2019, ഓഗസ്റ്റ് 31, ശനിയാഴ്‌ച

നവോത്ഥാനത്തിലെ ലൂപ് ഹോൾസ്.



ഉത്തരമലബാറിലെ ഗ്രാമനിഷ്കളങ്കതയോടുമൊപ്പം ആചാരനുഷ്ടാനങ്ങളും വിശ്വാസങ്ങളും കോർത്തിണക്കിയ വിശേഷ കലാരൂപമാണ് തെയ്യം. കലാസംസ്കാരത്തിന്റെയും ദൈവഭക്തിയുടെയും സമ്മേളനമാണ് ഓരോ തെയ്യക്കോലങ്ങളും.

ദൈവം എന്ന പദത്തില്‍ നിന്നാണ്‌ തെയ്യത്തിന്‍റെ ഉത്പത്തി; അഥവാ മണ്ണിലേക്കിറങ്ങി വന്ന ദൈവരൂപങ്ങളാണു തെയ്യങ്ങള്‍.
വിശ്വാസികൾക്ക്, സങ്കടങ്ങൾ തീർക്കുന്ന ദൈവത്തിന്റെ പ്രതിപുരുഷന്മാരാണ് തെയ്യങ്ങളെങ്കിൽ അവിശ്വാസികള്‍ക്കിതു വശ്യമായൊരു കലാരൂപമാണ്.

കുടുംബങ്ങൾക്കിടയിലും സൗഹൃദങ്ങൾക്കിടയിലും ഉള്ള ഒത്തുചേരലുകൾ തെയ്യക്കാലത്തിന്റെ പ്രത്യേകതയാണ്. അങ്ങനെ പ്രായഭേദമന്ന്യേ ജാതിഭേദമെന്ന്യേ തെയ്യത്തെ മലബാറുകാര്‍ ഹൃദയത്തോട് ചേര്‍ത്ത് വച്ചിരിക്കുന്നു.
കൂട്ടായ്മകൾക്ക് ശക്തി പകരാനും വ്യക്തിചിന്തകളുടെ സ്ഥാനത്ത് സമൂഹിക ബോധത്തെ പ്രതിഷ്ഠിക്കുവാനും തെയ്യങ്ങള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല.

എന്നിരുന്നാലും തെയ്യത്തെ ഒരു ഉത്സവം അല്ലെങ്കിൽ ആഘോഷം എന്നതിൽ കവിഞ്ഞു വിശ്വാസത്തിന്റെ പടിയിലേക്ക് കയറ്റുമ്പോൾ, അവിടെ മനുഷ്യത്വം പലപ്പോഴായി വലിയ അളവിൽ കോംപ്രമൈസ് ചെയ്യപ്പെടുന്നുണ്ട്. അതിനു ഏറ്റവും വലിയ ഉദാഹരണമാണ് ഒറ്റക്കോലം എന്നറിയെപ്പടുന്ന തീ ചാമുണ്ഡി തെയ്യം.

നരസിംഹാവതാരത്തിൽ ഭഗവാന്റെ മാര്ഗ്ഗം മുടക്കാൻ ശ്രമിച്ച "അഗ്നി" യുടെ അഹങ്കാരം ശമിപ്പിക്കുന്നത് ഇതിവൃത്തമായുള്ള തെയ്യമാണ് തീ ചാമുണ്ടി. ദിഗ്വിജയം മുഴക്കിയ ഹിരണ്യകശുപുവിനോട് ഏതു ആപത്തിലും കൂടെയുണ്ടാവുമെന്ന് വാക്ക് കൊടുക്കുന്ന അഗ്നി, ഹിരണ്യ കശിപുവിനെ, നരസിംഹം വധിക്കുന്ന സമയത്ത് പ്രത്യക്ഷപ്പെടുകയും തടയാന് ശ്രമം നടത്തുകയും ചെയ്യുന്നു. ഇത് വിഷ്ണു കോപത്തിന് കാരണമാകുന്നു.

അഗ്നിയുടെ കലിയും അഹങ്കാരവും തീര്ക്കാൻ എരിഞ്ഞ് കൊണ്ടിരിക്കുന്ന അഗ്നി കുണ്ഡം കെട്ടടങ്ങും വരെ അതിലേക്കെടുത്ത്‌ ചാടുന്ന തീചാമുണ്ഡിയായാണ് തെയ്യക്കോലം പ്രത്യക്ഷപ്പെടുന്നത്.

10 മീറ്റർ ദൂരെ മാറി ഇരിക്കുന്ന കാണികൾക്ക് പോലും സഹിക്കാൻ പറ്റാത്ത ചൂടുള്ള അഗ്നി കുണ്ഡത്തിലേക്ക് തുടർച്ചയായി വീണുരുളുന്ന തെയ്യം കാണികൾക്ക് നൽകുന്ന ആവേശം ചെറുതല്ല.

തെയ്യമാണ്, ദൈവമാണ്, തീയിലേക്ക് വീണാലും ഒന്നും സംഭവിക്കില്ല എന്ന അന്ധവിശ്വാസം ഇപ്പോഴും വച്ചു പുലർത്തുന്നവരാണോ ഈ സമൂഹം എന്നറിയില്ല.

ആവശ്യത്തിനു രക്ഷാ കവചങ്ങൾ ഒന്നുമില്ലാതെ നടത്തുന്ന ഈ അഗ്നി പ്രവേശത്തിൽ പൊള്ളലേറ്റ ഒരുപാട് തെയ്യം കലാകാരന്മാർ ഉണ്ട്.
തീയ്യിലേക്ക് ചാടുമ്പോൾ, കുരുത്തോലകൊണ്ടുള്ള കവചതിനു അകത്തേക്ക് തീക്കനൽ കയറിയാൽ ആചാരങ്ങൾ അവസാനിക്കും വരെ അതിന്റെ പൊള്ളലും സഹിച്ചുവേണം തെയ്യം നിൽക്കേണ്ടത്.

തുടർച്ചയായ് തീയ്ലേക്ക് എടുത്തു ചാടേണ്ടി വരുന്നതിനാൽ ആന്തരികാവയവങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിക്കുന്നതും അത് മൂലമുള്ള അകാല മരണങ്ങളും ഇത്തരം തെയ്യം കലാകാരന്മാരിൽ സർവ്വ സാധാരണമാണെന്നാണ് മാമൻ പറഞ്ഞത്. തീ പൊള്ളലേറ്റ് കാൽ മുറിച്ചു കളയേണ്ടി വന്ന ഒരു തെയ്യക്കാരനെ കുറിച്ചു രാവിലെ അമ്മയും പറഞ്ഞു.

പാരമ്പര്യമായി കൈമാറി വരുന്ന അവകാശമാണ് ഇത്തരം വിശേഷ തെയ്യങ്ങൾ കെട്ടിയാടുക എന്നത്.  അതുകൊണ്ടു തന്നെ  ഇഷ്ടമല്ലെങ്കിലും തീയിൽ ചാടി, ജീവിതം നശിപ്പിക്കാൻ ഇവരുടെ   പുതുതലമുറ ബാധ്യസ്ഥരാണ്.

തികച്ചും പ്രാകൃതമായ ഇത്തരം ഗോത്ര ആചാരങ്ങൾ നിർത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ദൈവമല്ല, മനുഷ്യനാണ് തീയിൽ ചാടുന്നത് എന്നു ചിന്തിക്കാനുള്ള യുക്തി ആധുനിക സമൂഹത്തിനുണ്ടാകേണ്ടതുണ്ട്.

തെയ്യം ഒരു അനുഷ്ഠാന കലയാണ്, അതിന്റെ കലാപരമായ മൂല്യം സംരക്ഷിക്കപ്പെടേണ്ടതുമാണ്; എന്നാൽ അതിലെ മനുഷ്യത്വരഹിതമായ ഇത്തരം രീതികൾ തിരുത്തപ്പെടേണ്ടതുണ്ട്.

തീ ചാമുണ്ഡി മാത്രമല്ല, കോഴിയെ പച്ചയോടെ തിന്നുന്ന കരിഞ്ചാമുണ്ടി, തീയിൽ തലചായ്ച്ചു കിടക്കുന്ന പൊട്ടൻ തെയ്യം, വന്യമൃഗങ്ങളെ കാട്ടിൽ കയറി കൊല്ലുന്ന കുലവൻ തെയ്യം. കാണികളെ വാളുകൾ കൊണ്ടു ആക്രമിക്കുന്ന വിവിധ തെയ്യങ്ങൾ.

ആചാരത്തിന്റെ ഭാഗമായി തെങ്ങിന്റെ മുകളിൽ കയറുന്ന തെയ്യങ്ങൾ ഉണ്ട്, കഴിഞ്ഞ കൊല്ലം ഒരു കോലക്കാരനു ആ തെയ്യം അവതരിപ്പിച്ച സമയത്തു, തെങ്ങിന്റെ മുകളിൽ നിന്ന് വീണ് നട്ടെല്ല് പൊട്ടി ഒരുപാട് കാലം ആശുപത്രിയിൽ കെടക്കേണ്ടി വന്നു..
"ദൈവം" സഹായിച്ചു ജീവൻ തിരിച്ചുകിട്ടി.

സംസ്കാരികവൈവിധ്യങ്ങൾ നില നിർത്തേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്; എന്നാൽ അതു ഇത്തരം അനാചാരങ്ങൾ പ്രോത്സാഹിപ്പിച്ചു കൊണ്ടാകരുത്. ശാസ്ത്രം പഠിച്ച ആധുനികസമൂഹം ഇത്തരം കാട്ടികൂട്ടലുകളെ ഉടച്ചെറിയേണ്ടതുണ്ട്.

ഗോത്രവർഗകാലത്തെ നരബലിയും മറ്റു ആചാരങ്ങളും വലിച്ചെറിഞ്ഞു മുന്നോട്ട് പോയാണ് നമ്മൾ ഇന്നത്തെ നിലയിൽ എത്തിയത്. അനാവശ്യമായ പാരമ്പര്യവാദങ്ങൾ നമ്മെ പിന്നോട്ടടിക്കാനെ സഹായിക്കൂ.

പിൻകുറിപ്പ് : പൊള്ളലേറ്റ അവശനായ തെയ്യത്തിന്റെ "പെർഫോമൻസ്" അല്പം മോശമായാൽ,

 "തെയ്യക്കാരൻ പോര, ഇക്കൊല്ലമത്ര ഉഷാറായില്ല" എന്ന് ഭക്തർ നിരാശപ്പെടുന്നതും കാണാം..

വേറൊരു ചോദ്യം: 10 ആളെ കൊന്ന ആനയായാലും ശരി, ആ ചുട്ടുപൊള്ളുന്ന വെയിലത്ത് തിടമ്പേറ്റിയ മറ്റു ആനകളുടെ നടുക്ക്, തെച്ചിക്കോട്ട് രാമചന്ദ്രൻ ഇല്ലാതെ പൂരം നടക്കില്ല എന്നു പറയുന്ന ആനപ്രേമികൾക്ക് മനുഷ്യത്വം ആണോ ആനത്വം ആണോ ഇല്ലാത്തത്..

ചിത്രങ്ങൾ പകർത്തിയത് : ഞാന്തന്നെ

2017, നവംബർ 29, ബുധനാഴ്‌ച

എന്റെ തെണ്ടലുകൾ

റോയൽ രാജസ്‌ഥാൻ - ഭാഗം 2

അജ്മീർ എത്തിയപ്പോഴേക്കും 8 മണി കഴിഞ്ഞിരുന്നു.

ജയ്പൂരിൽ ഫോർട്ടായ ഫോർട്ടൊക്കെ തെണ്ടി തിരിഞ്ഞ ക്ഷീണം ഉള്ളത് കൊണ്ട് താമസത്തിനു സ്ഥലം കണ്ടെത്താൻ മൂഡ് ആർക്കുമില്ല. കൊന്നൊല മൊബൈലിൽ, ഏതാണ്ട് എല്ലാ ട്രാവൽ ആപ്പുകളും ഇൻസ്റ്റാളി നോക്കി, ദേണ്ടെയ്‌ മേക്ക് മൈ ട്രിപ്പിൽ ആദ്യ ഹോട്ടൽ ബുക്കിംഗ് നു 80% ഓഫ്.

3 പേർക്ക് താമസിക്കാൻ ഉള്ള അത്യാവശ്യം നല്ല റൂം 800 ഉറുപ്യക്ക് കിട്ടി,അതും പ്രശസ്തമായ അജ്മീർ ദർഗ്ഗ യുടെ തിരു നടയിൽ തന്നെ..
റൂം ബുക്കിംഗിൽ കിട്ടിയ ലാഭം, ഡിന്നറിൽ തീർന്നു, നല്ല മൂത്ത മടി ആയതുകൊണ്ട് കൂടുതൽ അന്വേഷിക്കാതെ അതേ ഹോട്ടലിൽ നിന്ന് തന്നെ ഫുഡ് ഓർഡർ ചെയ്തു.. നല്ല മുഗൾ മട്ടണ് ബിരിയാണി. പക്ഷെ പൈസക്ക് ഉള്ള മുതൽ ഉണ്ട്. വയറു മുട്ടെ ബിരിയാണിയടിച്ചിട്ടു സുഖായി താച്ചി.

ഡേ 2.

