hiii...
koooy...
r u der...
എന്താടീ...
ഓ, അവിടുണ്ടോ ..? ഇന്നലത്തെ, ബാക്കി പറഞ്ഞില്ലലോ... :(
എന്തു..??
നിങ്ങളുടെ ആദ്യപ്രണയിനിയെ പറ്റി, എന്റെ മുന്ഗാമീ കുറിച്ച്... ബാക്കി പറ...
ബാക്കി ഒന്നൂല്യാ നീ പോടീ X-(
പറയൂന്നേ... എന്നോടല്ലേ...
എന്നാ പറ, എവിടെത്തി....??
കോളേജ് ലാസ്റ്റ് ഡേ .... അന്ന് നിങ്ങള്‍ കാണാം എന്നോ മറ്റോ പറഞ്ഞു ...
--------------------------------------
കോളേജിലെ അവസാനദിവസം. അവള് നേരത്തെ മെസ്സേജ് അയച്ചിരുന്നു, 'ക്ലാസ്സിനടുത്തെയ്ക്ക് വരണം. എനിക്ക് കുറച്ചു സംസാരിക്കാനുണ്ട് '. അവസാനമായി വല്ലതും മിണ്ടാമല്ലോ എന്നു കരുതി ഞാന്‍ പോയി, കൂടെ ഉള്ള കൂട്ടുകാരെ കാന്റീനിലേക്ക്ക് വിട്ടു.
അതിനൊന്നും ആയിരിയ്ക്കില്ല പോയെ.. :P
ഊര്‍ന്നിറങ്ങുന്ന ഇടവപ്പാതിയോട് കിന്നാരം പറഞ്ഞു, കോറിഡോറില്‍ തന്നെ എന്നെ കാത്തു നില്‍ക്കുകയായിരുന്നു അവള്. .. കയ്യിലുള്ള ഡയറി എനിക്ക് നേരെ നീട്ടി, 'ഓട്ടോഗ്രാഫാണു... നീ എന്തേലും എഴുതണം ...'
പെട്ടെന്നു അങ്ങനെ ഒരാവശ്യം കേട്ടപ്പോള്‍ ഞാന്‍ പറഞ്ഞു, ഞാന്‍ എന്തെഴുതാനെടീ? ഈ ഫോര്മാലിറ്റീസ്.. അതു വേണോ നമുക്കിടയില്‍ ..?
“”മടിയന്‍ തന്നെ.“
കുറച്ചുനേരം അബോധാവസ്തയില്‍ എന്തൊക്കെയോ സംസാരിചു. പിന്നണിയില്‍ ഓട്ടോഗ്രാഫില്‍ എഴുതാനുള്ള വരികള്‍ തിരയുകയായിരുന്നു. എഴുതാതിരിക്കാന്‍ അവള് സമ്മതിക്കില്ല..കുറച്ച് ഫോണ്‍ സംഭാഷണങ്ങളും ചോക്കലേറ്റ് മെസ്സേജുകളുമല്ലതെ , ഓര്‍മയ്ക്കായ് ഒന്നുമില്ല. ഒരു പക്ഷെ അവള് അങ്ങനൊരു ഓട്ടോ ഗ്രാഫ് ഉണ്ടാക്കിയത് തന്നെ എന്നെ കൊണ്ട് വല്ലതും എഴുതിക്കാനാകും...
“ആഹാ... എന്തൊരു സൈക്കോളജി..“
“മിണ്ടാതിരിയെടീ.... x-(
ഡയറി വാങ്ങി. അവളുടെ കണ്ണുകളിലെ ഭാവം വരികളിലേക്ക് പകര്‍ത്താന്‍ ഞാന്‍ ശ്രമിച്ചു.
“തവിട്ടു നിരതില്ലുള്ള , സ്വര്‍ണ തോപ്പിയുള്ള ആ ഫൌണ്ടന് പേന ആണോ ?“
" അല്ല... അതെന്റേതല്ലേ.. ഇതവളുടെ യൂനിബാള് ന്റെ പേന.. നീ ഫ്ലോ കളയല്ലേ,, ഞാന്‍ പറയട്ടെ..."
യൂനി ബാളിന്റെ കറുത്ത മൊഴിമുത്തുകള്‍ ഡയറിത്താളുകളിലേക്ക് പീടഞ്ഞു വീണു.
