2012, മാർച്ച് 25, ഞായറാഴ്‌ച

കാലനും കുട്ടനും...


  രാത്രിയുടെ ഏഴാം യാമം.. ചീവീടുകള്‍ പതിവു പൊലെ  സിത്താറു വായനയില്‍ മുറുകി കഴിഞ്ഞു... മിന്നാമിനികള്‍ അന്നു ഹര്‍ത്താല്‍ വിളിച്ചുരുന്നുവോ..?.നിലാവ് ജാലകവാതിലിലൂടെ ഒളിഞ്ഞ് നോക്കുന്നുണ്ട്., പക്ഷെ ഇതൊന്നും ഗൌനിക്കാതെ  ഭൂമി കുലുങ്ങി ഈ  ഭൂലോകം  പിളര്‍ന്നു സകലതും അതിന്റെ ആഴക്കിണറിലേക്ക് വലിച്ചിറക്കിയാലും ഞാനീ  "ഇ -ലോകത്ത് "  സുരക്ഷിതനാണു  എന്ന അമിതമായ ആത്മവിശ്വസത്തില്‍  കുട്ടന്‍ കമന്റും ലൈക്കുമടിച്ച് തകര്‍ക്കുകയാണു..

പെട്ടെന്നു  ആരോ വന്നു പോക്കു ചെയ്തു...

നോട്ടിഫിക്കേഷനുണ്ടായിരുന്നോ ? ഇല്ല... കുട്ടനറിഞ്ഞില്ല...
വീണ്ടും പോക്കി...“ തോണ്ടി“ എന്നു....
തിരിഞ്ഞു നോക്കുമ്പോ കയ്യിലൊരു കയറുമൊക്കെ ആയി രാജാപാര്‍ട്ട് വേഷത്തില്‍ ഒരു ചെങ്ങായി..

"ആരാ..??

"ഞാനാ കാലന്‍ യമലോകത്തു നിന്നും...."
മ്മം.. എന്തു വേണം..?
അങ്ങയുടെ വാലിഡിറ്റി തീര്‍ന്നു... കൂട്ടി കൊണ്ടോവാന്‍ വന്നതാ..

അതു പറ്റില്ല.... ഞാന്‍ നാലാം ക്ലാസിലത്രെ എനിക്ക് പഠിക്കണം പഠിച്ച് പടിച്ച് ബല്യ ആളാകണം ഇങ പോയിട്ട് പിന്നെ ബ്ബാ...

അതൊന്നു പറ്റൂലാ..കുട്ടാ... നീ ഈ ലിസ്റ്റ് കണ്ടൊ നിന്റെ പേരാ അടുത്തത്... നിനക്ക് മുന്‍പുള്ളവരൊക്കെ ആള്‍ റെഡി സീറ്റ് ബെല്‍റ്റ് ഇട്ട് ഇരിപ്പായി... നീയും കൂടെ ആയാല്‍ ഇന്നത്തെ കോട്ട ആയി...

നോക്കിയപ്പോള്‍ ലിസ്റ്റിന്റെ മധ്യത്തില്‍ തന്റെ പേരു “  Mr. Kuttan kaasro 

തെല്ലൊരു പ്രതീക്ഷയോടെ കുട്ടന്‍ കാലനോട് :   അപ്പോ ലിസ്റ്റില്‍ ബാക്കിയുള്ളവര്‍.., 
അവരെ ആരേയെങ്കിലും വച്ച് അഡ്ജസ്റ്റ് ചെയ്തൂടെ.. 

“പറ്റില്ല.  അവരുടെ സമയം ആയില്ല... നീ ഇപ്പോ എന്റെ കൂടെ വരണം“ കാലന്‍ നിര്‍ബന്ധിച്ചു...

"ഞാനെന്നാലാ സ്റ്റാറ്റ്സ്   FB യില്‍  ഒന്നിടട്ടേ.. പ്ലീസ് വൈറ്റ് ഫോര്‍ സം ടൈം...

കാലനു കുടിക്കാന്‍ ചായയോ കാപ്പിയോ..?

ചായീം കാപ്പിയുമൊന്നും വേണ്ട... തണുത്തതെന്തേലും..??

യു മീന്‍ ജ്യൂസ്...?

നോ നോ സോമരസം വല്ലോം?