രാവിലെ തന്നെ എണീറ്റു, ലൈറ്റാ, ഒന്നു രണ്ടു ബ്രെഡ് ഓംലെറ്റ് കഴിച് ഹോട്ടലിൽ നിന്ന് പുറത്തിറങ്ങി, അജ്മീർ ദർഗ്ഗ വിസിറ്റ് ആണ് ലക്ഷ്യം.
അതേ, "അക്ബർ ആണ് അവൻ തിരിച്ചു വരും" എന്നും പറഞ്ഞു, ബോംബ് പൊട്ടിയതിൽ നിന്നു രക്ഷപെട്ട മമ്മൂക്ക, സുഖവാസത്തിനു പോയ സ്ഥലം. സൂഫി സംഗീതം നിറഞ്ഞു നിൽക്കുന്ന പുണ്യസ്ഥലം - അജ്മീർ ദർഗ്ഗ

പ്രശസ്തരായ പ്രവാചകന്മാരുടെയും പണ്ഡിതന്മാരുടെയും ഖബറിടങ്ങളടങ്ങിയ ആരാധനലയങ്ങളാണ് ദർഗ്ഗ. ഖബറിടങ്ങൾ ആധാരനാലായങ്ങൾ ആക്കുന്നതിൽ ഇപ്പോഴും രണ്ട് അഭിപ്രായങ്ങൾ ഉണ്ട്,
അത് പോട്ടെ..
ഒരു ഒന്നൊന്നര കവാടം ആണ് അജ്മീർ ദർഗ്ഗയ്ക്ക്, ഹൈദരാബാദ് നിസാം ന്റെ സംഭാവന ആണ് പോലും അതു. മഹാനായ അക്ബർ ഉം വൈഫും ആണ്കുട്ടി ഉണ്ടാകാൻ നേർച്ചയുമായി ഇവിടെ കുറെ വന്നിട്ടുണ്ട്.

ആഗ്രഹ സഫല്യത്തിനായി ദർഗ്ഗ കൾ സന്ദര്ശിക്കുന്നവർക്ക് ഇപ്പോഴും ഒരു കുറവുമില്ല.
ബജ്‌രംഗി ബായിജാനിൽ ആ പാകിസ്ഥാൻ കുട്ടി അങ്ങനെ അല്ലെ ഇന്ത്യയിൽ എത്തുന്നത്,
സൂഫി സംഗീതമാണ് ദർഗ്ഗ യുടെ മറ്റൊരു പ്രത്യേകത, ഹാര്മോണിയപെട്ടിയുമായി കുറച്ചു പേർ അവിടെ ഇരുന്നു മധുരമായി പാടുന്നുണ്ട്. ഗോപി സുന്ദറിനു വേണേൽ വന്നു അല്പം അടിച്ചു മാറ്റി പോകാവുന്നതാണ്. ഇപ്പൊ മലയാളത്തിൽ ആണേലും സൂഫി സംഗീതമാണല്ലോ ട്രെൻണ്ട്.

പിന്നെ പറയാൻ മറന്നു, ഹിന്ദുക്കൾക്കും പ്രവേശിക്കാം പക്ഷെ തല മറക്കണം, ആകാത്ത കയറുമ്പോൾ എന്നു മാത്രം.
ഒന്നു ചുറ്റികറങ്ങിയ ശേഷം, പുറത്തിറങ്ങി, അജ്മീരിലെ മറ്റൊരു പ്രധാന ആകർഷണം പുഷ്‌കർ ആണ്. നമ്മൾ അധികം ഒന്നും കാണാത്ത ബ്രഹ്‌മാവ് ന്റെ ഒരു പ്രധാന അമ്പലം ഇവിടെ ആണ്. പുള്ളിക്ക് അല്പം പ്രായം ആയതു കൊണ്ടാണോ അധികം സ്ഥലത്തും കാണാത്തത്.
രാജസ്ഥാനിലെ പ്രശസ്തമായ പുഷ്‌കർ മേള നടക്കുന്നത്, ഈ പുഷ്കരിൽ ആണ്. രാജ്യത്തെ ഏറ്റവും വലിയ ഒട്ടക ഫെയർ. ഒട്ടകങ്ങളെ വാങ്ങലും വിക്കലും അനുബന്ധ വിപനങ്ങളും ആയി ഒരു കിടുകാച്ചി ഇന്റർനാഷണൽ ഇവന്റ് ആണ് പുഷ്‌കർ മേള. ഒരുപടി വിദേശികൾ എല്ലാവര്ഷത്തിലും നവംബർ മാസത്തിനടുത് നടുക്കുന്ന ഈ മേള യെ ഒപ്പിയെടുക്കാൻ മാത്രം ക്യാമറ യുമായി വരാറുണ്ട്.


പുഷ്കരിലെ ഹോളിയും ഏറെ പ്രശസ്തമാണ്, മ്മളെ ചെങ്ങായി ശാഖിൻ കഴിഞ്ഞ ഹോളിക്ക് ക്ലിക്കിയ കളർഫുൾ ഫോട്ടോ നോക്ക് താഴെ, കൂടുതലും വിദേശികൾ കളറിൽ മുങ്ങാൻ വരുന്നത് പുഷ്കരിലാണ്. തെരുവുകൾ അക്ഷരാർത്ഥത്തിൽ വര്ണാഭമാകുന്ന കാഴ്ച വേറെ ലെവലാണ്
പുഷ്കരിലെ ചുറ്റിത്തിരിയൽ ഏതാണ്ട് ഉച്ചയ്ക്ക് മുന്നേ തീർത്ത് നേരേ ജോധ്പൂരിലേക്ക് വണ്ടി തിരിച്ചു.


200കിമി. 3 മണിക്കൂർ...


ഇവിടെ യാണ് ട്രിപ്പിലെ ഏറ്റവും കിടു തേപ്പ് നടക്കുന്നത്..
തേപ്പ് അടുത്ത ഭാഗത്തിൽ..
തുടരും


2017, നവംബർ 6, തിങ്കളാഴ്‌ച

തെയ്യം

തുലാം പത്ത് : വീണ്ടുമൊരു തെയ്യക്കാലം


ഉത്തരമലബാറിലെ ഗ്രാമ്യനിഷ്കളങ്കതയോടുമൊപ്പം ആചാരനുഷ്ടാനങ്ങളും വിശ്വാസങ്ങളും കോർത്തിണക്കിയ വിശേഷ കലാരൂപമാണ് തെയ്യം. കലാസംസ്കാരത്തിന്റെയും ദൈവഭക്തിയുടെയും സമ്മേളനമാണ് ഓരോ തെയ്യക്കോലങ്ങളും ദൈവം എന്ന പദത്തില്‍ നിന്നാണ്‌ തെയ്യത്തിന്‍റെ ഉത്പത്തി; അഥവാ മണ്ണിലേക്കിറങ്ങി വന്ന ദൈവരൂപങ്ങളാണു തെയ്യങ്ങള്‍.
വിശ്വാസികൾക്ക് സങ്കടങ്ങൾ തീർക്കുന്ന ദൈവത്തിന്റെ പ്രതിപുരുഷന്മാര്‍ ആണ് തെയ്യങ്ങളെങ്കിൽ അവിശ്വാസികള്‍ക്കിതു വശ്യമായൊരു കലാരൂപമാണ്.
കൂട്ടുകുടുംബങ്ങളിലും ബന്ധുക്കൾക്കിടയിലും സൗഹൃദങ്ങൾക്കിടയിലും ഒത്തുചേരലുകൾ തെയ്യക്കാലത്തിന്റെ പ്രത്യേകതയാണ്. അങ്ങനെ പ്രായഭേദമന്ന്യേ ജാതിഭേദമെന്ന്യേ തെയ്യത്തെ മലബാറുകാര്‍ ഹൃദയത്തോട് ചേര്‍ത്ത് വച്ചിരിക്കുന്നു. കൂട്ടായ്മയ്ക്ക് ശക്തി പകരാനും വ്യക്തിചിന്തകളുടെ സ്ഥാനത്ത് സമൂഹിക ബോധത്തെ പ്രതിഷ്ഠിക്കുവാനും ഏറെക്കുറെ തെയ്യങ്ങള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. കൂട്ടുകാരും നാട്ടുകാരും ബന്ധുജനങ്ങളും ഒത്തു ചേരുന്ന വലിയൊരു ഉത്സവമാണ് ഓരോ തെയ്യത്തിന്റെ തിരി തെളിയലുകളും.
കാസര്‍ഗോഡ്‌, കണ്ണൂര്‍ ജില്ലകളിലാണ് പ്രധാനമായും തെയ്യം കെട്ടിയാടുന്നത്. വയനാട്ടിലും കോഴിക്കോടിന്റെ ചില പ്രദേശങ്ങളിലും തെയ്യത്തിന്റെ വകഭേദങ്ങളുണ്ട്.
ഏതാണ്ട്‌ അഞ്ഞൂറോളം തെയ്യങ്ങൾ ഉണ്ടെന്നാണ് പറയപ്പെടുന്നതെങ്കിലും നൂറിൽപരം തെയ്യങ്ങൾ മാത്രമേ ഇപ്പോൾ സജീവമായി കണ്ടു വരുന്നുള്ളൂ.

മലയാളം കലണ്ടറനുസരിച്ച് തുലാമാസം പത്ത് മുതല്‍ (ഒക്ടോബര്‍ - നവംബര്‍) ഇടവപ്പാതി (മെയ് - ജൂണ്‍) വരെ നീണ്ടുനില്‍ക്കുന്നതാണ് തെയ്യക്കാലം. ഒരു വര്‍ഷത്തെ വിളവെടുപ്പ് കഴിഞ്ഞ് അടുത്ത വര്‍ഷത്തെ വിളവെടുപ്പ് വരെയുള്ള കാലമാണിത്. സമൂഹത്തിന്‍റെ ഐശ്വര്യത്തിനും അഭിവൃദ്ധിക്കും വേണ്ടിയുള്ള പ്രാര്‍ഥനയായി തെയ്യം കെട്ടിയാടുന്നു എന്ന സങ്കല്‍പ്പവും ഉണ്ട്. അങ്ങനെ നാടിന്റെ രക്ഷകനായും രോഗങ്ങൾ ശമിപ്പിക്കുന്ന അവതാരപുരുഷനായും കർഷകന്റെ വിളകാക്കുന്ന നാഥനായും തെയ്യങ്ങൾ ഗ്രാമവാസികളുടെ ഹൃദയത്തിൽ നിറഞ്ഞു നിൽക്കുന്നു.

