2010, ഡിസംബർ 29, ബുധനാഴ്‌ച

ഒരു SMS പ്രണയം

            ഇങ്ങനെ ഒരു പേരു കൊടുക്കാന്‍ കാരണം മറ്റൊന്നുമല്ല, ഇതൊരു sms ഇല്‍ ആരംഭിച്ച് sms ലൂടെ വളര്‍ന്നു, ഒടുവില്‍ ഒരു sms നാല്‍ തന്നെ വിധിനിര്‍ണയിക്കപെട്ട ഒരു പ്രണയത്തിന്റെ ഓര്‍മ്മകളാണു. sms കളാണല്ലോ ഇപ്പൊള്‍ ലോകം ഭരിക്കുന്നത്.  ഇന്നു ജനങ്ങളുടെ പ്രധാന ആശയവിനിമായ മാര്‍ഗ്ഗവും മറ്റൊന്നല്ല. ഒരേസമയം ഒരു പാട് പേരെ ചുരുങ്ങിയ ചിലവില്‍ വിവരമറിയിക്കാന്‍,  sms കഴിഞ്ഞേ വെറെന്തുമുള്ളൂ. ഏതു നാണയത്തിനും  രണ്ട് വശമുണ്ടാകുമല്ലോ, അതു കൊണ്ടു തന്നെ fake sms കളും തഴച്ചു വളരുന്നു. എന്തിനേറെ പറയന്നൂ, "മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍ അന്തരിച്ചു, നാളെ സ്കൂളിനവധി" കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ഒരു മുപ്പതു പ്രാവിശ്യമെങ്കിലും എനിക്കീ മെസ്സേജ് കിട്ടിയിട്ടുണ്ടാകും. അതുകൊണ്ട് തന്നെ ആവും ലീഡര്‍ ക്രിസ്ത് മസ് വെകേഷനു വടിയായത്, തന്നെ ജീവനോടെ കൊന്ന പിള്ളേരു അങ്ങനെ ലീവു കിട്ടി സുഖിക്കണ്ടാന്നു കരുതിക്കാനും മൂപ്പര്, ലീഡരല്ലേ മൊതലു..

         sms ന്റെ ജനകീയത ഇതു കൊണ്ടൊന്നും തീരുന്നില്ല. രാവിലെ തന്നെ സീരിയലു കാണുന്ന ശ്യാമളേച്ചിക്കു ഒരു sms ,
 നോക്കുമ്പോള്‍ ആരാ..?? മീന്‍ കാരന്‍ മൊയ്തു, (നിങ്ങളു വിചാരിക്കുന്ന യാതോരു ബന്ധവും അവര്‍ തമ്മില്‍ ഇല്ലട്ടൊ, ഇതു തികച്ചും ഔദ്യോഗികം.) ടിയാന്‍ ഗേറ്റിനടുത്തു നിന്നും അയക്കുവാണു..
                   “ശ്യാമളേച്ചീ മീന്‍ വേണ്ടേ...?“
ഉടന്‍ ശ്യാമളേച്ചി മറുപടി നല്‍കി,      “എന്താ മീന്‍ ..??“
                   “അയിലയുണ്ട്, പുതിയാപ്പിളയുമുണ്ട്..”
            “ എന്നാല്‍ ഒരു ഇരുപത്തഞ്ചുറുപ്പ്യക്ക് അയില, അവിടെ എടുത്തു വച്ചേക്ക്, ഞാന്‍ സീരിയല്‍ കാണേന്നു”
               “അപ്പോള്‍ എന്റെ കാശ്,”  മൊയ്തീന്റെ ന്യായമായ സംശയം.
              "അതു ഞാന്‍ ചന്ദ്രേട്ടനെ വിളിച്ച് നിനക്ക്  top up ചെയ്ത് തരാം പറയാം.
                               "ok. bye. tc..."
എന്നു sms അയച്ച് മൊയ്തീന്‍ സ്ഥലം വിട്ടു.

            അറുപത്തഞ്ച് കഴിഞ്ഞ അമ്മമ്മയ്ം sms അയക്കാറുണ്ട് , എവിടേക്ക, iss<space> $@#@#$
എന്നിട്ട് സ്റ്റാര്‍ സിങ്ങറെ തിരഞ്ഞെടുക്കന്നതു അമ്മമ്മയാണെന്നുള്ളൊരു ഭാവവും, കഴിവുള്ള പിള്ളേരെ പ്രോത്സാഹിപ്പിക്കേണ്ടേ എന്ന ഡയലോഗും. കാലത്തിന്റെ ഒരു പോക്കേ..

