല്പം വൈകിപ്പോയി... അവനു അവളെ "ഐ ലവ് യു" ആണെന്ന്, ഞാന്‍ പോയി പറയണം പോലും... ഫ്രണ്ട് അല്ലേ സഹായിക്കാതിരിക്കാന്‍ പറ്റ്വോ..? ( അതും എന്‍റെ എല്ലാ രഹസ്യങ്ങളും അറിയുന്നവന്‍, അവനെ പിണക്കാന്‍ പറ്റ്വോ ), പോരാത്തതിനു ഞാനും അവളും തമ്മില്‍ വേറൊന്നും ഇല്ലാന്ന് പറഞ്ഞു നാക്ക് വായിലെക്കിട്ടാതെ ഉള്ളൂ...
അങ്ങനെ ഗതികേട് കൊണ്ട് ഞാനെന്റെ ആദ്യ പ്രണയിനിക്ക് മുന്നില്‍ ഹംസമായി..അങ്ങനെ ആ പ്രണയം പൂത്തുലഞ്ഞു...അതുകണ്ട് ബ്ലിങ്കസ്സ്യനായി നില്‍ക്കാനെ എനിക്ക് കഴിഞ്ഞുള്ളു... മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയെന്നു കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ.. ഇപ്പോള്‍ കണ്ടു... പാവം ഞാന്‍...!!!!
പിന്നീടുള്ളകാലം ഒരുപാട് പ്രണയങ്ങള്‍ വിജയിപ്പിച്ചു, നല്ലൊരു ഹംസമായി വര്‍ത്തിക്കാന്‍ എനിക്ക് സാധിച്ചു... I PROUD OF MYSELF.. അല്ലാതെ ഇപ്പൊ എന്താ ചെയ്ക..!!!