ഓരോ തെയ്യത്തിന്‍റെയും തുടക്കത്തിന് പിന്നിൽ അതാതു ദേശവും കാലവുമനുസരിച്ച് വ്യത്യസ്ഥമായ ഐതിഹ്യങ്ങളുണ്ട്. പ്രാധനമായും വിഷ്ണുവിന്റെയും ശിവന്റെയും പ്രാദേശിക അവതാരങ്ങൾ ആണ്. തെയ്യങ്ങളിലുള്ളത്. എങ്കിലും കാളിയും ചാമുണ്ടിയും ഗന്ധര്‍വനും നാഗവും ആ ദേശത്ത് ജീവിച്ച വീരന്മാരുടെ കഥകൾ ഒക്കെ തെയ്യങ്ങൾ ആകാറുണ്ട്.
തെയ്യം കെട്ടിയാടുന്നതിന് മുന്‍പായി തോറ്റം എന്ന ചടങ്ങുണ്ട്. കോലകാരൻ പള്ളിയറയ്ക്ക് മുന്‍പില്‍ വാദ്യമേളങ്ങളോടു കൂടി വന്ദിക്കുന്നതാണിത്. ഓരോ തെയ്യത്തിനും പ്രത്യേകമായുള്ള ഐതിഹ്യവും പശ്ഛാത്തലവും മുഴുവനായി പാട്ടുരൂപത്തില്‍ അവതരിപ്പിക്കുന്നു. ഇതിനെ തോറ്റം പാട്ട് എന്നു വിളിക്കുന്നു. തെയ്യം ഉണ്ടായിട്ടുള്ളത് ഹൈന്ദവസംസ്കാരത്തിന്‍റെ ഭാഗമായാണെങ്കിലും തെയ്യത്തിൽ കാണുന്ന മാപ്പിളച്ചാമുണ്ഡി, മുക്രിത്തെയ്യം, ബാപ്പിരിത്തെയ്യം, ആലിത്തെയ്യം, ഉമ്മച്ചിത്തെയ്യം മുതലായ മാപ്പിളത്തെയ്യങ്ങൾ മലബാറിന്‍റെ സാമൂഹികനിഷ്പക്ഷതയ്ക്ക്‌ ഉത്തമോദാഹരണമാണ്‌.
നാങ്കളെ കൊത്ത്യാലുമൊന്നല്ലേ ചോര, നീങ്കളെ കൊത്ത്യാലുമൊന്നല്ലേ ചോര?
അതായത് എന്റെയും നിന്റെയും രക്തത്തിന്‍റെ നിറം ഒന്നു തന്നെ അല്ലേ, എന്ന പൊട്ടൻ തെയ്യം ചോദ്യം ജാതിയ്ക്കും മതത്തിനും വേണ്ടി പോരടിക്കുന്ന ഈ സമൂഹത്തിനോടുള്ളതാണ്. ഒരു പക്ഷെ ഈ ചോദ്യം ഏറ്റവും ശക്തമായി രേഖപ്പെടുത്തേണ്ട ഒരു കാലഘട്ടത്തിലേക്കാണ് ഇന്ന് നാടിന്റെ പോക്ക്.
അനുഷ്ഠാനാച്ചാര്യങ്ങളോടെ ദൈവപ്രീതിക്കുവേണ്ടി അധഃസ്ഥിതസമുദായക്കാർ നടത്തുന്ന നൃത്തമാണ് തെയ്യം. ഓരോ സമുദായത്തിനും നിശ്ചിത തെയ്യക്കോലങ്ങൾ കെട്ടിയാടാനുള്ള അവകാശം ഉണ്ടെന്നാണ് വിശ്വാസം. വണ്ണാൻ, മലയൻ, അഞ്ഞൂറ്റാൻ, മുന്നൂറ്റാൻ, വേലൻ, ചിങ്കത്താൻ, മാവിലൻ, പുലയൻ എന്നീ സമുദായങ്ങളിൽപ്പെട്ടവരാണ് പ്രധാനമായും തെയ്യം കെട്ടുന്നത്. സങ്കീര്‍ണ്ണമായ നൃത്തച്ചുവടുകളും അസാമാന്യ മെയ് വഴക്കവും തെയ്യം കലയുടെ പ്രത്യേകതയാണ്. ചില തെയ്യക്കോലങ്ങളളിൽ കളരിപയറ്റ് പോലുള്ള നാടന്‍ ആയോധനകലകൾ എത്രമനോഹരമായിട്ടാണ് ആവിഷ്കരിക്കാറുള്ളത്. എങ്കിലും ഇവയൊന്നും പ്രഫഷണലായി പരിശീലനം ഇല്ലെന്നത് ഒരു വസ്തുതയാണ്. പൂര്‍ണ്ണമായും പാരമ്പര്യമായി കൈമാറി വരുന്നതാണീ കല. ഓരോ തെയ്യം കലാകാരനും ഓരോ തെയ്യക്കോലം കെട്ടുന്നതിന് മുന്‍പും ദിവസങ്ങളുടെ വ്രതം നോക്കേണ്ടതുണ്ട്. കെട്ടിയാടുന്ന തെയ്യക്കോലങ്ങല്‍ക്കനുസരിച്ച് വ്രതത്തിലും വ്യത്യാസമുണ്ടാകും. കാവ്, കോട്ടം, സ്ഥാനം, അറ, പള്ളിയറ, മുണ്ട്യ, കഴകം തുടങ്ങിയവയാണ് തെയ്യങ്ങളെ കെട്ടിയാടിക്കുന്ന മുഖ്യസ്ഥാനങ്ങൾ. ആല്‍, പാല, ചെമ്പകം, ഇലഞ്ഞി എന്നിവയുടെ സാന്നിദ്ധ്യം മേല്പറഞ്ഞ തെയ്യസ്ഥാനങ്ങളില്‍ കാണാവുന്നതാണ്. കാവുകളിലോ അറകളിലോ തറവാടുകളിലോ നിശ്ചിതകാലത്തു നടത്തിവരുന്ന തെയ്യാട്ടത്തിന് പൊതുവേ 'കളിയാട്ടം' എന്നാണു പറയുന്നത്. എന്നാൽ, പ്രമുഖങ്ങളായ ചില കഴകങ്ങളിലും കാവുകളിലും വർഷംതോറും കളിയാട്ടം പതിവില്ല. പത്തോ പതിനഞ്ചോ ഇരുപത്തഞ്ചോ വർഷങ്ങൾ കൂടുമ്പോൾ മാത്രമാണ് അവിടങ്ങളിൽ കളിയാട്ടം നടത്തുന്നത്. ആർഭാടപൂർവം നടത്തപ്പെടുന്ന അത്തരം കളിയാട്ടങ്ങളെ 'പെരുങ്കളിയാട്ട'മെന്നാണു പറയുന്നത്.
കീഴ്ജാതിക്കാരാണ് തെയ്യം കെട്ടിയാടുന്നതെങ്കിലും മേല്‍ജാതിക്കാര്‍ക്കും കളിയാട്ടത്തില്‍ പ്രത്യേക സ്ഥാനങ്ങളും കടമകളുമുണ്ട്. പല ആചാരങ്ങളും നിശ്ചയിക്കുന്നതു അവരാണ്. അങ്ങനെ തെയ്യം പലജാതിക്കാരുടെയും ഒരു കൂട്ടയ്മ്മയുടെ ഫലമാണെന്നു നിസംശയം പറയാം
സങ്കീർണ്ണവും മനോഹരവുമായ മുഖത്തെഴുത്തും, കുരുത്തോലകളും പൂക്കളും മറ്റും ഉപയോഗിച്ചുള്ള രക്തവർണ്ണാഘിതമായ ആടയാഭരണങ്ങളും, ചെണ്ട, ചേങ്ങില, ഇലത്താളം തുടങ്ങിയ വാദ്യമേളങ്ങളും, ലാസ്യ താണ്ഡവ നൃത്താദികളും സമ്മോഹനമായി സമ്മേളിക്കുന്ന തെയ്യം വിശ്വാസത്തോടൊപ്പം കലാസ്വാദനചാതുര്യവും ഉണർത്തുന്ന അപൂർവമായ ഒരു ദൃശ്യവിസ്മയമാണ്. അരിപ്പൊടിച്ചാന്ത്‌, ചുട്ടെടുത്ത നൂറ്‌, മഞ്ഞൾപ്പൊടി എന്നിവ നിറങ്ങൾക്കായി ഉപയോഗിക്കുന്നു. ശുദ്ധജലം, വെളിച്ചെണ്ണ എന്നിവ ഉപയോഗിച്ചാണ്‌ നിറങ്ങളെ ചാലിക്കുന്നത്‌. തെങ്ങോലയുടെ ഈർക്കിൽ ചതച്ചാണ്‌ ചായമെഴുത്തിനുപയോഗിക്കുന്നത്‌. ഓരോ തെയ്യത്തിന്‍റെയും മുഖത്തെഴുത്ത് വ്യത്യസ്തയുള്ളതാണ്. വസ്ത്രങ്ങളും ആഭരണങ്ങളും ചായക്കൂട്ടുകളും കൂടുതലും കടും ചുവപ്പ് നിറത്തിലാണുള്ളത്. 'മുടി'യാണ് തലച്ചമയങ്ങളിൽ മുഖ്യം. ദേവന്മാരുടെ കിരീടത്തിന് തുല്യമാണ് മുടി. മുടി കുരുത്തോല കൊണ്ട് അലങ്കരിച്ചതോ തുണി കൊണ്ട് അലങ്കരിച്ചതോ ആവാം. തെയ്യക്കോലങ്ങള്‍ക്കനുസരിച്ച് മുടിയുടെ രൂപത്തിലും ഭാവത്തിലും വലിപ്പത്തിലും വ്യത്യാസം കാണാം. തിറയാട്ടസമയത്ത്‌ ചില തെയ്യങ്ങൾ ആയുധങ്ങളുമായി യുദ്ധം ചെയ്യുന്നതിനെ പ്രതിനിധീകരിക്കുന്ന ചുവടുകൾ വെക്കാറുണ്ട്‌ - വാളും പരിചയും, അമ്പും വില്ലും, ശൂലം എന്നീ ആയുധങ്ങളുടെ പ്രതിരൂപങ്ങളാണ്‌ ഉപയോഗിച്ചുവരുന്നത്‌.
ഭക്തജനങ്ങൾക്ക് കുറികൊടുത്ത് അനുഗ്രഹം ചൊരിയുകയെന്നത് തെയ്യംകെട്ടിലെ ശ്രദ്ധേയമായ ചടങ്ങാണ്. പ്രസാദമായി നല്കുന്നതാണ് 'കുറി'. ഭഗവതിമാർ മഞ്ഞക്കുറിയാണ് കൊടുക്കുക. അരിയും മഞ്ഞളും പൊടിച്ചാണ് അതുണ്ടാക്കുന്നത്. ഔഷധവീര്യമുള്ള ഈ പ്രസാദം രോഗപീഡ അനുഭവിക്കുന്നവർക്ക് ഗുണം വരുത്താതിരിക്കില്ല. കുറികൊടുക്കുമ്പോൾ ഭക്തജനങ്ങൾ തെയ്യങ്ങൾക്ക് പണം കൊടുക്കും. 'ഗുണംവരട്ടെ' എന്ന് തെയ്യം അനുഗ്രഹം ചൊരിയും. ഭക്തന്മാർ അവരുടെ ദുഃഖങ്ങളും ദുരിതങ്ങളും ആവശ്യങ്ങളും മണ്ണിലേക്കിറങ്ങി വന്ന ദൈവരൂപത്തോടുണര്‍ത്തിക്കും. അവയ്ക്കുള്ള പരിഹാരമാർഗങ്ങൾ തെയ്യം അരുളിച്ചെയ്യും. ചതുർവർണ്യത്തിന്റെ കണക്കെടുത്തു നോക്കിയാൽ, താഴ്ന്ന ജാതിക്കാർ എന്നു കരുതുന്നവർ കെട്ടിയാടുന്ന തെയ്യക്കോലത്തിനെ ജാതി ഭേദമന്യേ , ഉയർന്നവനും താഴ്ന്നവനും എല്ലാവരും തൊഴുതു നില്‍ക്കേണ്ടി വരുമ്പോള്‍ തെയ്യംകെട്ടിനു ഒരു വിപ്ലവമാനം കൈ വരുന്നു.
ഓരോ തെയ്യക്കാലവും മലബാറുകാര്‍ക്ക് ആഘോഷത്തിന്‍റെയും സന്തോഷത്തിന്റെയും നാളുകളാണ്. ഭക്തിയും വിശ്വാസവും അനുഷ്ടാനവും കലാസ്വാദനവും ഒത്തുചേരലുമായി ഒരുപിടി മികച്ച ഓർമ്മകളാണ് ഓരോ തെയ്യകാലവും ബാക്കി വെക്കുന്നത്...
കടപ്പാട് : പല സ്ഥലത്തും കണ്ടതും കേട്ടതും വായിച്ചതും അറിഞ്ഞതും..
ഫോട്ടോ : ഞാന്തന്നെ


2017, ഒക്‌ടോബർ 27, വെള്ളിയാഴ്‌ച

എന്റെ , അല്ല നമ്മുടെ തെണ്ടലുകൾ


"ദി ബിഗിനിങ്"

2005 ഇലെ ഏതോ മാസം , ഏതോ ഒരു വെള്ളിയാഴ്ച,


നിരന്തരമായ പഠിത്തത്തിൽ നിന്നു ഒരു മോചനം കിട്ടിയത്, കോളേജ് ഇലെ സ്പോർട്ടസ് ഡേ യ്ക്ക് ആണ്. ഡെയ്‌ലി 9 മണിക്ക് ക്ലാസ് തുടങ്ങും, വൈകീട്ട് നാലു വരെ നിർത്താതെ ക്ലാസ്. ഫർസ്റ്റ് പിരീഡ് അറ്റൻഡ് ചെയ്യണമെങ്കിൽ 8 മണിക്ക് എങ്കിലും റൂമിൽ നിന്നു പുറപ്പെടണം.

പിന്നെ നമ്മൾ ഹോസ്റ്റലിൽ അല്ല, അതിന്റെ പരിമിതികളും ഉണ്ട്. 8 പേര് ഒന്നിച്ചു ഒരു കുഞ്ഞു വീടെടുത് കോളേജ് ന്റെ അടുത്തു ബക്കളം എന്ന സ്ഥലത്താണ് താമസം. ഹോസ്റ്റലിലെ ബഹളങ്ങൾക്ക് ഇടയിൽ സ്വസ്ഥമായി പഠിക്കാൻ പറ്റില്ല, എന്നു മനസിലാക്കിയ അക്കി ആണ് വേറെ വീട് എന്ന ആശയം ആദ്യം കൊണ്ടു വന്നത്.
അങ്ങനെ എട്ടു പേര് ഒരു വീട്ടിൽ നിന്ന് കുളിച്ചിറങ്ങി പോകാൻ തന്നെ ഒരു ടൈം ആവും.

എട്ടു പേരു എന്നു പറഞ്ഞാൽ, ഞാനും രഞ്ജീഉം ബാലനും മെയ്തീനും (നവീൻ ) ചെമ്പനും അക്കിയും അബീക്കയും എന്നേക്കയും.