ഓ ഓരോ ചില്‍ഡ് ബീയറ് എടുക്കാലേ..??

നിന്റെ ഇഷ്ടം...

             കുട്ടന്‍ കാലനുമൊത്ത് ചിയേര്‍സ് പറഞ്ഞ്  തന്റെ  അന്ത്യ മദ്യം മോന്തി.... വിത്തിന്‍ സെക്കന്റ്സ് കാലന്‍ ഫ്ലാറ്റ്.... ഉറക്ക ഗുളിക ഏറ്റു... എനി 2 മണിക്കൂരേക്ക് നോക്ക്ക്കണ്ട... കുട്ടന്‍ കാലന്റെ കയ്യില്‍ നിന്നും ആ ലിസ്റ്റ് എടുത്തു.... പ്രോഗ്രസ്സ് കാര്‍ഡ് തിരുത്തിയുള്ള അവന്റെ പ്രവൃത്തി പരിചയം കാണിച്ച് കൊടുക്കാനുള്ള വാശി എന്ന പോലെ അവന്‍ തന്റെ പേര് മാറ്റി ലിസ്റ്റില്‍ ഏറ്റവും അവസാനമെഴുതി ചേര്‍ത്തു... പിന്നെ ഒന്നുമറിയാത്ത പോലെ അവന്റെ ലോകത്തിലേക്ക് ഫേസ്ബുക്കിലേക്ക്, അവിടെ ചാറ്റ് ബോക്സുകള്‍ പുര  നിറഞ്ഞ് നിക്കാന്‍ തുടങ്ങി  നേരം ഇമ്മിണി ആയി..

മണിക്കൂറ് രണ്ട് കഴിഞ്ഞു...
       നല്ല  ഒരു ഉറക്കം കിട്ടിയതിന്റെ സംതൃപ്തിയില്‍ കാലനെഴുന്നേറ്റു, സ്നേഹത്തോടെ കുട്ടനെ നോക്കി... എനിക്ക് ആദ്യമായ് ബീയര്‍ ഓഫര്‍ ചെയ്ത മാനവാ,  എന്നെ ആനന്ദ സാഗര്‍ത്തിലാറടിച്ചത്തിനു നിനക്ക് വേണ്ടി ഞാന്‍ ശിക്ഷയില്‍ ഒരിളവു വരുത്താം... ഇന്ന് ലിസ്റ്റിലെ അവസാന പേര് വച്ച് തുടങ്ങാം എന്റെ വേട്ട.....

ക്ണിം  !!!

 മോറല്‍ :  ഒളിച്ചോട്ടം ഒന്നിനും ഒരു പരിഹാരമല്ല.  മാറ്റങ്ങള്‍ പ്രതീക്ഷിക്കുക മാറ്റങ്ങളുമായ് കാലവീളംബമില്ലാതെ പൊരുത്ത പെടുക....  മാറ്റങ്ങളെ ഉള്‍കൊണ്ട്  ജീവിതത്തെ ചങ്കൂറ്റത്തോടെ നേരിടുക...

  (അവലംബം : മൊവീലില്‍ വന്നൊരു കുഞ്ഞ് മെസ്സേജ് ) 

4 അഭിപ്രായങ്ങൾ:

  1. ഒളിച്ചോട്ടം ഒന്നിനും ഒരു പരിഹാരമല്ല.
    കാര്യം മനസ്സിലായല്ലോ
    കാലനോടാ കളി...?!!!
    കൊള്ളാം കേട്ടോ.
    നന്നായി രസിപ്പിച്ചു.

    മറുപടിഇല്ലാതാക്കൂ
  2. കൊച്ചു കഥ നന്നായി . പ്രത്യേകിച്ചും അവസാനിപ്പിച്ചത് വളരെ രസകരമായി.
    കൂട്ടത്തില്‍ പറയട്ടെ ഓട്ടോഗ്രഫ് വായിച്ചു. വലിച്ചുവാരി എഴുതി അത് കുളമാക്കി.

    മറുപടിഇല്ലാതാക്കൂ
  3. @kanakkoor നന്ദി . എല്ലാം കട്ടി കൂട്ടലുകലല്ലേ മാഷെ... ഇനി ശ്രദ്ധിക്കാം..

    മറുപടിഇല്ലാതാക്കൂ