“കുറെയൊന്നും സംസാരിച്ചില്ലെങ്കിലും ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് അടുത്ത എന്റെ കൂട്ടുകാരിക്ക്, ഓര്‍മിയ്ക്കാന്‍ ഓമനിക്കാന്‍ ഒരുപാട് ഒറ്മകള് പങ്കു വെച്ച എന്റെ പ്രിയസുഹ്രുതിനു, കാലത്തിന്റെ വാതായനങ്ങള്‍ ഓരോന്നായി ഇറുക്കിയടയ്ക്കുമ്പോള് മനസ്സ എപ്പോഴെങ്കിലും ഒറ്റയ്ക്കാവുകയാണെങ്കില് ആ ജാലകവാതില്‍ മലര്‍ക്കെ തുരന്നിടുക. സ്വപ്നങ്ങളുടെ മരീചികയുമായി എന്റെ ഒര്മകള് ആ തെക്കന്‍ കാറ്റിനൊപ്പം ഓടിവരും... നിനക്ക് കൂട്ടിരിയ്ക്കാന്‍ ... etc etc "
എഴുതിമുഴുമിപ്പിച്ചു ആശംസകളോടെ എന്നുകൂട്ടി ചേര്‍ത്ത്, പറയാന്‍ കൊതിച്ച പലതും തൂലിക തുമ്പില്‍ തന്നെ കുഴിച്ചുമൂടി ഡയറി മടക്കി അവള്‍ക്ക് നേരെ നീട്ടി.. പെട്ടെന്നു എഴുതി തീര്‍ന്നോ എന്നവള്‍ ശങ്കിച്ചു..
"ദേ, വീണ്ടും സൈക്കോളജി. :D അല്ല, എന്തിനാ തെക്കന്‍ കാറ്റിനെ പിടിച്ചേ? മരിച്ചു തെക്കൊട്ടെടുക്കുമ്പോള് എന്നാണോ ഉദ്ദേശിച്ചത് ?"
"അവളുടെ വീട് എന്റെ വീടിന്റെ തെക്കാ... നീ മൂഡ് കളയല്ലേ.."
പിന്നെയും എന്തൊക്കെയൊ സംസാരിചു... എന്നെകുറിച്ചും അവളെക്കുരിച്ചും ഞങ്ങളെ കുറിച്ചുമൊക്കെ. ഇതിനിടയില്‍ മണിക്കൂറ് സൂചി മിനിട്ട് സൂചിയുമായി രണ്ട് തവ്വണ കിന്നാരം പറഞ്ഞു പോയിരുന്നു. രണ്ടു തൂണുകള്‍ ചാരി നിന്നവര്‍ അതിനിടയിലേക്കും പിന്നീട് ഒരേ തൂണില്‍ ചാരി നിക്കാന്‍ തുറ്റങ്ങിഅയതു... പതിയേ കല്പടവുകളിലേക്ക് അഭയം പ്രാപിച്ചതുമൊക്കെ ആരെഴുതിയ തിരക്കഥയെന്നറിയാതെ ആടിതിമിര്‍ക്കുകയായിരുന്നു രണ്ടു പേരും.. ഹൃദയമിടിപ്പ് കൂടി കൂടി വന്നു, .കൂടെ ശരീരോഷ്മാവും തുലനം ചെയ്യാനെന്നോണം വിരലുകള്‍ കഥപറഞ്ഞു തുടങ്ങിയിരുന്നു.
ശബ്ദങ്ങളേക്കാള്‍ മൌനം സംസാരിച്ച നാഴികകള്‍. ...രണ്ടുപേരും പരസ്പരം പലതും മറച്ചുപിടിക്കാനുള്ള ശ്രമത്തിലായിരുന്നു... ആരാണ് നല്ല അഭിനേതാവെന്നു കാണിക്കാന്‍ ഇരുവരും മത്സരിക്കുന്നതുപോലെ...
"അല്ല മാഷേ ഇതെന്താ...?? എല്ലാം തുറന്നു പറയാനുള്ള വെമ്പല്‍ അല്ലെ വേണ്ടേ..
അവസാന നിമിഷം...ഒരു വാക്ക്...ജീവിതത്തില്‍ ഇനിയൊരിയ്ക്കലും തുറന്നു പറയാന്‍ കഴിഞ്ഞില്ലെങ്കില്‍.. എന്തൊകെയോ നഷ്ടപെട്ടെക്കുമെന്ന ഭയം...അതല്ലേ വേണ്ടതു..?"