ആറു മണിക്ക് എങ്കിലും എണീക്കണം മര്യാദക്ക് ക്ലാസിൽ എത്തനേൽ. ബാലനും മെയ്തീനും ഇലക്ടിക്കൽ ആണ്, ബാക്കി ആറും മെക്കാനിക്കൽ. ഇലക്ടിക്കലിൽ ക്ലാസിൽ കയറിയില്ലേലും ബല്യ കോയപൂലാ, പക്ഷെ നമ്മക്ക് അങ്ങനെ അല്ലല്ലോ.മേക്കാനിക്കലിൽ മാഷന്മാർ ഒക്കെ കട്ട സ്ട്രിക്റ്റ് ആണ്.
ക്ലാസൊക്കെ കഴിഞ്ഞു, അസിൻമെന്റ് , സർപ്രൈസ് ക്വിസ്, ലാബ് റിപ്പോർട്ട് റെക്കോർഡ് വർക്ക് ഇങ്ങനെ ഒക്കെ ഉള്ള ഒരുപാട് ചോറ പരിപാടീസ് ഉണ്ട് ഈ എഞ്ചിനീയറിംഗ് ഇൽ. അതൊക്കെ കയ്യുമ്പോഴേക്കും മനുഷ്യന്റെ നടുവൊടിയും..
അങ്ങനെ ഫുൾ ബിസി ആയിരിക്കുമ്പോ ആണ് ആറ്റു നോറ്റ് ഒരു സ്പോർട്ടസ് ഡേ വന്നത്.
രാവിലെ തന്നെ കോളേജ് ഇൽ വരുന്ന ശീലം ഉള്ളത് കൊണ്ട്, സ്പോർട്ടസ് ഡേ ആയിട്ടും നേരത്തെ വന്നു. സാധാരണ ഉഴപ്പന്മാർ ഇരിക്കുന്ന കാന്റീന്റെ സൈഡിൽ ഉള്ള കൾവർട്ട് ഒക്കെ അന്ന് ഫ്രീ ആയിരുന്നു. അവന്മാർക്ക് അവിടെ ഇരുന്നു ആ വഴി പോകുന്ന പെമ്പിള്ളേരെ വായി നോക്കലും കമാന്റടിക്കലും ആണ് പണി. ലേഡീസ് ഹോസ്റ്റലിലേക്ക് ഉള്ള മെയിൻ വഴി അതാണേലും , ഇവന്മാരെ പേടിച്ചു പല പെമ്പിള്ളേരും കോര്പറേറ്റിവ് സ്റ്റോർ നു മുൻപിലൂടെ ഉള്ള വളഞ്ഞ വഴിയിലൂടെ ആണ് പോകാരെന്നു ബാലന്റെ പെണ് സുഹൃത്തുക്കൾ അവനോടു പറഞ്ഞിനി പോലും.
നമ്മളെ ടീമിൽ ആകെ ബാലന് മാത്രേ പെമ്പിള്ളേര് മായി കമ്പനി ഉള്ളൂ. മെയ്തീൻ പിന്നെ ഭയങ്കര അലമ്പ് ആയോണ്ടു ഇലക്ടിക്കൽ ആയിട്ടും ഒനോട് പെമ്പിള്ളേര് ആരും മിണ്ടറില്ല. നമ്മ പിന്നെ മെക്കാനിക്കൽ, ക്ലാസിൽ പെമ്പിള്ളേര് ഇല്ല. വർക് ലോഡ് ഉള്ളതോണ്ടു ക്ലാസ്സ് വിട്ടു മറ്റു പെമ്പിള്ളേരെ ഒക്കെ നോക്കാനുള്ള ടൈം ഉം കിട്ടാറില്ല.
അങ്ങനെ, ആരും ഇല്ലാത്ത ആ സ്പോർട്ടസ് ദിവസം നമ്മ കൾവർട്ടിൽ ഇരുന്ന്, വരാൻ പോന്ന സെമസ്റ്റർ പരീക്ഷയെ കുറിച്ചു ചർച്ച ചെയ്യുകയായിട്ടുന്നു. ദേണ്ടെയ്‌, മെയ്തീന് ഓടിക്കൊണ്ടു വരുന്നു. അവന്റെ ക്ലാസ് ടൂറു പോന്നു പോലും. ഇപ്പോഴത്തെ പിള്ളേരുടെ "ഐ വി "
ഐ വി ഒക്കെ നഷ്ടമാണ്, പഠിക്കാൻ ഒന്നും കിട്ടില്ല, ആ പേരും പറഞ്ഞു, ചുമ്മാ കറങ്ങി സമയം കളയാൻ ആണ് എന്ന് അറിയുന്നോൻഡ് നമ്മ മെക്കാനിക്കൽ കാർ പൊതുവെ ഐ വിക്ക് പോകാറില്ല. ഇലക്ട്രിക്കൽകാറു ഒക്കെ ശരിക്കും അമ്പിള്ളേരും പെമ്പിള്ളേരും കൂടി അടിച്ചു പൊളിക്കാൻ പോണത് ആണ്.
മെയ്തീന് എന്തായാലും ആ അവസരം കളഞ്ഞില്ല. അവന് ടൂറിൽ എങ്കിലും ആരെയെങ്കിലും വളക്കണം എന്ന ചിന്ത ആയിരുന്നു. അങ്ങനെ അവരുടെ കൂടെ പോകാൻ തീരുമാനിച്ചു.
പെമ്പിള്ളേരെ ഒക്കെ പഞ്ചാരിടിച്ചു മടുത്ത ബാലൻ നമ്മളോട് ചോദിച്ചു, നമ്മക്ക് മാത്രം വേറെ ട്രിപ്പ് പോയാലോ.
ഐഡിയ കൊള്ളാം, എല്ലാരും ഏറ്റു പിടിച്ചു.
കൊച്ചിക്ക് പോകാം..
വൈന്നേരം ട്രെയിൻ ഉണ്ട്.
വീഗാലണ്ടിൽ പോകാം..
മറൈൻ ഡ്രൈവിൽ പോകാം..
ഫോർട്ട് കൊച്ചി പോകാം..
ഓരോ സജ്‌ഷൻസ് വന്നോണ്ടിരുന്നു.
ഇതു കുറെ കണ്ടിട്ടുണ്ടു എന്ന സീനിൽ ആയിരുന്നു എല്ലാരും.. പിന്നെ പ്ലാൻ ചെയ്യുന്നതിലെന്താ... വൻ പ്ലാൻ.
രഞ്ജി പക്ഷെ ഈലൊന്നും മൈൻഡ് ചെയ്തേ ഇല്ല. അല്ലേലും ഓനു പണ്ടേ ഈലൊന്നും ഒരു താല്പര്യോം ഇല്ല. എല്ലാ ക്ലാസിലും ഫ്രണ്ടു ബഞ്ചിലിരിക്കുന്ന പഠിപ്പി, പീസ് ഇല്ലേ, അതാണ് ഓൻ. അരസികൻ.
പറഞ്ഞു പറഞ്ഞു ആയപ്പോ എല്ലാരും പറഞ്ഞു ഞാനും ഉണ്ട് ന്നു. ഇടക്കിടക്ക് ബക്കളത്ത് കമ്പയ്ൻ സ്റ്റഡിക്ക് വരാറുള്ള സുനിയും മണ്ടനും കൂടി ട്രിപ്പില് വരാന്നു പറഞ്ഞു. എല്ലാരും വരുമെന്ന് പറഞ്ഞപ്പോ മനസില്ലാമനസോടെ രഞ്ജിയും റെഡി ആയി
7 ബക്കളം ടീമും 2 പയ്യന്നൂർ ടീം ഉം. 9 പേരായി.
രാത്രി 11 മണിക്ക് കണ്ണൂരിൽ നിന്നു കൊച്ചിക്ക് ട്രെയിൻ ഉണ്ട്, അയില് കേറി പോകാന്നു വെച്ചു.
ആ സമയത്തു ബക്കളത്ത് നിന്നു ബസ് ഉണ്ടാവോ..
ട്രിപ്പ് മുടക്കാൻ രഞ്ജി ഒന്നേറിഞ്ഞു നോക്കിയതാണ്.
നമ്മക്ക് നേരത്തെ കണ്ണൂർ പോവാം, ഇളയ ദളപതി വിജയ് ന്റെ പടം ഇൻഡ്, അതു കയ്യുമ്പോ 11 നടുത് ആവും..
അബീക്ക യുടെ കിടു ഐഡിയയ്ക്ക് മുന്നിൽ രഞ്ജി മുട്ടു മടക്കി.
കിട്ടാവുന്ന ബാഗ് ഒക്കെ എടുത്തു, അലക്കി വെച്ച ഷർട്ട് കൾ ഒന്നും ഉണ്ടാകാൻ ഉള്ള സാധ്യത ഇല്ലാത്തത് കൊണ്ട്, മണപ്പിച്ചു നോക്കി സ്മെല് കുറവുള്ള ഏതാണ്ട് എല്ലാ ഡ്രെസ്സുകളും എടുത് പാക്ക് ചെയ്ത്.
ദാരിദ്ര്യം പിടിച്ച കാലമായത് കൊണ്ടു അധിക ആൾക്കാരും ഉപയോഗിക്കുന്നത് ബാലന്റെ ഷർട്ടുകൾ ആണ്. ബാലൻ ആണ് ആ കാലത്ത് കോളേജിലെ ഫാഷൻ ഐക്കൻ.
ആ കാലഘട്ടത്തിലെ ഏതാണ്ട് എല്ലാ ടൈപ്പ് ഡ്രസ്സും ഓന്റെ കയ്യിലുണ്ടു. നമ്മളൊക്കെ സ്റ്റൈല് ആക്കാൻ ഓന്റെ ഡ്രസ് ആണ് എടുത്തിടാറു.
എന്തിനേറെ പറയുന്നു. നീല നിറത്തിൽ ഉള്ള, പൂച്ച കണ്ണുള്ള കോണ്ടാക്റ്റ് ലെന്സ് വരെ ഓനു ഉണ്ട്.
അങ്ങനെ എല്ലാം കെട്ടി പടത്തിനു കയറി...
നമ്മള് ചങ്ക്സ് ന്റെ ആദ്യ ട്രിപ്പ് അവിടെ തുടങ്ങുകയായി.
തുടരും.

2017, ഒക്‌ടോബർ 16, തിങ്കളാഴ്‌ച

എന്റെ തെണ്ടലുകൾ

ഭാഗം - 1 - ദി  റോയൽ രാജസ്ഥാൻ - റോഡ് ട്രിപ്പ്

2015 നവംബർ ,

ദീപാവലിയാണ് വരുന്നത് , മലയാളിയൊഴിച്ചു ഏതാണ്ട് എല്ലാ ഭാരതീയരുടെയും  പ്രധാന ആഘോഷം. രാവണനെ പടാക്കി, രാമൻ അയോധ്യയിൽ തിരിച്ചെത്തിയതിന്റെ ആഘോഷങ്ങളാണ്. മലയാളിക്ക് അല്ലേലും മര്യാദ രാമനെ അത്ര പിടുത്തമില്ല. അസുരന്മാരുടെ  കൂട്ടത്തിൽ കൂട്ടിയതിന്റെ കലിപ്പിൽ ആകും  നമുക്ക് എന്നും നമ്മുടേത് മാത്രമായ ആഘോഷങ്ങൾ.

ദി പ്ലാനിംഗ്..

പറഞ്ഞു വന്നത് ദീവാലിക്ക് 5 ദിവസം ലീവുണ്ട്, അതു എങ്ങനെ കളറാക്കി  ഉപഗോഗിക്കണം എന്ന കൂലങ്കുഷമായ ചിന്തയിലാണ് ഞാൻ...

ഗൂഗിൾ മാപ്പ് എടുത്തു,

ഡൽഹി റ്റു ഏതാണ്ട് എല്ലാ വശത്തേക്കും റോഡ് ട്രിപ്പ് നടത്തി, ഐ മീൻ ഗൂഗിളിൽ...
ദേണ്ടെ പരന്നു നിവർന്നു കിടക്കുന്നു നമ്മുടെ രാജസ്ഥാൻ. മധ്യപ്രദേശ് ഒക്കെ കീറി മുറിച്ചു കഷണം  ആക്കിയപ്പോ, രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമാകാൻ ഭാഗ്യം ലഭിച്ചവൻ.  ഒന്നു കറങ്ങിയാലോ,  എക്‌സ്‌പ്ലോർ ചെയ്യാൻ ഒരുപാട് ഓപ്‌ഷൻസ് ഉള്ള സംസ്ഥാനമാണ് രാജസ്ഥാൻ. ജയ്പൂർ, ജോധ്പൂർ ,  അജ്മീർ, ഉദയ്‌പൂർ, ജൈസൽമേർ , ബിക്കാനീര് , ഓരോ നഗരത്തിനു പറയാൻ ഓരോ കഥയുണ്ട്, ചരിത്രമുണ്ട്.  കോട്ടകളും കൊട്ടാരങ്ങളും മരുഭൂമിയും ,



 പ്രേതാലയങ്ങളുമൊക്കെയായി യാത്രികനെ കൊതിപ്പിക്കുന്ന വൈവിധ്യമാണ് ഈ നാടിനു. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമായ ഭൂപ്രകൃതി യും സംസ്കാരവുമാണവിടെ  .  രാജസ്ഥാൻ ചുറ്റി കറങ്ങാൻ  ഏറ്റവും   അനുയോജ്യമായ കാലാവസ്ഥയും ഈ സമയത്താണ് . നല്ല ചൂടുമില്ല നല്ല തണുപ്പുമില്ല. അങ്ങനെ അതൊറപ്പിച്ചു.


ഞാനുണ്ട്, കൊന്നൊല ഉണ്ട് പിന്നെ പുലു വും.  നോമിന്റെ  സഹമുറിയന്മാർ ആണ് രണ്ടും.. മൊത്തം  മൂന്ന് പേര് ,

അപ്പൊ കാർ ആക്കാം, പിന്നെ ടൈം വേസ്റ്റ് ചെയ്തില്ല,  മൈൽസ്  കയറി (www.mylescars .com ) സെല്ഫ് ഡ്രൈവ് കാർ അങ്ങു ബുക്കി..



അപ്രതീക്ഷമായി പുലു നു നാട്ടിൽ പോകേണ്ടി വരുന്നു.    ണിം...  ട്രിപ്പ് കാൻസൽ ആക്കണോ  വേണ്ടയോ ?
നേരത്തെ നോ പറഞ്ഞ, അഖിലിനെ , മലയാളി അയൽവാസി,  ഒന്നൂടി വിളിച്ചു, വാക് സമർഥ്യത്താൽ അവനെ വീഴ്ത്തി, ഡ്രൈവിംഗ് ലെവൽ ആക്കി തരാം എന്ന മോഹന വാഗ്ദാനത്തിൽ അവൻ വീണു , An offer that he cant refuse, വീണ്ടും മൂന്നു പേരായി.. ട്രിപ്പ് ഓണ് ..

ഡേ 1.    2015 - നവമ്പർ 11, ബുധനാഴ്ച

രാവിലെ 5.30 ക്ക് സ്റ്റാർട്ടിംഗ്.

സോറി എണീറ്റില്ല.  7 മണിക്ക് സ്റ്റാർട്ടിംഗ്.

വീണ്ടും സോറി, സ്റ്റാർട്ട് ചെയ്യാൻ ആയില്ല.
 അഖിൽ ബ്രേക്ഫാസ്റ്റ്  കഴിക്കാതെ വരില്ല പോലും. കുക്ക് നോട് പറഞ്ഞു അവൻ നമുക്ക് കൂടി ആലൂ പൊറോട്ട ഉണ്ടാക്കിയിട്ടുണ്ട്. നോർത്ത് ഇന്ത്യയുടെ ദേശീയ പ്രാതൽ . ദേഷ്യപ്പെടാൻ പോയ നമ്മളെ അവൻ ആലൂ പൊറോട്ട കൊണ്ടു നേരിട്ടു.   ആലു, അതായത് ഉരുള കിഴങ്ങു,  കൊണ്ടു ഉണ്ടാക്കുന്നതിൽ നമുക്ക് ഒക്കെ ഇഷ്ടപെടുന്ന  ഏക സാധനവും ഇതാണ് എന്ന് തോന്നുന്നു .

8. മണി, തൈരും അച്ചാറും കൂട്ടി രണ്ടു വീതം പറാട്ട  കഴിച്ചു കഴിഞ്ഞു ,  ഇറങ്ങാൻ റെഡി ആയി.

വീണ്ടും അഖിൽ :   ക്യാമറ എടുത്തെ , രണ്ടു ഫോട്ടോ ക്ലിക്കി ഐശ്വര്യമായി  തുടങ്ങാം.

കൊന്നൊല : "ക്യാമറ  ഇല്ല. അതിലൊന്നും ഒരു കാര്യോം ഇല്ല."

പുള്ളി അങ്ങനെ ആണ് , നമ്മളെ പോലെ ഷോ ഓഫ് ഇല്ല. ഞാൻ പിന്നെ സെൽഫി യിൽ അഡ്ജസ്റ്റ് ചെയ്യാം എന്ന് വെച്ചതാണു .