                 കോളേജു പിള്ളേരുടെ കാര്യാണേല്‍ പറയുകയും വേണ്ട. വലത്തെ കയ് കൊണ്ടും ഇടത്തെ കയ് കൊണ്ടും കണ്ണടച്ചും അടകാതെയും ഒക്കെ sms അയക്കാന്‍ അവര്‍ മിടുക്കരാണു.. 10 രൂപയ്ക്കു പത്ത് ലക്ഷം sms വരെ ഫ്രീ കൊടുക്കുന്ന നെറ്റ്വര്‍ക്കുകള്‍ തന്നെയാണു, കുട്ടികളെ ഇത്രയ്ംകഴിവുള്ളവരാക്കി തീര്‍ക്കുന്നത്. നെറ്റ് വര്‍ക്കുകള്‍ തമ്മില്‍ മത്സരമാണു കാശൂകുറയ്ക്കാന്‍. ഫലമോ ഫ്രീ മെസ്സേജ് ഓഫര്‍ ഇല്ലാത്ത ഒറ്റ  സ്റ്റുഡന്റ് പോലും ഉണ്ടാകില്ല, പണ്ട് നാരങ്ങാമുട്ടായി വാങ്ങാനാണു കാശ് കൂട്ടി വെക്കുന്നതെങ്കില്‍ ഇന്ന് റീചാര്‍ജ് ചെയ്യാനാണെന്ന വെത്യാസമുണ്ട്. അതുകൊണ്ട്  തെന്നെ വഴി തെറ്റുന്നവരുടെ  എണ്ണവും കുറവല്ല.. പറഞ്ഞ് പറഞ്ഞ് കാടുകയറി, എനി കാര്യത്തിലേക്ക് കടക്കാം.

              ഏതാണ്ട് ഒരു ഒന്നര വര്‍ഷം മുന്‍പുള്ള കാര്യമാണു. ഒരു ദിവസം വൈകീട്ട് എനിക്ക്  ഒരു പൈങ്കിളി മെസ്സേജ്  കിട്ടി  അറിയാത്തൊരു നമ്പറില്‍ നിന്ന്, പ്രണയം മാങ്ങയാണു. സൌഹ്രുദം ചക്കയാണു, ചക്ക മാങ്ങയെക്കാള്‍ വലുതാണെന്നോക്കെ പറഞ്ഞ്.. ഉടന്‍ തന്നെ തിരിച്ച് മെസ്സേജ് അയച്ചു, അതെന്റെ ഒരു ശീലമാണു( ഫ്രീ മെസ്സേജ് ഓഫരിന്റെ അഹങ്കാരമോ, പുതിയ വല്ല ഇരയെയും കിട്ടാനുല്ല ‍ആര്‍ത്തിയോ ആവാം കാരണം.)

 ആരാ.. മനസ്സിലായില്ല..??

മറുപടിയും ഉടനെ എത്തി.
 ഞാന്‍ ദിവ്യ, നമ്മളു തമ്മില്‍ പരിചയപെട്ടിട്ടില്ല, പക്ഷെ പരസ്പരം അറിയാം..

 റീജേച്ചിയുടെ ഓഫീസില്‍ വര്‍ക്ക് ചെയ്യുന്ന തമ്പാന്‍ ഇല്ലെ, അവരുടെ മകളാ..

അപ്പോഴാണെനിക്ക് ആളെ പിടികിട്ടിയതു.. കഴിഞ്ഞ വര്‍ഷം ഇവള്‍ക്ക് എഞ്ചിനീയറിങ്ങ് എന്ട്രന്‍സിനു റാങ്ക് കിട്ടിയപ്പോള്‍ പുള്ളിക്കാരന്‍ എന്നെ വിളിച്ചിരുന്നു, എഞ്ചിനീരിങ്ങ് അലോട്ട്മെന്റില്‍ ഓപ്ഷന്‍ കൊടുക്കാനും മറ്റും ഒരുപാടു നൂലാമാലകള്‍ ഉണ്ടല്ലോ, അതിനെ കുറിച്ചറിയാനാണു വിളിച്ചത്, നാട്ടില്‍ നല്ല പേരുള്ള ഒരു എഞ്ചിനീറിങ്ങ് വിദ്യാര്‍ഥി എന്ന നിലയില്‍ എനിക്ക് അദ്ദേഹത്തെ സഹായിക്കാനാകും എന്നു തോന്നിയിട്ടുണ്ടാകും.
              മകള്‍ക്ക് വേണ്ടിയാണെന്നറിഞ്ഞപ്പോള്‍ ഞാന്‍ എന്റെ കഴിവിന്റെ(കുറച്ചു കടമെടുത്തും) പരമാവധി വിവരങ്ങള്‍  അദ്ദേഹത്തിനു എത്തിച്ച്  കൊടുത്തു. അക്കാദമിക് കാര്യങ്ങളില്‍ അത്രയേറേ മുന്നോട്ടല്ല എങ്കിലും ഇതുപോലുള്ള കാര്യങ്ങള്‍ക്ക് ഞാനൊരു സംഭവമാണു.

