തെരഞ്ഞെടുപ്പും കഴിഞ്ഞു ഫലവും വന്നു.. എനി താത്വികമായ അവലോകനത്തിന്റെ നാളുകള്‍ . എന്നാല്‍ നമുക്കും അഭിപ്രായം പറയാമല്ലേ.. എല്ലാവരുടെയും ശ്രദ്ധയ്ക്ക് ഇവിടെ ചായയും പരിപ്പു വട വിതരണവും ഇല്ല്യാ.. അതും പ്രതീക്ഷിച്ച് ആരും ഈ വഴി വരണ്ടാ.. വേണേല്‍ കമന്റിട്ടാല്‍ ഒന്നോ രണ്ടോ ലൈക്ക് തരാം.. മറ്റൊരു നിര്‍വാഹവുമില്ല്യാ..
തിരഞ്ഞെടുപ്പ് എന്നാണോ തെരെഞ്ഞെടുപ്പ് എന്നാണൊ പറയേണ്ടതു. ത യുടെ വലത്തു ഒരു വള്ളിയിടണൊ അതോ ഇടത്ത് ഒരു പുള്ളിയിടണോ..?? ഈ വാക്കില്‍ തന്നെ ഈ ഇടതു വലതു അനിശ്ചിതത്വം നിലനില്‍ക്കുന്നതുകൊണ്ടാവാം, അഞ്ചുകൊല്ലം കൂടുമ്പോള്‍ മലയാളികളും ഇടതും വലതും മാറ്റി കുത്തുന്നത്. ഇപ്രാവിശ്യവും പതിവു തെറ്റിച്ചില്ല്യാ.. കേവലഭൂരിപക്ഷത്തേക്കാള്‍ ഒരു സീറ്റ് കൂടുതല്‍ കൊടുത്ത് വീണ്ടും അഞ്ചു വര്‍ഷത്തേക്ക് പരീക്ഷണത്തിനു തയ്യാറായ് നമ്മള്‍ .


കണക്കെടുത്ത് നോക്കിയാല്‍ കാണാം ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം കിട്ടിയത് കുഞ്ഞാലികുട്ടിക്കാണു. അവിടെ തോറ്റതു മാധ്യമങ്ങളും. ടി വി കാണാനുള്ളതും പത്രം വായിക്കാനുള്ളതും മാത്രമാണു വിശ്വസിക്കാനില്ലത് അല്ല എന്നു ജനങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നു. ഐസ്ക്രീം എന്നൊക്കെ പറഞ്ഞു അവര്‍ നടത്തിയതൊക്കെ വെള്ളതില്‍ വരച്ച വരപോലായി. അതല്ല പത്രം വായിക്കാത്ത വെങ്ങരയിലെ ജനങ്ങള്‍ ജയിപ്പിച്ചാല്‍ ഐസ്ക്രീം കിട്ടുമെന്നു തെറ്റിദ്ധരിച്ചു കാണുമോ..? ഈ ചൂടിനു ഐസ്ക്രീം കിട്ടിയാല്‍ പുളിക്കൊ..? തമിഴ്നാട്ടില്‍ അമ്മ ടി വി യും ലാപ് ടോപ്പും വരെ കൊടുക്കുമ്പോല്‍ ഒരു ഐസ്ക്രീം ആഗ്രഹിച്ച മലയാളിയെ കുറ്റം പറയാന്‍ പറ്റില്ല.
ജയിപ്പിച്ചു വിട്ടാല്‍ കുഞ്ഞാലി നിയമസഭയില്‍ ഇരുന്നോളും , നാട്ടിലേക്ക് തിരിഞ്ഞ് നോക്കില്ല ( അതാണല്ലോ രഷ്ട്രീയക്കരുടെ സ്വഭാവം) പിന്നെ നാട്ടിലെ പെണ്ണുങ്ങള്‍ക്ക് സുഖമായി ജീവിക്കാലോ എന്നു കരുതിയാണു ജയിപ്പിച്ചതെന്നു ഒരു മങ്കടക്കാരന്‍ പറഞ്ഞുകേട്ടു..എല്ലാം പടച്ചോന്റെ കളി.
സീറ്റ് വിഭജനമാണു ഉമ്മന്റെ പ്രധാന തലവേദന. ആരെയെങ്കിലും ചൊടിപ്പിച്ചാല്‍ അവരു കാലുവാരും.. അതൊറപ്പ്. അഥവാ എങ്ങെനേലും പ്രു മന്ത്രിസഭ തട്ടിക്കൂട്ടിയാലു എത്രകാലം ഭരിക്കാന്‍ പറ്റുമെന്നും ഉറപ്പില്ല. ആരേലും ഒരുത്തനു മൂത്രമൊഴിക്കാന്‍ മുട്ടിയാലോ വയറിളക്കം വന്നാലോ ബില്ല് പാസ്സാക്കന്‍ പറ്റാത്ത അവസ്ഥ.. പിന്നെ 68 അംഗങ്ങള്‍ ഉള്ള പ്രതിപക്ഷം, വി എസ് ഒറ്റയ്ക്ക് നിന്നാല്‍ പെടുക്കുന്ന ടീമാ.. എനി 68 എണ്ണത്തെ എങ്ങെനെ നേരിടും. ഓര്‍ക്കുമ്പോള്‍ തന്നെ ചാണ്ടിച്ചനു മുട്ട് വിറക്കുന്നു. കേരളം കണ്ട ഏറ്റവും നല്ല പ്രതിപക്ഷമാകും വരാന്‍ പോകുന്നതു എന്നതില്‍ നമുക്കാശ്വസിക്കാം...
പക്ഷെ ഒരു കാര്യം ഉറപ്പ് കേരളത്തില്‍ വിദ്യാര്‍ഥികള്‍ ഹാപ്പിയാകും. തൊട്ടതിനും പിടിച്ചതിനുമൊക്കെ സമരവും ഹര്‍ത്താലുമല്ലെ വരാന്‍ പോണതു. അങ്ങനെ പോയാല്‍ ഹര്‍ത്താല്‍ ദിനത്തിലെ വന്‍ മദ്യവില്പനയിലൂടെ കേരളം അതിവേഗം ബഹുദൂരം മുന്നിലെത്തും. സോഫോഗ്ലിസ്സിന്റെ വാളിന്നടിയിലെന്ന്പോലെ ഇരിക്കുന്ന ചാണ്ടിച്ചനേക്കള്‍ ഭേദമാണോ അടുത്താഴ്ച പ്രോജക്റ്റ് രിപ്പോര്‍ട്ട് സബ്മിറ്റ് ചെയ്യേണ്ട എന്റെ അവസ്ഥ എന്നു സംശയിച്ച് ഞാന്‍ നിര്‍ത്തുന്നു. ഇന്‍ഷാ അള്ളാ.. എല്ലാം വരുന്നടുത്ത് വച്ച് കാണാം..
:))
മറുപടിഇല്ലാതാക്കൂ