അഖിൽ :  DSLR ഇല്ലാത്ത ട്രിപ്പോ, ശേ അതെങ്ങനെ ശരിയാകും, ട്രിപ്പ് പോയി വന്നു ഡിപി മാറ്റേണ്ടത് ആണ്, ട്രിപ്പ് കഴിഞ്ഞു  എഫ് ബി  യിൽ ഫോട്ടോ ഇടാതെ  ഒരു പൂർണ തൃപ്തി കിട്ടുവോ


 "എന്റെ ഫ്രണ്ട് ന്റെ കയ്യിൽ ഉണ്ട്, കിടു ക്യാമറ."

 പിന്നെ  നേരെ അവന്റെ വീട്ടിലേക്ക്

തുടക്കത്തിൽ തന്നെ യാത്ര  വഴി തെറ്റി, ക്യാമറ എടുത്തു, സമയം ഏതാണ്ട്  10 മണി.

ആദ്യ സ്റ്റോപ്പ് ജയ്പൂർ ആണ്, 240കിമി. 4.30. മണിക്കൂറാണ്   പ്ലാന് പ്രകാരം ട്രാവൽ ടൈം.

പക്ഷെ രാജസ്ഥാനിലെ റോഡ് നല്ല  മാസ്സ് റോഡ് ആണ് മോനെ, 8 വരി പാത, വലിയ വളവില്ല, ഒടിവില്ല കുഴിയില്ല, ഇതൊക്കെ ആണ് ഹൈവേ. ഇതൊക്കെ കാണുമ്പോ ആണ് നമ്മുടെ നാട്ടിലെ റോഡ് ഒക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്,  പക്ഷെ ഒരു കാര്യം ഉണ്ട്  , നമ്മളെ നാട്ടിലെ പോലെ ഇവിടെ  ജനസാന്ദ്രത ഇല്ലല്ലോ.. പിന്നെ ആവിശ്യത്തിലധികം സ്ഥലവും ഉണ്ട്, അതോണ്ട് നാടിനെ രണ്ടായി മുറിക്കും എന്ന വേവലാതി ഒന്നും വേണ്ട. പിന്നെ വെറുതെ അല്ല കേട്ടോ 145  ഉറുപ്യ ടോൾ ആയി കൊടുക്കണം.

ഗൂഗിൾഹൈവേ സ്പീഡ് ലിമിറ്റ് 70km/hr മാക്‌സ് വചാണ് ട്രാവൽ ടൈം പറയുന്നത് , ഗൂഗിൾ അനുസരണ ഉള്ളോൻ ആണ്, പക്ഷെ നമ്മൾ അത്ര അല്ല..
3 മണിക്കൂർ തികച്ചു വേണ്ടി വന്നില്ല..   കണക്ക് പ്രകാരം ഒന്നര മണിക്കൂർ ലാഭം. നാട്ടിലൊക്കെ ട്രിപ്പ് പോയ അനുഭവത്തിൽ ബഫർ ടൈം ഇട്ടതൊക്കെ ലാഭായി, നാട്ടിൽ  ഗൂഗിൾ 5  പറഞ്ഞാൽ ശരിക്കും 7  മണിക്കൂർ വേണ്ടി വരാറുണ്ടല്ലോ , ഇവിടെ തിരിച്ചാണ്.

(വാർണിംഗ് : "സ്പീഡ് ത്രിൽസ് ബട്ട് കിൽസ് ": സോ സൂക്ഷിച്ചും കണ്ടും പോണം )

ആദ്യ സ്റ്റോപ്പ് - ജയ്പൂർ - ദി പിങ്ക് സിറ്റി.

രാജസ്ഥാന്റെ  തലസ്ഥാന നഗരം, കോട്ട കൊത്തളങ്ങളുടെ നഗരം. എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവൈടൊക്കെ കോട്ട കൊട്ടാരങ്ങൾ മാത്രം എന്ന അവസ്ഥ. ഇവിടത്തെ കോട്ടകളിൽ മിക്കതും ചുവപ്പ് അല്ലെങ്കിൽ പിങ്ക് നിറത്തിലുള്ള കല്ലുകൾ കൊണ്ടാണ് നിര്മിച്ചിട്ടുള്ളത്.  അതുകൊണ്ടു തന്നെ പിങ്ക് സിറ്റി എന്നാണ്  ജയ്പൂർ അറിയപ്പെടുന്നത്.

രാജസ്ഥാനിലെ ഒട്ടുമിക്ക നഗരങ്ങൾക്കും രാജഭരണത്തിന്റെ ഹാങ് ഓവർ ഇപ്പോഴും വിട്ടു മാറിയിട്ടില്ല, രാജവാഴ്ചയുടെ ശേഷിപ്പുകൾ ഇന്നും അവശേഷിക്കുന്നിണ്ടിവിടെ.

ആമ്പർ ഫോർട്ട്, ജന്തർ മന്തർ, ഹവായ് മഹൽ, ജൽ മഹൽ ,സിറ്റി പാലസ് മ്യൂസിയം എന്നിവയൊക്കെയാണ്   ജയ്പൂർ ന്റെ പ്രധാന ആകര്ഷണങ്ങൾ.

ജയ്‌പൂരിലെ കോട്ടകളും ഹെറിറ്റേജ് സൈറ്റുകളും മൈന്റൈന് ചെയ്യുന്നത് പ്രൈവറ്റ് മാനേജമെന്റ് ആണ് .  അതുകൊണ്ടു തന്നെ, എന്ററി ഫീ അല്പം കത്തിയായിരുന്നു. ആമ്പർ ഫോർട്ട് നു ഒരു ഇന്ത്യൻ പൗരന് 100 രൂപ കൊടുക്കണം , അതുപോലെ ബാക്കിയുള്ള സ്ഥലങ്ങൾ നോക്കിയാലും  100, 50 ഇൽ കുറഞ്ഞ പരിപാടി ഒന്നും ഇല്ല. ചൂഷണമാണ് ചൂഷണം , എന്നിലെ കമ്മ്യൂണിസ്റ്റ് ഉണർന്നു, വലിയ കാര്യമില്ല എന്ന തിരിച്ചറിവിൽ ഉടനെ അവനെ  ഉറക്കി .


 ജന്തർ മന്തർ - അണ്ണാ ഹസാരെയും മറ്റു രാഷ്ട്രീയക്കാരും അല്ലാത്തവരും  ധർണ്ണ ഇരിക്കുന്ന പേരിൽ ഒരുപക്ഷേ ഒരുപാട് കേട്ടിട്ടുള്ള പേരാകും ജന്തർ മന്തർ. ആ പറഞ്ഞ ജന്തർ മന്തർ ഡൽഹിയിലാണ്, കേരളാ ഹൌസിൽ  നിന്നു നടക്കാൻ ഉള്ള ദൂരം മാത്രം. ജയ്പൂരിൽ ഉള്ളത്  ഡൽഹിയിൽ ഉള്ളതിനേക്കാൾ ഇത്തിരി കൂടി  വലുതാണ്.

യന്ത്രങ്ങളും തന്ത്രങ്ങളും എന്ന അര്ഥത്തിലാണ് ആ പേരു വന്നത്,
വിവിധ യന്ത്രങ്ങളും ജ്യാമിതീയ രൂപങ്ങളും  ഉപയോഗിച്ചു, സൂര്യന്റെ സ്ഥാനം അനുസരിച്ചു സമയവും മറ്റും കാൽ ക്കുലേറ്റു ചെയ്യുന്ന പുരാതന ശാസ്ത്ര രീതികൾ ആണ് ഇവിടെ പ്രധാനമായും,  ഗണിതശാസ്ത്രത്തിലും ആസ്ട്രോണമി യിലും മുഗൾ കാലഘട്ടത്തിൽ തന്നെ ഇന്ത്യകാർക്ക് ഉണ്ടായിരുന്ന പ്രാവീണ്യം ഇതിൽ നിന്നു വ്യക്തമാണ്

ഹവാ മഹൽ , രാജകൊട്ടാരത്തിലെ സുന്ദരികൾക്ക് നഗരത്തിലെ ആഘോഷങ്ങൾ മറഞ്ഞു നിന്നു കാണാൻ ഉണ്ടാക്കിയ പരിപാടിയാണ് ഇത്, അധികം വീതിയില്ലാതെ നല്ല ഉയരത്തിൽ , നിരവധി ജനലുകൾ കൂട്ടിയോജിപ്പിച്ച പിങ്ക് മതിൽ. റോഡിനഭുമുഖമായി തന്നെയാണ് ഹവ്വ മഹൽ ന്റെ കിടപ്പ്. ആർക്കിറ്റെക്ച്ചർ അനുസരിച്ചു  മറ്റു മഹലുകളിൽ  നിന്ന് ഏറെ വ്യത്യസ്തമാണ് ഹവാ മഹൽ .

സിറ്റി പാലസ്, രാജാക്കന്മാരുടെ വസ്ത്രങ്ങളും വസ്ത്രങ്ങളും വാളുകളും കളിക്കോപ്പുകളും എന്നുവേണ്ട അവർ ഉയപയോഗിച്ചിരുന്ന റോയൽ ഐറ്റംസ് ന്റെ ഷോ കേസ് ആണ് സിറ്റി പാലസ് മ്യൂസിയം.. കട്ടപ്പ യുടെ യുടെ പട ചട്ടയും ഗെയിം ഓഫ് ത്രോൺസ് ഇലെ വലേറിയൻ സ്റ്റീൽ  വാളു മൊക്കെ ഇവിടെ നിന്ന് പ്രചോദനം കൊണ്ട് ഉണ്ടാക്കിയത് ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു . അത്രയ്ക്ക് പൊളി ആണ് നമ്മുടെ രജപുത്ര പാരമ്പര്യം .  തോക്കും വാളു മൊക്കെ പിടിച്ചു കൊണ്ട് , റോയൽ സ്റ്റൈലിൽ  കുറെ ഫോട്ടോ കീച്ചി. പുതിയ  രാജാക്കന്മാർ പക്ഷെ  കുട്ടി ട്രൗസർ ഇട്ടായിരുന്നു എന്ന് മാത്രം, യാത്രാ സൗകര്യത്തിനു കുട്ടി ട്രൗസർ ആയിരുന്നു വേഷം .

ജൽമഹൽ, പേര് പോലെ തന്നെ ജലത്തിന്റെ മധ്യത്തിൽ , രജപുത്ര രീതിയിൽ പണി കഴിപ്പിച്ച മനോഹരമായ കൊച്ചു പാലസ്.
ചുറ്റും ആരാവലി മാള നിരകൾ നിവർന്നു നിക്കുന്നത് പാലസിന്റെ ഭംഗി ഇരട്ടിപ്പിക്കുന്നു.

വെള്ളത്തിലെ പാലസുകൾ, രാജസ്ഥാനിലെ പ്രധാന പ്രത്യേകത യിൽ ഒന്നാണ്. നമ്മളെ നാട്ടിലെ പോലെ കടലിലേക്ക് തലയുയർത്തി  ചിരിച്ചു നിക്കുന്ന കോട്ടകൾ കെട്ടാൻ ഇവിടെ കടൽ ഇല്ലല്ലോ. പാവങ്ങൾ . (ബേക്കൽ ഫോർട്ട് ന്റെ നാട്ടുകാരൻ  ആയതിന്റെ അഹങ്കാരം)

ബോട്ട് സർവീസ് ഉണ്ട് ലേക്കിൽ, നുമ്മ പക്ഷെ കയറിയില്ല. പക്ഷെ അതുവഴി  ജൽ മഹലിൽ കയറാൻ കഴിയില്ല. പിന്നെ ബോട്ടിംഗ് ആസ്വദിക്കാം എന്ന് മാത്രം ,  റോഡിലൂടെ ഉള്ളതിനേക്കാൾ  കൂടുതൽ വെള്ളത്തിലൂടെയുള്ള  ബോട്ടിംഗ്   ആണ് പ്രധാന ഗതാഗത മാർഗം എന്ന്  എക്‌സാജിറേറ്റ് പറയുന്ന , മലയാളിക്ക് ബോട്ടിംഗ് ഇൽ  എന്ത് ത്രില്ല്..

ജയ്പൂർ ഇതിനും മുൻപും മൂന്നാലു തവണ വന്നിട്ടുള്ളതാണ്, അതുകൊണ്ടു ഒരു ഓട്ട പ്രദക്ഷിണത്തിൽ എല്ലാം തീർത്തു.  സമയം ഏതാണ്ട് 4 മണി ആയി, കാറിൽ അത്യാവശ്യം സ്നാക്ക്‌സ് ഉണ്ടായിരുന്നതിനാൽ ലഞ്ച് നെ കുറിച്ചു അതുവരെ   ചിന്തിച്ചിരുന്നില്ല... നാട് വിട്ടുള്ള ബാച്ചിലർ ലൈഫ് തുടങ്ങി 6-7 കൊല്ലമായതിനാൽ നേരത്തും കാലത്തും കഴിച്ചില്ലേലും എനിക്കും കൊന്നോലയ്ക്കും വലിയ വിഷയമില്ലായിരുന്നു. പക്ഷെ അവിടെയും നമ്മുടെ  അഖിൽ വിട്ടില്ല, അവൻ നേരത്തെ ബഹളം തുടങ്ങിയിരുന്നു, കാഴ്ചകൾ കണ്ടു കഴിഞ്ഞാവാം എന്ന ഭൂരിപക്ഷ തീരുമാനം, അതായത് മൂന്നിൽ രണ്ടുപേരുടെ തീരുമാനം അവൻ അംഗീകരിക്കേണ്ടി വന്നു.

ജൽമഹൽ നു തൊട്ടടുത്തായി, ഒരു തമിഴ് ഹോട്ടലുണ്ട്, ഉച്ച ഭക്ഷണം കഴിഞ്ഞു പൂട്ടാൻ തുടങ്ങിയ അവിടെ കയറി മീൽസ് കഴിച്ചു. ബാക്കി വന്നത് കൊണ്ടാണോ എന്നറിയില്ല , സത്യം പറയാലോ വലിയ ഗുണം ഒന്നുമില്ല..