         എനിയെന്താവിശ്യമുന്ടേലും എന്നെ വിളിച്ചാല്‍ മതിയെന്നും പറഞ്ഞു.. എന്റെ ആവിശ്യത്തില്‍ കവിഞ്ഞുള്ള ശുഷ്കാന്തി കണ്ടിട്ടാവും പുള്ളിക്കാരന്‍ ഒരിക്കല്‍ പോലും മകളുമായി നേരിട്ടൊരിടപാടിന് എന്നെ അനുവദിച്ചില്ല.
            
                 മാസങ്ങള്‍ കഴിഞ്ഞു, എന്നിട്ട് ഇപ്പോഴാണു അവള്‍ കോന്‍ടാക്റ്റ് ചെയുന്നത്. അന്നു വഴുതിപോയ ഇരയെ കയ്യില്‍ കിട്ടിയ സന്തോഷം പുറത്തറിയിക്കാതെ ഞാന്‍ ചോദിച്ചു,
                   “എന്തേ ഇപ്പോള്‍  sms അയക്കാന്‍ തോന്നിയത്..??”
            “അതൊരബദ്ധം പറ്റിയതാണു, ചേട്ടന്റെ നുമ്പര്‍ ആണു കോന്‍ടാക്സില്‍ ആദ്യത്തേത്,
                     പെട്ടെന്നു ഫ്രണ്ടിനയക്കാന്‍ നോക്കിയപ്പ്പ്പോള്‍ തെറ്റിവന്നതാണു.“
 അന്നാദ്യമായ് എന്റെ പേരു A യില്‍ തുടങ്ങാന്‍ തോന്നിയ അച്ഛനോട് നന്ദി പറഞ്ഞു. പരീക്ഷാ ഹാളില്‍ മുന്നിലിരിക്കേണ്ടി വന്നപ്പോഴും ലാബ് എക്സാമിനു ആദ്യം തന്നെ കയറേണ്ടി വന്നപ്പോഴും പലകുറി ഈ പേരു സമ്മാനിച്ച അച്ഛനോട് ദേഷ്യം തോനിയിരുന്നു. ഇന്നാണു ഈ പേരു കൊണ്ട് ഒരുപകാരം ഉണ്ടായത്. thanx my dad, thanx a lot..

      ചാറ്റിങ്ങ് തുടര്‍ന്നു. അവള്‍ ഡാഷ് എഞ്ചിനീയരിങ്ങ് ഡാഷാം വര്‍ഷ വിദ്യാര്‍ഥിയാണു. പിന്നീടങ്ങൊട്ട് മെസ്സേജുകളുടെ പ്രവാഹമായിരുന്നു. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പിരിയാന്‍ ആകാത്തവിധം നമ്മള്‍ അടുത്തു. മെസ്സേജ് അയക്കാത്ത ദിവസങ്ങള്‍ ഇല്ല, എന്നു പറയുന്നതിനേക്കാളും മണിക്കൂറുകള്‍ ഇല്ല, എന്നു പറയുന്നതാവും സത്യം. ഫ്രീ മെസ്സേജ് ഓഫര്‍ തരുന്ന റിലയന്‍സിനും അതിന്റെ മൊതലാളി അംബാനി ചേട്ടനും ഒരായിരം നന്ദി.
            അങ്ങനെയിരിക്കെ ഒരു ദിവസം ഞാന്‍ എന്റെ മറ്റൊരു ഫ്രണ്ടിനയ്ക്കേണ്ട മെസ്സേജ് അശ്രധ കൊണ്ട് ഇവള്‍ക്കു കിട്ടാനിടയായി. അവള്‍ക്കതാര്‍ക്കയചതാണെന്നറിയണം.
 ഞാന്‍ എന്റെ ഫ്രണ്ടിനയച്ചതാണെന്ന സത്യം വെളിപ്പെടുത്തി.  ഹോസ്റ്റലിലെ എകാന്ത ജീവിതം എനിക്കിതു പോലെ ഒരു പിടി നല്ല ചാറ്റിങ്ങ് സുഹ്രുത്തുക്കളെ സമ്മാനിച്ചിട്ടുണ്ട്.