"പറഞ്ഞാലും നഷ്ടപെടാന്‍ ഒരു സൌഹൃദം ഉണ്ടെങ്കിലും അത് പങ്കു വെയ്ക്കവാന് ഒരു വേദി ഇനി ഉണ്ടാവില്ലെന്ന തിരിച്ചറിവ്"
അതെ, പതിയെ ആ തിരിച്ചരിവിലെയ്ക്ക് ഞങ്ങള്‍ ഊര്ര്നിരങ്ങുക ആയിരുന്നു. ആദ്യമായി കീയ് ബോറ്ഡു കണ്ട കുട്ടിയെ പോലെ അക്ഷരങ്ങള്‍ക്കായി പെരുതി നടക്കുകയായിരുന്നു ഞാന്‍ .paക്ഷെ അവസാനം അവള് തന്നെ അതു പറഞ്ഞു. "ഒരു നല്ല സൌഹൃദബന്ധം നഷ്ടപെടാതിരിക്കാന്‍ നാം പാടുപെട്ടപ്പോള്‍ നമുക്ക് നഷ്ടപെട്ടതു അതിനേക്കാള്‍ മനോഹരമായ ഒരുപക്ഷെ ഈ ലോകത്തിലെ ഏറ്റവും മനോഹരമായൊരു ബന്ധമല്ലേ എന്നു.."
"അത് പുളു. . അങ്ങനെ ഒന്നും ഒരുത്തിയും പറയില്ല.."
"അവള് ചോദിച്ചില്ല... പക്ഷെ ആ കണ്ണുകളില്‍ ഞാന്‍ വായിച്ചെടുത്തതാണു... അതെ അതു തന്നെയാണു അവള് ഉദ്ദേശിച്ചതു..."
ആ ചോദ്യത്തിനുത്തരം ലളിതമാണെങ്കില്ഉം അങ്ങനേല്ലാന്നു സമര്‍ഥിക്കാന്‍ എന്റെ മനസ്സു കൊതിക്കുന്നതു പോലെ...കാരണങ്ങള്‍ കണ്ടെത്തി തരാന്‍ ഒരു ഗൂഗ്ഗില്‍ ദേവനും കഴിയില്ലലോ..അവളുടെകണ്ണുകളിലെ മഴ്വില്ലു വിളിച്ചു പറയണ പോലെ അതെ അതൊരു പ്രണയമായിരുനെന്ന്... ഞാനിത്രയും കാലം വായ്സിച്ചറിഞ്ഞ വാ തോരാതെ പ്രസംഗിച്ച പ്രണ്യയം.. അതെന്നെ കൊഞ്ഞനം കുത്തുകയാണൊ..???
“ഹഹ, കാസനോവയെ പ്രണയം കൊഞ്ഞനം കുത്തുന്നു... kasanovaykku aksharam thettunnu. hahaha.. :D"
"അഞ്ചു പെഗ്ഗിന്റെ പുറത്ത് ചിലപ്പോ അക്ഷരങ്ങള്‍ ഉതിര്‍ന്നു വീഴേക്കാം.. നീ ചോദ്യം ചെയ്യതെ കേള്‍ക്ക് ...“
ചിന്തകളില്‍ ഇടിമുഴക്കങ്ങള്‍, ഒരു യാത്ര പരയല്.. അവസാന കയ്യൊപ്പ്..ഇതൊന്നും അത്ര ലളിതമല്ലെന്നറിയാന് എന്തു കൊണ്ടോ എനിക്ക് മുന്‍പേ സാധിച്ചില്ല... പെണ്ണിന്റെ കണ്ണു നീര് ആദ്യമായി കണ്ടു... അതും എന്നെ അത്രമേല്‍ സ്നേഹിക്കുന്ന,അന്നു വരെ എന്റെ ആരുമല്ലായിരുന്ന.. എന്നെ മറ്റെന്തിനേക്കാളും സ്നേഹിച്ചു എന്ന ഒരൊറ്റ കാരണത്താല്‍....... ..
