2010, ഒക്‌ടോബർ 3, ഞായറാഴ്‌ച

വേര്‍പാട്

മറന്ന്‌ തുടങ്ങിയിരിക്കുന്നവള്‍..
ഒരുമിച്ചിരുന്ന സായാഹ്നങ്ങളും
പങ്കിട്ട കഥകളും
ഇന്നെന്റെതു മാത്രമായിരിക്കുന്നു...

ഈ വരമ്പിലൂടെനി കൈ കോര്‍ത്ത്
നടക്കനെനിക്കെനിയാരുണ്ട്..
ആ മരച്ചുവട്ടില്‍  തനിച്ചിരിക്കണോ ഞാന്‍...

ബന്ധങ്ങള്‍ ബന്ധനങ്ങള്‍
കല്പിച്ചപ്പോള്‍ ഈ കുടക്കീഴില്‍
 എന്നെ താനിച്ചാകി
 അകന്നതെന്തേ...
നിന്‍റെ പ്രണയം വെറും നാട്യമായിരുന്നോ..
അതോ ജീവിതം ഇങ്ങനാണോ...

കാലം ഇത്രപെട്ടെന്നു മാറി,
 കൂടെ അവളും...
എനിക്കും കഴിയുമോ ഇതുപോലെ..

പഠിക്കും ഞാനും മറക്കാന്‍,
അല്ലെങ്കില്‍ സുഖമുള്ള
 നൊമ്പരമായി ഓര്‍ക്കാനെങ്കിലും...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