 “ ഫ്രണ്ടെന്നു വച്ചാല്‍ !!!  ???”  അവളുടെ സംശയദ്രിഷ്ടിയോടുള്ള ചോദ്യം.

 "നിന്നെപോലെ തന്നെ അവളും എന്റെ ഒരു നല്ല ഫ്രന്ടാണു." ആ ഉത്തരം അവള്‍ക്കിഷ്ടപെട്ടില്ല.

"  നീയാണെന്റെ ഏറ്റവും നല്ല സുഹ്രുത്തെന്നും ബാക്കിയുള്ളവരോക്കെ നിന്നെ കഴിഞ്ഞേ ഉള്ളൂ"  എന്നാണു ഏതു പെണ്ണും ആഗ്രഹിക്കുന്ന മറുപടി, എന്തുകൊണ്ടോ അങ്ങനെ ഒരു കള്ളം പറയാന്‍ എനിക്കപ്പോള്‍ തോന്നിയില്ല.
      ഞാനുള്ളപ്പോള്‍ എന്തിനാ അവരൊടൊക്കെ കൂട്ട് കൂടുന്നത്, എനി അവര്‍ക്ക് മെസ്സേജ് അയക്കരുതെന്നു ഒരു താക്കീത്. "നാലു തല കൂടിയാലും നാലു മുല കൂടില്ലെന്നു" കാരണവന്മാര്‍ പറയുന്നത് വെറുതെ അല്ലെന്നു മനസ്സിലായി. ഇത്രയും സ്വാര്‍ഥമതിയും സങ്കുചിത ചിന്താഗതിക്കാരിയുമായോരുവള്‍ക്ക് വേണ്ടി എന്റെ സൌഹ്രിദങ്ങള്‍ ബലിയര്‍പ്പിക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല.

        "നിനക്ക് വേണ്ടി അവരെയൊന്നും വേണ്ടെന്നു വെക്കാന്‍ എനിക്കാവില്ലെ" എന്ന  എന്റെ മറുപടി അവള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അങ്ങനെയെങ്കില്‍ എന്നെ മറന്നേക്ക് എന്നവള്‍ പറഞ്ഞപ്പോള്‍ അതു സീരിയസ്സായിട്ടാണെന്നു ഞാനോരിക്കലും കരുതിയ്ല്ല. പിന്നീടൊരിക്കലും അവള്‍ എനിക്ക് മെസ്സേജ് അയച്ചില്ല. ബന്ധങ്ങളൊക്കെ ഇത്രയേ ഉള്ളൂ ഒരു ചെറു തെറ്റിധാരണ മതി എല്ലാം തകരാന്‍ . എനിക്ക് നഷ്ടപെട്ടതു ഒരു പക്ഷെ എന്നെ മാത്രം സ്നേഹിച്ച് ഒരു പെണ്‍കുട്ടിയെ ആകാം എങ്കിലും എന്നെയും എന്റെ ബന്ധങ്ങളെയും മനസ്സിലാക്കാത്ത  ഒരുവളെ തിരിച്ചു വിളിക്കാന്‍ ഞാനും മടിച്ചു. വര്‍ഷം ഒന്നു കഴിഞ്ഞു, ഇന്നും മൊബൈലില്‍ മെസ്സേജ് ടോണ്‍ കേള്‍ക്കുമ്പോള്‍ അതവളുടേതായിരിക്കണമെന്നു ചിലപ്പോഴൊക്കെ വെറുതെ ആഗ്രഹിക്കാറുണ്ട്...


smsകളുടേയും ചാറ്റിങ്ങിന്റെയും ചുമലിലേറി പ്രണയമെന്ന അനന്തസാഗരത്തില്‍ നീന്തിതുടിക്കാന്‍ ആഗ്രഹിക്കുന്ന എന്റെ എല്ലാ സുഹ്രുത്തുക്കള്‍ക്കും വേണ്ടി ഞാനിത് ഡെഡിക്കേറ്റ് ചെയ്യുന്നു.

2010, ഡിസംബർ 23, വ്യാഴാഴ്‌ച

കുടിയന്‍




ഇന്നലെകളില്‍ കൈ കൊണ്ട്
തൊടാരില്ലെന്നഭിമാനിച്ചവന്‍ ,
ഇന്നു അഞ്ചെണ്ണം വിട്ടാലും
ഫിറ്റാവില്ലെന്നഭിമാനിക്കുന്നു...



