2010, ഒക്‌ടോബർ 18, തിങ്കളാഴ്‌ച

തോഴന്‍




അഞ്ചുവര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു
വെള്ളിയാഴ്ചയാണ് അവന്‍ എന്‍റെ ജീവിതത്തിലേക്ക് കടന്നു വന്നത്, തികച്ചും യാദ്രിശ്ചികമായി..

 അന്ന് മുതല്‍ ഇന്ന് വരെ അവനെ കൂടാതെ ഒരു ദിവസം പോലും ഞാനിരുന്നിട്ടില്ല... 

അത്രയ്ക്ക് ജീവനായിരുന്നു അവനെനിക്ക്... കഴിഞ്ഞ കാലത്തിലെ എന്‍റെ എല്ലാ സന്തോഷവും ദുഖവും പങ്കിടാന്‍ അവനുണ്ടായിരുന്നു.. 
ഒരു പക്ഷെ എന്‍റെ സന്തോഷത്തിന്റെ കാരണക്കാരന്‍ പോലും അവനായിരുന്നു.. 

അവന്‍ കൂടെയുണ്ടെങ്കില്‍ എവിടെ പോകാനും പേടിയില്ലായിരുന്നു എനിക്ക്... ഒരു കാലത്ത് എല്ലാവരുടെയും കണ്ണിലുണ്ണി ആയിരുന്നു അവന്‍ .. 

അവനില്‍ കൂടിയായിരുന്നു ഞാന്‍ പലരെയും പരിചയപെട്ടത്.. എന്‍റെ ബന്ധങ്ങള്‍ വിപുലീകരിച്ചത്.. പിന്നെ കാലത്തിനെ കുത്തൊഴുക്കില്‍ പലരും അവനെ തഴഞ്ഞപ്പോഴും, തള്ളി പറഞ്ഞപ്പോഴും അവനെ ഞാനെന്റെ ഹൃദയത്തോട് ചേര്‍ത്ത് വച്ചു... 

അവനെ എന്നില്‍ നിന്നും പറിച്ചെടുക്കാന്‍ പല ബാഹ്യ ശക്തികളും ശ്രമിച്ചിട്ടുണ്ട്... പക്ഷെ അവയ്ക്കൊന്നും അവനെ എന്നില്‍ നിന്നും അടര്‍ത്തി മാറ്റാന്‍ ആയില്ല.. 

അവന്‍റെ ചെറിയൊരു അനക്കം പോലും ഏത് ഗാഡനിദ്രയില്‍ നിന്നും എന്നെ ഉണര്‍ത്താന്‍ പോന്നതായിരുന്നു... അങ്ങനെയൊരു ആത്മബന്ധം നമുക്കിടയില്‍ വളര്‍ന്നിരുന്നു... 

പക്ഷെ നല്ലവരെ ദൈവം നേരത്തെ വിളിക്കും എന്നാണല്ലോ.. 

ഇന്നലെ നടന്ന ഒരാക്ക്സിടെന്റില്‍ അവന്‍ എന്നെ വിട്ടുപോയി, എം ജി റോഡില്‍ വച്ചായിരുന്നു സംഭവം... നമുക്കെതിരെ പാഞ്ഞു വന്ന പാണ്ടി ലോറി, ഈ ഭൂമിയില്‍ എന്നെ തനിച്ചാക്കി അവനെയും കൊണ്ടുപോയി.. . നിറമിഴികളോടെ നോക്കി നില്‍ക്കാനെ എനിക്ക് കഴിഞ്ഞുള്ളു... 

അവനൊരു പകരക്കാരന്‍ ഇനിയുണ്ടാകുമോ..? ഒരു പക്ഷെ കാലവും പുതിയ ബന്ധങ്ങളും എല്ലാം മായ്ച്ചു കളഞ്ഞേക്കാം.. എന്നാലും...


അകാലത്തില്‍ പൊലിഞ്ഞുപോയ എന്‍റെ നോക്കിയാ 1100 യ്ക്ക് നിത്യശാന്തി നേര്‍ന്നു കൊണ്ട്...


അജു....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