
ഇളം കാറ്റ് വീശുന്നുമുണ്ട്
മെര്‍ക്കുറിലെവല്‍
ഒറ്റ ദിവസം കൊണ്ട്
നാല്പത്തഞ്ചില്‍ നിന്നും
മുപ്പതിലേക്ക് താണു..
ചുട്മണ്ണിനു കുളിരേകി കൊണ്ട്
പുതുമഴ ഊഴിയിലേക്കാഴ്ന്നിറങ്ങി..
അന്തരീക്ഷം പ്രണയാര്‍ദ്രം..
പിന്നെ ഒട്ടും അമാന്തിച്ചില്ല,
ഞാന്‍ വീട്ടിലേക്കോടിക്കയറി
ഉണക്കാനിട്ട കൊപ്ര വാരിവെക്കാനോ
അയയിലെ വസ്ത്രങ്ങളെടുത്തു
വെക്കാനോ അല്ല..
ഓടിച്ചെന്നു പേനയും പേപ്പറുമെടുത്തു
ഒരു കവിത കുറിക്കണം
എഴുതാന്‍ ഇതിലും നല്ല
കാലാവസ്ഥ കിട്ടാനില്ല
അതേ ഇതാണു കവിത പിറക്കേണ്ട ശുഭമുഹൂര്‍ത്തം
enitu kavitha evide???
മറുപടിഇല്ലാതാക്കൂ