പോലീസ്



സൂക്ഷിച്ചുവെക്കാത്ത തലയ്ക്കു
നൂറ് രൂപ വിലയിടുന്നവന്‍ ,
നൂറിന്റെ എണ്ണം കൂടിയാല്‍
തലയെടുക്കാനു കൂട്ട് നിക്കുന്നവന്‍ 






പ്രണയം..

അവധിയാണെന്‍ പ്രണയത്തിനവള്‍
തിരിചു ഹോസ്റ്റലിലെതും വരെ,
വീട്ടില്‍ പ്രണയതിന്‍ വര്‍ഗ്ഗശത്രുക്കളാം
മാതാപിതാക്കള്‍ കാവലുണ്ട്..

2010, ഡിസംബർ 12, ഞായറാഴ്‌ച

പ്രലോഭനം





ഉടക്കാന്‍ ഒരു കലം എനിയ്ക്കും തന്നാല്‍ 
ഞാനും ഒന്നും മിണ്ടാതിരിക്കാം
കൂട്ടിനൊരു പെണ്ണിനെ തന്നാല്‍
കണ്ണടച്ച് മണ്ണും ചാരി നില്‍ക്കാം...

2010, ഡിസംബർ 11, ശനിയാഴ്‌ച

അസ്തമയസൂര്യന്റെ പൊന്‍ കിരണങ്ങള്‍ക്കു യാത്രാമംഗളനെര്‍ന്നുകൊന്ട്

കലാലയജീവിതം എനിക്ക് നല്‍കിയ ഏറ്റവും വലിയ സമ്മാനം, കുറേയേറെ സുഹ്രിത്തുക്കളാണു... ഏതു സന്തൊഷവും സങ്കടവും പങ്കുവെയ്ക്കാന്‍ , ഏതു സാഹസികതൌക്കു കൂട്ടുനില്‍ക്കാന്‍ ഒരു കൈത്താങ്ങാവാന്‍....... കാലമേറേ കഴിഞ്ഞാലും ഇതുപൊലെ ജീവിത്തില്‍ ഒരുമിച്ചുന്ദാകുമെന്നു പ്രതീക്ഷിക്കുന്നു.......

മഴ

കുതിര്‍ന്നൊരാ വിറക് കൊള്ളിയെ നോക്കി
നശിച്ചൊരീ മഴയെന്നമ്മ..
വെള്ളത്തില്‍ നീന്തും നെല്‍കതിരുകളെ
നോക്കി അമ്മമ്മയും..
ഒലിച്ചുപോകും മേക്കപ്പെന്ന
അങ്കലാപ്പ് പെങ്ങള്‍ക്കും..
തിമിര്‍തു പെയ്യുമീ മഴയുടനെ
ശമിക്കരുതെന്നു പ്രാര്‍ഥന എനിക്കുമാത്രം..


ഊഷരഭൂവില്‍ പെയ്തിറങ്ങുമീ 
പുതുമഴതന്‍ മാദകഗന്ധ-
മെനിക്കെറെ പ്രിയങ്കരം..
ഇടിമുഴക്കതൊടാര്‍ത്തിരമ്പുമാ
രൌദ്രഭാവത്തോടെന്നും കൌതുകം..


കണക്കു പുസ്തകകടലാസില്‍ വിരിഞ്ഞ
കളിവള്ളങ്ങളീല്‍  തുടങ്ങിയീ സൌഹ്രിദം,
കൌമാരത്തിന്‍ എകാന്തതയില്‍
കൂട്ട് വന്നെന്‍ സ്വപ്നങ്ങള്‍ക്കു
കുളിരേകിയപ്പോള്‍ പ്രണയമായ്..

അവളെ ആദ്യമായി കണ്ടതിനു
നീ തന്നെ സാക്ഷി,
തോരാത്തമഴയൊത്തൊരുമിചു 
നനഞ്ഞതും ഒരു കുടക്കീഴില്‍
പ്രണയം പങ്ക്ട്ടതും,
പെയ്തൊഴിഞ്ഞ നിന്റെ
കൂടെ അവളും എങ്ങൊ പോയിമറഞ്ഞപ്പോള്‍
എന്‍ മിഴിനീരും നിന്നിലലിയിച്ചതും
എല്ലാം ഒര്‍മ്മക്ല്മാത്രം..

കലികാലത്തില്‍ കാലം
തെറ്റി പെയ്യും നീ,
കാലത്തിനൊപ്പം  മാറരുതേ...
എന്നുമെന്‍ എകാന്തയ്ക്കു നിറമേകാന്‍ ,
മനസ്സാര്‍ദമാക്കാന്‍ 
നീ ഓടിയണയ്മെന്നേറെ പ്രതീക്ഷിക്കുന്നുഞാന്‍ ........