2010, ഒക്‌ടോബർ 31, ഞായറാഴ്‌ച

പിന്നാമ്പുറം

ഇന്നലെ വരെ ഈ നഗര വീഥിക്ക്
കാവലിരുന്നവര്‍, 
ധനികന്റെ കാപട്യമോ    
കുടില തന്ത്രങ്ങളോ അറിയാത്തവര്‍..  
തെരുവിന്റെ മറവില്‍
ആത്മാവിനെ കുഴിച്ചുമൂടി,
ഉരുകുന്ന മനസ്സിനെ
അകത്തളത്തില്‍ തളച്ചു
അരവയര്‍ നിറക്കാന്‍ 
പകലിരവുകള്‍ മറന്നവര്‍.
പോര്‍ക്കലങ്ങളെ രാജകീയമാക്കിയവര്‍.. 

ഒടുവില്‍ പിറന്ന മണ്ണിന്‍റെ 
പെരുമ   വാനോള മുയര്‍ത്താന്‍ 
ഇരുളിന്‍റെ മറവിലേക്ക്
  വലിചെരിയപെട്ട‍വര് ,
ഇവരുടെ വിയര്‍പ്പിന്റെ മൂല്യവും 
പങ്കിട്ടെടുതോരധികാര വര്‍ഗമോ,
പുതിയ രാഷ്ട്രീയ നാടകത്തിന്‍
തിരക്കഥയെഴുതുന്നു ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