ആ കണ്ണുകള്‍ എന്തോ പറയാനായി വെമ്പുന്നതു ഞാന്‍ കണ്ടു... പാതിയടഞ്ഞ മിഴികളില്‍ സ്വാതന്ത്ര്യത്തിനായ് പോരാടുന്ന മിഴിനീരില്‍ എന്റ്റെ നിസ്സഹായ മുഖം പ്രതിഫലിക്കുന്നുണ്ടായിരുന്നു.അവയെ നേരിടാനുള്ള ശക്തി എനിക്കില്ലായിരുന്നു... അവളുടെ ഫോക്കസ് നഷ്ടപെടാന്‍ നമുക്കിടയിലെ ദൂരത്തെ വെട്ടിചുരുക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി... വിറയോടെന് ചുണ്ടുകളാ കണ്ണുനീര് തുടച്ചെടുത്തു... കണ്ണീരിന്റെ ഉപ്പുരസവും മധുരമുള്ളതാണെന്നു തിരിച്ചറിഞ്ഞു.. അവളുടെ മുഖതാവില്‍ ആരെയോ തേടുന്നതുപോലെ, ഉഴലുകയായിരുന്നു എന്റെ നാക്ക്...ചുംബനങ്ങളുടെ പെരുമഴയില്‍ അധരങ്ങള്‍ കൂട്ടിയിടിച്ച് മിന്നല്‍പ്പിണറുകളുണ്ടായി... അവളിലേക്ക് ഞാനും എന്നിലേക്ക് അവളും ലയിച്ചു ചേരുകായിരുന്നു...മെയ് വഴക്കമുള്ള നാഗത്താനമാരെ പോലെ അവര്‍ കുഴഞ്ഞു മറിഞ്ഞു... കോറിഡോറിലേക്ക് ഒളിഞ്ഞുനോക്കിയ തൂവാനങ്ങള്‍ പിന്നണിപാടി... പെയ്തൊഴിയാന്‍ മടിച്ചു നിക്കണ ഇടവപ്പാതി മഴ പോലെ ലയിച്ചിരിക്കുകയായ്ര്ന്നു ഞങ്ങള്‍ .. പരിസര്ബോധമില്ലാതെ അലിഞ്ഞു ചേര്‍ന്ന പ്രണയ കുസുമങ്ങളെ .............................
"അയ്യേ വൃത്തികേട് ..."
എന്തോന്നു വൃത്തികേട്..??
ഓരോന്നു കുത്തി കുത്തി ചോദിച്ചിട്ട് ഇപ്പോ അയ്യേ എന്നൊ...???
അല്ല... എന്നാലും...:P
നിന്നോടൊക്കെ പറയാന്‍ വന്ന എന്നെ പറഞ്ഞാമാതിയല്ലോ...
ഞാന്‍ കിടക്കുന്നു നാളെ ഓഫീസില്‍ പോകാനുള്ളതാ.. :(
ഗുഡ്നൈറ്റ്...
പിണങ്ങല്ലേ മാഷെ പറഞ്ഞിട്ട് പോ... അവളിപ്പോ ഇപ്പോ. എവിടെ.? എന്തു ചെയ്യുന്നു..?"
അതു പിന്നെ പറയാം ഇപ്പൊ ഗ്ഗുഡ്നൈറ്റ്..
പറയണേ.. പറ്റീകരുത്.. ഗ്ഗുഡ്നൈറ്റ് സ്വീറ്റ് ഡ്രീംസ്... tc...
------------------------------------
ഉറക്കം വരുന്നില്ല.. മരുഭൂമിയിലെ മരുപ്പച്ച പോലെ അവയെന്നെ നോക്കെത്താ ദൂരത്ത് പല്ലിളിച്ച് കാണിക്കുന്നു.... മനസ്സിനെ വീണ്ടും പഴയെ ഓര്‍മകള്‍ വേട്ടയാടി തുടങ്ങി. പ്രണയത്തിന്റെ ലഹരിയില്‍ മദ്യം തീര്‍ത്തും നിര്‍വീര്യമായി... മനസ്സ് വീണ്ടും പ്ഴയ സ്വപ്നങ്ങളിലേക്ക് ഊളിയിട്ടു.....
ഇതെങ്ങിനെ സംഭവിച്ചു? എനിക്കും എന്റെ നല്ലപാതിക്കുമിടക്ക് നുഴഞ്ഞുകയറി ഈ സ്വകാര്യസംഭാഷണം കട്ടുകേട്ടതെങ്ങിനെ? എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല! കഴിഞ്ഞ നാലര വര്‍ഷമായി ഞങ്ങള്‍ പറഞ്ഞുതീരാത്ത ഈ കഥയുമായി നടക്കുന്നു, അല്ല അവള് എന്റെ പുറകേ നടക്കുന്നു. അതേ സീരീസ്, അതേ പശ്ചാത്തലം... നന്നായിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂപുതിയൊരു പ്രണയിനിയെ തേടി പിടിക്കൂ... ബാക്കി അവള് ചൂഴ്ന്നെടുത്ത് കൊള്ളും... നല്ലപാതിയുടെ ആദ്യപാദമറിയുക ആവേശം കൊള്ളിക്കുന്നതാണു.... നന്ദി ചീരാമുളക്...
മറുപടിഇല്ലാതാക്കൂ