ജയ്പൂർ തീർന്നു , ഗൂഗിൾ മാപ്പിൽ പുതിയ  ഡെസ്റ്റിനേഷന്  സെറ്റ് ചെയ്തു...

" അജ്മീർ "


***തുടരും....

(***ഇതിന്റെ പ്രതികരണം അനുസരിച്ചു മാത്രമേ, തുടരണോ വേണ്ടയോ എന്ന് പറയാൻ പറ്റൂ.. )

(ക്യാമറ യുടെ ഇടപാട് രാവിലത്തെ ആയതിനാൽ ആവിശ്യത്തിന് മരുന്ന് നിറക്കാൻ പറ്റിയില്ല, സൊ ആദ്യ ദിന ചിത്രങ്ങൾക്ക് കടപ്പാട് : ഗൂഗിൾ )

2017, മേയ് 2, ചൊവ്വാഴ്ച

കോലൈസ്

" "

തറവാട്ടില് തെയ്യാണു...

അഭിയേട്ടൻ ബരും ഗൾഫ്ന്ന്...

മാമമ്മാരൊക്കെ ഇണ്ടാവും.

തങ്കമ്മായിവെരും ചിഞ്ചുവെരും പൊന്നുവെരും കുട്ടനും സിബിയേട്ടനും ഉണ്ടുവും -ല്ലാരുണ്ടാവും..

നാടക്ണ്ട്.. ഗാനമേളയിണ്ട്.

കായ്ചയിണ്ട്.. ബടക്ക്ന്നും തെക്ക്ന്നും..

ഇപ്രാവശ്യത്തെ തേര് കയിഞ്ഞോല്ലത്തെക്കാൾ ബല്താണ്.. ബല്യ നാലെണ്ണം..

ബടക്കേത്തവരെ കായ്ച്ച  കയിഞ്ഞകൊല്ലം ഉസാറാക്കീനി.

പൊന്നൂം ഉണ്ടൂം താലപ്പൊലി എട്ക്ക്ന്ന്ണ്ട്, നീല പട്ട്പാവാട ഒക്കെ ഇട്ടിറ്റ്, നല്ല പാങ്ങ്ണ്ടേനു ഒരെ അയില്

ഞാനിപ്രാവിശ്യം ബല്യ പെണ്ണായി..

സാരി യുടുത്ത് കായ്ച്ചയിൽ  മുത്തുക്കുട പിടിചങ്ങു ഗമയിൽ നടക്കണം.
അതു തിരിക്കേണ്ട കെണി ഒക്കെ ദീവേച്ചി പഠിപ്പിച്ചിനി...

വായിനോക്കാൻ  ആട കൊറേണ്ണം ഇണ്ടാവും

അയിലൊന്നല്ല നിക്ക് സങ്കടം..
മാമൻ പറഞ്ഞിനി, ബല്യ പെണ്ണായി ഇനി തെയ്യത്തിന്റെട്ക്ക കോലൈസും മൂഞ്ചി നടക്കാൻ പാടില്ലാന്നു...

പണ്ട് സന്തേപ്പൻ തവള മൂത്രം കൊണ്ടാ കോലൈസ് ഇണ്ടാക്കല്ന്നു പറഞ്ഞിറ്റ് പോലും തിന്നാണ്ട്ന്നിറ്റ്ല..

അയിലും ബല്താണാ ഈ ബല്യ പെണ്ണാവല്..

രഹസ്യം പറച്ചിൽ :  എണേ ചിഞ്ചു, ഒച്ചത്തിൽ പൊട്ടി ചിരിക്കാനും  തുള്ളിചാടാനും
കോലൈസ് തിന്നാനുമായിറ്റ്ള്ള സ്വാതന്ത്ര്യത്തിനുമേണ്ടി നമുക്കൊരു സമരം നടത്ത്യാലോ ?

2017, ജനുവരി 21, ശനിയാഴ്‌ച

പിറന്നാൾ സമ്മാനം

21 ആം വയസ്സിൽ ആയിരുന്നു  ജീവിതത്തിലെ  ആദ്യ പിറന്നാൾ സമ്മാനം . ഓര്മ വെച്ച നാൾ മുതൽ എന്റെ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരിക്കാണ് അതിന്റെ ഫുൾ  ക്രെഡിറ്റ്.
എഞ്ചിനീയറിംഗ് അവസാനവര്ഷത്തെ, പിറന്നാളിന്റെ തലേദിവസം,  കോളേജ് കഴിഞ്ഞു  വീട്ടിലേക്ക് പോകുന്നതിനു മുൻപേ ഭദ്രമായി എന്റെ ബാഗിൽ സമ്മാനപൊതി തിരികികയറ്റി അവൾ.
ക്ലാസിൽ അല്ലാതെ ബാഗ് തുറന്നു ശീലമില്ലാത്തതിനാൽ ഞാൻ ഒന്നും അറിഞ്ഞില്ല.  രാത്രി കൃത്യം 12 മണിക്ക് അവളുടെ മെസ്സേജ്,  അപ്പോഴാണ് ഞാൻ
സംഭവം കാണുന്നത്.  ബാഗിൽ ചുവന്ന വർണ കടലാസിൽ പൊതിഞ്ഞ ഒരു  പെട്ടി. 
ത്രില്ലടിച്ച ഞാൻ ഉടനെ ആ പെട്ടി  തുറന്നു. അതിനകത്തു വീണ്ടും ഒരു പെട്ടി. ഈ പരിപാടി കുറച്ചു കൂടി നേരത്തേക്ക് തുടർന്നു, 25 ഓളം പെട്ടികൾ  ഇങ്ങനെ തുറക്കേണ്ടി വന്നു, അവസാനം മോതിര വലിപ്പത്തിൽ ഉള്ള ഒരു കുഞ്ഞു ബോക്സ്.
അതിനകത്തു ഒരു "അഞ്ചു പൈസ".
നല്ല ദേഷ്യം വരേണ്ടതാണ്, അതായിരുന്നിരിക്കും അവളുടെയും ഉദ്ദേശ്യം. പക്ഷെ മറ്റേ നൊസ്റ്റാൾജിയ കേറി വർക്ക് ചെയ്തത് കൊണ്ട് എനിക്ക് വല്ലാത്ത ഒരു അത്  തോന്നി, ഏത്, ങാ അത് തന്നെ.  സ്‌കൂൾ സമയത് നമ്മളെ അടുത്ത ചെങ്ങായിമാർ , ചങ്ക്‌സ്   എന്നെ വിളിക്കുന്ന പേരായിരുന്നു ഈ അഞ്ചു പൈസ. അങ്ങനെ ഒരു ഗിഫ്റ്റ് അവൾ ക്കല്ലാതെ മറ്റാർക്കാനു തരാൻ കഴിയുക.


കാലം പിന്നെയും കുറച്ചുരുണ്ടു, ഇപ്രാവശ്യം  ജീവിതത്തിലെ രണ്ടാമത്തെ പിറന്നാൾ ഗിഫ്റ്റും കിട്ടി, ആദ്യ ഗിഫ്റ്റ് കൂടെ ഒരുപാട് കാലം ഉണ്ടായിരുന്ന കൂട്ടുകാരിയുടെ വക ആയിരുന്നെങ്കിൽ, ഇത്തവണ  ഇതുവരെ നേരിൽ കാണാത്ത എന്റെ ഏറ്റവും പുതിയ സുഹൃത്തിന്റെ വക ആയിരുന്നു. കഷ്ടപ്പെട്ട് അവൾ  കൊറിയർ അയച്ച സാധനം ഇവിടെ എത്തിയപ്പോൾ പൊട്ടി തകർന്നു തരിപ്പണം ആയിപ്പോയി.  
പൊട്ടിത്തകർന്നു ഉപയോഗ ശൂന്യമായ  സമ്മാനം കണ്ടപ്പോ അതിൽ  സങ്കടിക്കണോ സമ്മാനം കിട്ടിയതിൽ  സന്തോഷിക്കണോ  എന്ന ധര്മ സങ്കടത്തിൽ ആയിപോയി ഞാൻ. 

ഓർത്തു വെക്കാൻ ഇതുപോലെ ഒരു നിമിഷമെങ്കിലും ബാക്കി വെക്കുമ്പോഴാകും  ഓരോ സൗഹൃദവും അതിന്റെ പൂര്ണത്തിയിലെത്തുന്നത്.

2017, ജനുവരി 8, ഞായറാഴ്‌ച

😘ചാറ്റ് ബോക്സ് 😍

          പണ്ട് ഫേസ്‌ബുക്കിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചിരുന്നത്
         നമ്മുടെ ചാറ്റ് ബോക്സിനുളിലായിരുന്നു ..

           ഇന്നതൊരു മഴ നിഴൽ പ്രദേശമാണ് :'(


ചാറ്റ് ഓൺ

"എനിക്ക് തലവേദനിക്കുന്നു 😢😢"

അങ്ങനെ തന്നെ വേണം :D 

🙄🙄ഒരു കഥ പറയൂ
.
കഥ ഇല്ല..

പ്ലീസ്....

ങാ എന്നാ  പറയാം.


നമ്മുടെ ചോരത്തിളപ്പ് ഉള്ള കാലത്ത് ..


എഫ്ബിയിൽ കിടന്നു തലകുത്തി മറിയുമ്പോ ദേണ്ടേയ്  കിടക്കുന്നു ,

ഒരു നോട്ടിഫിക്കേഷൻ.

ഒരു ഫ്രണ്ട് റിക്വസ്റ്റ്

ഒരു പെൺകുട്ടി 😍😍😍

വലിയ പരിചയം ഇല്ലാത്ത പ്രൊഫൈൽ

ഫോട്ടോസ് ഒന്നും  പബ്ലിക്ക് അല്ലാത്തത് കൊണ്ടു ഒന്നും അങ്ങിട് പിടികിട്ടിയില്ല

15 ഓളം മ്യൂച്ചൽ ഫ്രണ്ട്സ് ഉണ്ട്. 😁

 പിന്നെ ഒന്നും നോക്കിയില്ല, ആക്സപ്പ്റ്റു ചെയ്ത്.


ആരായിരിക്കും എന്ന് കൂലങ്കുശമായി ചിന്തിക്കുമ്പോഴാതാ, വലതു വശത്തു
പ്രതീക്ഷകളുടെ പച്ച വെളിച്ചം... 😍


.കൂയ് അവിട്ടുണ്ടോ

കേൾക്കാൻ ആളില്ല ഞാൻ പോണു

ആളുണ്ട് ആളുണ്ട്
Net കട്ട് ആയതാ.
😐😐

Ipo thirich vannu
പറ.

ആ ഫ്ലോ അങ്ങ് പോയി

പറ.

എവിടെത്തി

Pratheekshayude pacha velichm

Ennitt...?

ചാറ്റിൽ ഒരു ഹായ് എറിഞ്ഞു.

ഹായ് ദിയാ,

Ohoo
Nammale kandaal onnum mind cheyyatha aalaanu.

മിണ്ടാതിരി കൊച്ചെ.

അവൾ തിരിച്ചും ഹായ് പറഞ്ഞു.

പിന്നെ പതിവ് ഫോമലിറ്റികൾ
എവിടെ എന്ത് ചെയ്യുന്നു

ആ,
എന്നിട്ട്

അവൾ സെയിം കോളേജിൽ ജൂനിയർ ആയി പഠിക്കുന്നു

Aha

എം.ടേക് ഫസ്റ്റ് ഇയർ

Mmmmm mmmm mmmm


എന്നെ കണ്ടിട്ടുണ്ട്,  ഞാനും കണ്ടു കാണും
☺️☺️

തരികിട
🙁🙁

ഇതിലെന്തു തരികിട

Ingalu sherikkm kandino

ആ അറിയില്ല.

Enna para

എം.ടെക്ക് സെക്കൻഡ് ഇയർ അല്ലെ ഞാൻ, പ്രോജക്റ്റ് വർക്ക് അല്ലാതെ വേറെ പണി ഒന്നും ഇല്ലാതൊണ്ടു സ്ഥിരം ചാറ്റിങ്.

പ്രത്യേകിച്ച് ഒരു വിഷയവുമില്ലാതെ
എല്ലാ കാര്യങ്ങളെ കുറിച്ചും തുറന്ന ചർച്ചകൾ
ചിരിച്ചും സംവാദിച്ചും തല്ലുകൂടിയും സ്മൈലി എറിഞ്ഞും ഉറകമൊഴിച്ച ഇരവുപകലുകൾ

😜 ഒരു കാലത്തു ഈ സ്മൈലി കണ്ടാൽ എനിക്ക് അവളെ ആണ് ഓര്മ വരിക.

Ha ha

അങ്ങനെ ഇല്ലേ, ചാറ്റ് ബോക്സിലെ ചില സ്മൈലികൾ നമ്മൾക്ക് ചിലരെ ഓര്മ പെടുത്തില്ലേ.

Aavo enikkariyilla.


ചിന്തകളും സ്വപങ്ങൾക്കും ഒരുപാട് സാമ്യതകൾ കൊണ്ടാകാം വളരെ പെട്ടെന്ന് തന്നെ നമ്മൾ ഏറെ അടുത്തു.

 നേരിൽ കാണാൻ തീരുമാനിച്ചു.

അതുകൊള്ളാം .

ലൈബ്രറിയിലെ റീഡിംഗ് ഹാൾ ആകട്ടെ ആദ്യ മീറ്റിങ് പ്ലെയ്‌സ് എന്ന് തീരുമാനിച്ചു.

Mmm, angane എങ്കിലും ലൈബ്രറി കാണട്ടെ.

ഇടക്ക് കേറി ഡയലോഗ് അടിക്കാണ്ടിരി.

