സാധാരണ പിണക്കങ്ങള്‍ ഒന്ന് രണ്ട് ദിവസത്തേക്ക് മാത്രമേ ഉണ്ടാകാറുള്ളൂ..
ഇതിപ്പോള്‍ ആഴ്ച രണ്ട് കഴിഞ്ഞു..
പിണക്കത്തിന്റെ കാരണമെന്തെന്നു മറന്ന് പോയിരിക്കുന്നു.. എല്ലേലും എന്നും നിസ്സാര കാര്യങ്ങള്‍ക്കാണ് നമ്മള്‍ പിണങ്ങാര്..
എന്നും ഞാന്‍ തന്നെയാണ് അവളെ തിരിച്ചു വിളിക്കാറ്...

പക്ഷെ ഇപ്രാവിശ്യം വിട്ടുകൊടുക്കാന്‍ ഞാന്‍ തയ്യാറല്ല...
തന്റെ പ്രണയിനിക്ക് മുന്പിലാനെലും എന്നും അടിയറവു പറയാന്‍ പറ്റ്വോ.. എനിക്കും ഒരു വ്യക്തിത്വമില്ലേ, അതെന്തേ അവള്‍ മനസ്സില്ലാക്കഞ്ഞേ...
പക്ഷെ അവളില്ലാത്ത സായാഹ്നങ്ങള്‍ എന്നെ നിഷ്ക്രിയനാക്കുന്നു..
നിമിഷങ്ങള്‍ക്ക് യുഗങ്ങളുടെ ദൈര്‍ഘ്യം..
വെയിലിനു തീയുടെ ചൂട്...
അത് എന്നെ സ്വയം ഉരുക്കാന്‍ വെമ്പുന്നത് പോലുണ്ട്...
ഈ വിരഹാഗ്നിയില്‍ സ്വയം അലിഞ്ഞില്ലാതാകാന്‍ എനിക്കാഗ്രഹമില്ല എങ്കിലും, എന്‍റെ മാനം പണയം വെക്കാന്‍ ഞാന്‍ മടിക്കുന്നു , അത് പ്രണയത്തിനു മുന്പിലാനെങ്കിലും.. .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