അങ്ങനെ അവിടെ എത്തി
നമ്മലാദ്യമായി ഓഫീഷ്യലി കണ്ടു

എനിക്ക് ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക് ഇടാൻ തോന്നുന്നു  🎵🎶🎵🎼🎼🎶🎙️🎸🎻🎺

😍😍❤❤😍😍

പക്ഷെ കയ്യിൽ സ്മൈലികൾ ഇല്ലാത്തത് രണ്ടു പേരെയും വല്ലാതെ ബുദ്ധിമുട്ടിച്ചു.

അയ്യോടാ....

ഒരു ചാറ്റ് ബോക്സിന്റെ സ്വകാര്യതയും സ്വാതത്രവും തരാൻ ഈ ലൈബ്രറി വാളുകൾക്ക് അസാധ്യമാണെന്ന തിരിച്ചറിവിനു അധികം സമയം വേണ്ടി വന്നില്ല.

തിരിച്ചറിവുകൾ നല്ലതാ... എന്നിട്ട്

പതിയെ പുറത്തേക്ക് നടന്നു
ലാബ് ബ്ലോക്ക് നപ്പുറം അധികമാരും ഇല്ലാത്ത ഒരു കൾവർട്ടു ഉണ്ടായിരുന്നു
അവിടേക്ക് നടന്നു.

👀👀👀👀

ങേ...

അർജുൻ സാറാ യോട് പറഞ്ഞപോലെ ,നിന്റെ പിറകെ നടക്കാൻ അല്ല കൂടെ നടക്കാൻ
ആണിഷ്ടം എന്ന് ഞാൻ പറഞ്ഞില്ല
മുന്നിലും പിന്നിലുമായി നടന്നു

Mmm mmm

അവിടെ എത്തി,
മരണവീടിന്റെ നിശബ്ദത
രണ്ടുപേരും അഭിമുഖമായി ഇരുന്നു

Mmm

പരസ്പരം കണ്ണുകൊർക്കാതിരിക്കാൻ ശ്രമിച്ചു

മൗനത്തെ കീറിമുറിച്ചു, അവൾ പറഞ്ഞു
എനിക്കൊന്നും പറയാൻ ആകുന്നില്ല.
ഇനി പറയാൻ പറ്റുമെന്നും തോന്നുന്നില്ല. 😥😥

എന്റെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല
കൂടുതൽ ഒന്നും പറയാതെ അന്ന് നമ്മൾ പിരിഞ്ഞു.

അങ്ങനെ വരാൻ വഴിയില്ലല്ലോ

സത്യമായിട്ടും , ആദ്യായിട്ടാ ഇങ്ങനെ ..

എത്രയും വേഗം ചാറ്റ് ബോക്സിലെത്താൻ തിടുക്കമായിരുന്നു രണ്ടാൾക്കും.. 🏃🏃🏃

Hahahaha
Enitt

കൃത്യം 10 മിനിറ്റിനുള്ളിൽ ചാറ്റ് ബോക്സുകളിൽ പച്ച വെളിച്ചം പരന്നു.

വാക്കുകൾ നിറഞ്ഞൊഴുകി.

Hahahaha

ഈ ചാറ്റ് ബോക്സിനപ്പുറം നമ്മളില്ല. അവിടെ ഞാനും നീയും മാത്രമേ ഉള്ളൂ എന്ന സത്യം തിരിച്ചറിയുകയായിരുന്നു.

Mmm 😢

നമ്മളില്ലാത്ത ലോകത്തെ നമുക്കും വേണ്ട

Enthonnith

ഇനി നമ്മളൊരിക്കലും നേരിൽ കാണില്ല
പിന്നെയും ആ ചാറ്റ് ബോക്സുകളിൽ ഒരുപാട് വസന്തവും പൂക്കളും കിളികളും കൂട് കെട്ടി 🥀🌺🌻🌷🌾🌿

Ennitttoooooo

ആ പ്രണയം ഇപ്പോഴും അവിടെ പൂത്തു തളിർത്തു നിൽക്കുന്നു,  സമാനതകളില്ലാതെ..

ശുഭം

Olakka

☺️☺️☺️
😍😍😍

Avasanm emthayunnudi para
Adich pirinjo.

കഴിഞ്ഞു .

കഥ അവിടെ കഴിഞ്ഞു.

ഇല്ല നിങ്ങള് പറയാത്തതാ 👿👿👿

പോയോ

കൂയ്...

R u der ....

2016, മേയ് 21, ശനിയാഴ്‌ച

NOKIA 1100 Vs IPHONE

"


ലോകത്തെ വിസ്മരിപ്പിച്ചു കൊണ്ടുള്ള സാങ്കേതികവിദ്യയുടെ കുതിപ്പില്‍ മറക്കാനാവാത്ത പേരാണ് നോക്കിയ 1100 .. ലോകത്തു ഏറ്റവുമധികം വിറ്റഴിച്ച സെല്‍ ഫോണ്‍ മാത്രമല്ല ഏറ്റവുമധികം വിറ്റഴിച്ച കണ്‍സ്യൂമര്‍ ടെക്നോലോജി പ്രോഡക്റ്റ് എന്ന റെക്കോര്‍ഡും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മറ്റൊരാള്‍ക്കും തകരക്കാനായിട്ടില്ല.. എന്തുകൊണ്ടാണ് ഈ മൊബൈല്‍ ഈ ജൈത്രയാത്ര തുടരുന്നത്... ഐ ഫോണ്‍ പോലെ സാങ്കേതികത ഭീമന്മാര്‍ കടന്നു വന്നിട്ടും കിരീടം വിട്ടുകൊടുക്കാതെ ഇപ്പോഴും രാജവായ്‌ വാഴുന്നതിന്റെ പത്തു കാരണങ്ങള്‍

1. TORCH

നോക്കിയ 1100 നെ കുറിച്ച് പറയുമ്പോള്‍ അതിനെ ഉപഭോതക്കള്‍ക്കിടയില്‍ ഇത്രയും സുപരിചിതനാക്കിയത് അതിന്റെ ടോര്‍ച് വെളിച്ചം തന്നെ എന്ന് നിശംസയം പറയാം.. പോക്കറ്റില്‍ ഇവനുന്ടെന്കില്‍ എതിരുട്ടതും ഭയരഹിതനായ്‌ മുന്നോട്ട് നടക്കാന്‍ നമുക്ക്‌ ധ്യിര്യം നല്‍കിയ ഇവനെ ആണത്തത്തിന്റെ പ്രതീകമായ്‌ വേണേല്‍ കണക്കാകം... ഐഫോണ്‍ നു മറ്റും തേരട് പാര്‍ട്ടി അപ്ളികെഷന്സു വച്ച് ലൈയിറ്റ് വരുതാമെങ്കിലും വണ്‍ ടച്ച് ടോര്‍ച് അസാധ്യമാണ്. ടോര്‍ച് ഒരു എമര്‍ജന്‍സി ആയതുകൊണ്ട് അത് വിരല്‍തുമ്പില്‍ ഒരൊറ്റ സ്പര്‍ശത്തില്‍ കിട്ടണം...

2. QUALITY

ഗുണമേന്മ യുടെ കാര്യത്തില്‍ നോക്കിയാ 1100 വെല്ലാന്‍ ഇന്ന് വിപണിയില്‍ ഇറങ്ങിയ ഒരു മൊബൈലിനും സാധിക്കുകയില്ല.. മൂന്നു നിലയുള്ള ബില്‍ഡിംഗ് ന്റെ മുകളില്‍ നിന്ന് വീണാലും താഴെ വന്നു പാര്‍ട്ടുകള്‍ പറക്കി എടുത്ത്‌ അസംബ്ലി ചെയ്തു ഉപയോഗിക്കാം ഐ ഫോണ്‍ ആണെങ്കില്‍ ....? ചിന്തിക്കാ പോലും വേണ്ട..

3 MULTITASKING

ആധുനിക കാലത്ത് മൊബൈലിന്റെ മള്‍ട്ടി ടാസ്കിംഗ് എബിലിറ്റി വളരെ പ്രാധാന്യമുള്ളതാണ്... അവിടെയും നോക്കിയ 1100 ഐഫോനെ നെക്കാളും ഏറെ ദൂരം മുന്നിലാണ്... സപ്പോസ് , നിങ്ങളെ ഒരു നായ കടിക്കാന്‍ വരുന്നു , അടുത്തെങ്ങും ഒരു കല്ലും വടിയും ഒന്നുമില്ല എന്ത് ചെയ്യും... നിങ്ങളുടെ കയ്യില്‍ നോക്കിയ ഉണ്ടെങ്കില്‍ അത് നിങ്ങളുടെ ജീവന്‍ രക്ഷിചെക്കും... എടുത്ത് നായയെയും കോഴിയെയും ആവിശ്യം വന്നാല്‍ മാങ്ങ വരെ എറിഞ്ഞു വീഴ്ത്താം.. ഐഫോണ്‍ കീശയില്‍ ഉണ്ടേല്‍ നിങ്ങള്‍ വേഗതയില്‍ ഓടാന്‍ പോലും മടിക്കും നായ വരുമ്പോള്‍..., അത് വീണാലോ എന്ന് പേടിച്ചു...

തീര്‍ന്നില്ല , നിങ്ങള്‍ക്ക്‌ ചിലപ്പോ ചുമരില്‍ ഒരു ചെറിയ ആണി അടിക്കണം എന്നിരിക്കട്ടെ, നിങ്ങള്‍ക്ക്‌ ചുറ്റിക യായും ഉപയോഗിക്കാം.. smile emoticon

4. WATERPROOF

നോകിയ1100 യും ഐഫോണും എടുത്ത് വെള്ളത്തില്‍ ഇട്ടു നോക്കൂ... കുറച്ചു കഴിഞ്ഞു ഉപയോഗിച്ച് നോക്കിയാല്‍ നിങ്ങള്‍ക്ക്‌ മനസ്സിലാകും ഐഫോണ്‍ ന്റെ കാര്യം പോയി.. നോക്കിയ സ്റ്റില്‍ വര്‍ക്കിംഗ്.. ചിലപ്പോ സ്ക്രീനില്‍ ഒരു കറുത്ത ഷെയിഡ്‌ കാണാം അല്‍പനേരം വെയിലത്ത്‌ വെച്ചാല്‍ അത് ശരിയായിക്കോളും..

5.FLEXIBILITY & SERVICEBILITY

ഏതു സിമും നിങ്ങളുടെ മൊബൈലില്‍ ഉപയോഗിക്കാം... മുറിക്കുക യോ തരിക്കുക്യോ ഒന്നും വേണ്ട.. ഏതു നെറ്റ്‌വര്‍ക്ക് ഉം . പിന്നെ സര്‍വീസിന്റെ കര്യമാണേല്‍ പറയുകയും വേണ്ട ഏതു മുക്കിലും മൂലയിലുമുള്ള മൊബൈല്‍ കടക്കാരനും ഇത് നന്നാക്കാം, പോളിറെക്നിക്കും യന്ത്രങ്ങളുടെ പ്രവര്തനങ്ങലുമൊക്കെ അറിയില്ലെങ്കില്‍ പോലും ഐഫോണ്‍ ന്റെ കാര്യമാണേല്‍ നിങ്ങള്‍ നന്നായി ബുദ്ധിമുട്ടും..

ഐഫോണിന്റെ ഡിസ്പ്ലേ അടിച്ചു പോയാല്‍ തീര്‍ന്നു പിന്നെ അതിനെ ഒരു പിണ്ണാക്ക് നും കൊള്ളില്ല നോക്കിയ ന്റെ ഡിസ്പ്ലേ അടിച്ചു പോയാല്‍ ..??

നിങ്ങള്‍ക്ക്‌ മെസ്സേജ് വായിക്കനാകില്ല അത്രമാത്രം...

6. ENERGY SAVER

ലോകം ഇന്ന് നേരിടുന്ന പ്രധാന പ്രശനം എനര്‍ജി ആണ് അതുകൊണ്ട് തന്നെ മോബില്‍ന്റെ ബാറ്ററി വളരെ ഇമ്പോര്‍ത്ടന്റ്റ്‌ ആണ് നോക്കിയ 1100 ചാര്‍ജ്‌ ചെയ്‌താല്‍ ഒരാഴ്ച സുഖമമായി ഉപയോഗിക്കാം.. ഐഫോണ്‍ അര ദിവസം കൊണ്ട തന്നെ വീണ്ടും ചാര്‍ജ്‌ ചെയ്യേണ്ടി വരും... വൈദ്യതി പാഴാകരുത്‌ അതു അമൂല്യമാണ്.. താങ്ക്സ് ടു നോക്കിയ 1100

7. SIZE

സാങ്കേതിക വിദ്യ പുരോഗമിക്കുന്നതിനനുസരിച് ഉപകരണങ്ങളുടെ വലിപ്പം കുറയുന്നത് നമ്മള്‍ ശ്രധിചിട്ടുല്ലതാണ്, ഇവിടെ നോക്കിയ ഐഫോനുമായ്‌ താരതമ്യം ചെയ്‌താല്‍ മനസ്സിലാകും വലിപ്പത്തില്‍ നോക്കിയ ഐഫോനിനെക്കള്‍ ഒരുപാട് ചെറുതാണ് എന്ന്.. എന്നിട്ടും കീപാഡ് അവര്‍ അതില്‍ ഉള്കൊള്ളിചിട്ടുന്ദ്‌...

8. WEIGHT

nOKIA 1100 - 86g
IPHONE4S - 132g

താരതമ്യ പഠനത്തിന്റെ ആവിശ്യമോന്നുമില്ല നോക്കിയ ഏതാണ്ട് മൂന്നില്‍ ഒന്ന് വെയിറ്റ് കുറവാണ്.. ഭാരം കുറയുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ പറയേണ്ടതില്ലലോ..

9. SECURITY

സുരക്ഷ യെക്കുറിച് പറയുമ്പോള്‍ പ്രധാനമായും രണ്ടു തരാം ആക്രമണങ്ങളില്‍ നിന്നാണ് സുരക്ഷ വെന്തു ഒന്ന് ആന്തരിക ആക്രമണങ്ങളില്‍ നിന്നും മറ്റൊന്നും ബാഹ്യ ശക്തികളുടെ ഇടപെടലുകള്‍

നോക്കിയ 1100 ഇല്‍ യാതൊരു തരാം വൈറസ് അറ്റാക്ക്‌ ക്കും ഉണ്ടാകുന്നില്ല എന്നാല്‍ ഐഫോണ്‍ ഇല്‍ വൈറസ്‌ അറ്റാക്കുകളെ പേടിക്കെണ്ടാതാണ്...

പിന്നെ ബാഹ്യ ആക്രമണങ്ങള്‍, ഒരു നോക്കിയാ ഉണ്ടെങ്കില്‍ അത് കവര്‍ച്ച ചെയ്യാന്‍ നിങ്ങളെ ആരും ആക്രമിച്ചു എന്ന് വരില്ല, എന്തിനേറെ പറയുന്നു , നിങ്ങല വെള്ളടിച്ചു ബോധാമിലാതെ എവിടേലും മറന്നു വെച്ചാലും പോലും ആളുകള്‍ അത് തിരിച്ചു കൊണ്ട് തരും...

അതെ സമയം ഐഫോണ്‍ പോലുള്ളവ കൊണ്ട് നടക്കുമ്പോള്‍ സൂക്ഷിക്കണം.. അതി നിങ്ങളുടെ ജീവന് തന്നെ ഭീഷനിയായെക്കം..


10. TEXTING

ടച്ച്‌ സ്ക്രീനുകളുടെ ഏറ്റവും വലിയ പോരായ്മ ഇതാണ് എന്ന് ഞാന്‍ പറയും.. നിങ്ങള്‍ക്ക്‌ സ്ക്രീന്‍ നോക്കാതെ ടെക്സ്റ്റ്‌ മെസ്സേജ് അയന്കാനുള്ള സാങ്കേതിക വിദ്യ നോക്കിയ 1100 ഓഫര്‍ ചെയ്യുന്നു അതെ സമയം ഐഫോണ്‍ അടകമുള്ള ടച് സ്ക്രീനുകള്‍ ആ വിഭാഗത്തില്‍ പൂര്‍ണ പരാചയം ആണ്.. കോളേജ്‌ വിദ്യാര്‍ഥികളെ സംബന്ധിച് ഏറ്റവും അത്യാവശ്യമുള്ള ഒരു സാങ്കേതിക വിദ്യ ആണതു... ടീച്ചറുടെ മുഖത്ത് നോക്കിയൊക്കെ എത്ര ടെക്സ്റ്റ്‌ മെസ്സേജ് അയ്യച്ചതാ... ചുമ്മാ കീശയില്‍ കൈയിട്റ്റ്‌ വരെ മെസ്സേജ് അയക്കാം...



ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല നോക്കിയ 1100 ന്റെ പെരുമ... ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഗെയിം മൊബൈല്‍ ഉപയോഗിച്ചിട്ടുള്ള എല്ലാ വ്യ'ക്തികളും കളിച്ചിട്ടുള്ള പാമ്പ്‌ കളി നോകിയ ഏറ്റവും വലിയ പ്രത്യേകതയാണ്...

കഴിഞ്ഞ എട്ടുവര്‍ഷക്കാലതോളം സ്തുത്യര്‍ഹമായ സേവനം പ്രദാനം ചെയ്ത നോകിയ 1100 kku എന്റെ ഒരായിരം നന്ദി (അപ്പൊ പിന്നെ ഡ്യൂറബിലിറ്റി എടുത്തു പറയേണ്ട കാര്യമില്ലലോ...)

2016, മാർച്ച് 20, ഞായറാഴ്‌ച

ഓര്‍ക്കുട്ട് ഒരു നാട്ടിന്‍ പുറമായിരുന്നു,



ഓര്‍ക്കുട്ട് ഒരു നാട്ടിന്‍ പുറമായിരുന്നു, അവിടത്തെ സൌഹൃദങ്ങള്‍ക്ക് തുമ്പപ്പൂവിന്റെ നൈര്‍മല്യമായിരുന്നു.. കൂട്ടായ്മകള്‍ ഒരു വായനശാലകളെ പോലെ അറിവ് നല്‍കുന്നതോ, ആല്‍ത്തറയിലെ സായാഹ്നങ്ങള്‍ പോലെ ഉല്ലാസഭാരിതമോ ആയിരുന്നു... പരിചിതമായ ആ നാട്ടുവഴികളിലെ സ്ക്രാപ്പുകള്‍ക്കായുള്ള കാത്തിരിപ്പിനുതന്നെ ഒരു സുഗന്ധമുണ്ടായിരുന്നു... ഓര്‍ക്കുട്ട് ന്റെ നഗരവല്‍ക്കരണമായിരുന്നു ഫെസ്ബൂക്ക്... നിഷ്കളങ്കമായ പഴയ നാട്ടുവഴികള്‍ അന്യമായി തുടങ്ങിയിരുന്നു.. ഈ നഗരം പൊങ്ങച്ചങ്ങളുടെതായിരുന്നു.. ഞാന്‍ പിടിച്ച മുയലിന്റെ മൂന്നാം കൊമ്പിന് വില പേശുന്ന നാഗരികതയ്ക്ക് ആ നിഷ്കളങ്കത പൂര്‍ണമായും നഷ്ടപെട്ടിരുന്നു.. ലൈക്കുകളും കമന്റുകളും അളന്നു തൂക്കിയുള്ള നാഗരികതയുടെ കിടമത്സരം സൌഹൃദങ്ങള്‍ക്കിടയില്‍ പോലും പ്രത്ര്യക്ഷമായിരുന്നു... നാട്യപ്രധാനം ഫേസ്ബുക്ക് ദാരിദ്രം ഓര്‍ക്കുട്ട് നന്മകളാല്‍ സമൃദ്ധം എന്ന് മാറ്റി പാടിയാലും തെറ്റില്ല...



ആ നഗരവല്‍ക്കരണത്തിന്റെ പൂര്‍ണതയാണ് വാട്ട്സാപ്പ് എന്ന് പറയാം... നാല് ചുവരുകള്‍ക്ക് അപ്പുറത്തെ ലോകത്തെ കുറിച്ച് ഞാന്‍ ബാധ്യസ്ഥനല്ല എന്ന ഫ്ലാറ്റ് സമ്പ്രദായത്തിലേക്കല്ലേ വാട്ട്സപ്പ് വിളിച്ചു കൊണ്ട് പോകുന്നത്... പുതിയ കാലത്തെ മനുഷ്യന്‍, സാമൂഹിക പ്രശ്നങ്ങലെക്കാളുപരി സ്വകാര്യതകള്‍ ഇഷ്ടപെടുന്നു എന്നത് തന്നെയാണ് വാട്ട്സാപ്പിന്റെ വിജയമന്ത്രം... പൊങ്ങച്ചത്തിന്റെ സൊസൈറ്റി ക്ലബ് കള്‍ അവിടെയും സുലഭമാണ്...


നാട് ഓടുമ്പോള്‍ നടുവേ ഓടണം എന്നത് കൊണ്ട്, നിങ്ങള്‍ പലരെയും പോലെ ഞാനും ഇപ്പൊ ഫേസ്ബുക്കില്‍ കേറാറില്ല.... അതുകൊണ്ട് തന്നെ വല്ലവരെയം പരിജയപെട്ടാല്‍ ആദ്യം ചോയ്ക്കുക്ക വാട്ട്സാപ് ഉണ്ടോ എന്നാ, പ്രത്ര്യേകിച് പെങ്കുട്ട്യോലോടു... അപ്പൊ ശരി അവിടെ കാണാം....

2016, മാർച്ച് 19, ശനിയാഴ്‌ച

വഴിതെളിയട്ടെ ..




 "എടാ, എന്തായി എസ് എസ് എല്‍ സി റിസല്‍റ്റ്..??

"കൊയപ്പൂലാ.."

"കൊയപ്പൂല്ലാന്നു പറഞ്ഞാ..?"

“ഒരു A, ബാക്കിയൊക്കെ A+”

“ആഹാ, അടിപോളിയായിനല്ലാ.., പ്ലസ്ടുനു എട്യാ, കരിവെള്ളൂരാ..?”

“അതെ..”

“ആട്യിപ്പോഴും ഫിസിക്സ് എടുക്കുന്നത്  പ്രകാശന്‍ മാഷാ...??”

“അറീല, ഞാന്‍ സയന്‍സ് അല്ല, ഹുമാനിറ്റീസ് ആണ്....”

പത്താം ക്ലാസില്‍ നന്നായി മാര്‍ക്ക് കിട്ടിയവര്, പ്ലസ്‌ടു വില്‍  സയന്‍സ് എടുക്കും അതാണ്‌ കീഴ്വഴക്കം,  ഇവന്‍ ഹുമാനിറ്റീസ് എടുത്തതെന്ന് കേട്ടപ്പോ ചെറിയൊരു സന്തോഷം തോന്നി, പൊതു ധാരണകളില്‍  നിന്ന് മാറി ചിന്തിക്കുന്നത് ചെറിയ കാര്യമാല്ലലോ... എന്നാലും എന്റെ ആകാംക്ഷ, അടുത്ത  ചോദ്യമെറിഞ്ഞു..

“എന്താ സയന്‍സ് എടുക്കാഞ്ഞേ....”


“കുട്ടേട്ടന്‍ പറഞ്ഞിനി സയന്‍സ് ടഫ്ഫാനെന്നു...ജയിക്കാന്‍ പണിയാ.. പിന്നെ സുധിയും അമലും  എല്ലാരും ഹുമാനിറ്റീസ് ആണ്…”

ഇത് നമ്മുടെ നാടിന്റെ നേര്‍ക്കാഴ്ചയാണ്‌. കുട്ടേട്ടന് "ടഫ്ഫ്" ആണേല്‍ എനിക്കും "ടഫ്ഫ്" ആയിരിക്കും  എന്നത് ഗ്രാമത്തിന്റെ നിഷ്കളങ്കതയാണ്. കൂട്ടുകാര്‍ ഒരു കോഴ്‌സിനു ചേര്‍ന്നു എന്നതു ആ കോഴ്സ്  എടുക്കാനുള്ള മതിയായ കാരണം അല്ല. സ്വന്തം അഭിരുചിയ്ക്കും കഴിവിനും അനുസരിച്ചുള്ള മേഖല  ഉപരിപഠനത്തിനു തിരഞ്ഞെടുക്കുകയാണെങ്കിൽ നമുക്ക് അതിൽ നല്ല രീതിയിൽ ശോഭിയ്ക്കാനാകും.

സ്വയം തൊഴിൽ കണ്ടെത്താൻ നമ്മളെ പ്രാപ്തരാക്കുന്ന അനവധി കോഴ്സുകൾ നിലവിലുണ്ട്. അവയും  തിരഞ്ഞെടുക്കാവുന്നതാണ്.  സ്വന്തം കുട്ടിയുടെ വാസന തിരിച്ചറിഞ്ഞ്‌ അതിനനുസൃതമായ കോഴ്‌സുകള്‍ക്ക്‌  ചേര്‍ക്കാന്‍ മാതാപിതാക്കൾക്കും സഹായിക്കാം. അടുത്തവീട്ടിലെ കുട്ടി എന്‍ജിനീയറിങ്ങിനോ മെഡിസിനോ പോകുന്നത്‌ കണ്ട്‌ സ്വന്തം മക്കളെ എന്‍ജിനീയറോ ഡോക്‌ടറോ  ആക്കാന്‍ ശ്രമിക്കരുത്.

ഡോക്ടര്‍ മാരുടെ മക്കള്‍ ഡോക്ടര്‍ ആകുന്നതും എന്‍ജിനീയര്‍ മാരുടെ മക്കള്‍ എന്‍ജിനീയര്‍ ആകുന്നതും  ഒക്കെ അവര്‍ക്ക് നല്ല ജീവിത സാഹചര്യങ്ങളോ ഉയര്‍ന്ന ബൌദ്ധിക നിലവാരമോ ഉള്ളത് കൊണ്ടല്ല.  നല്ലത് തിരിച്ചറിയാനും വലിയ ലക്ഷ്യങ്ങളില്‍ എത്തിച്ചേരാനുള്ള വഴി യഥാസമയം കാണിച്ച്   കൊടുക്കാനും അവരുടെ രക്ഷിതാക്കൾക്ക് പ്രാപ്തിയുള്ളത്  കൊണ്ടാണ്. നമ്മുടെ നാട്ടിന്പുറത്തെ  സാധാരണ കുട്ടികള്‍ക്ക് നഷ്ടമാകുന്നത് ഇത്തരം മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തന്നെയാണ്. നമ്മളെല്ലാവരും    കഴിവിലും ബുദ്ധിയിലും മറ്റാരേക്കാളും പിറകിലല്ല എന്ന് തിരിച്ചറിയുക. സമയോചിതമായ നിര്‍ദ്ദേശങ്ങളും എന്തും  നേടിയെടുക്കാനുള്ള ദൃഡനിശ്ചയവും ഏതു ഉയരങ്ങള്‍ കീഴടക്കാനും നമ്മെ  പ്രാപ്തരാക്കും.

ഇന്ത്യയുടെ ആത്മാവ് ഉറങ്ങുന്ന ഗ്രാമങ്ങളിലെ വികസനത്തിനും വിദ്യാഭ്യാസത്തിനും സര്കാര്തലത്തില്‍  ഒരുപാട് പദ്ധതികളുണ്ട്. സാക്ഷരതയില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഒരുപടി മുന്നിലാണ്.

എങ്കിലും അടിസ്ഥാന വിദ്യാഭ്യാസതിനപ്പുറത്തേക്ക്, ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍   ഇപ്പോഴും നാട്ടിന്‍പുറങ്ങള്‍ പിന്നോക്കാവസ്ഥയിലാണ് എന്നത് വസ്തുതയാണ്.

ഉന്നത വിദ്യാഭ്യാസമേഖലയിലെ അവസരങ്ങളെക്കുറിച്ചും  ഉദ്യോഗസാധ്യതകളെ കുറിച്ചും  ബോധാവാന്മാരല്ലാത്തത് തന്നെയാണ് പ്രധാനകാരണം. ഇതിനൊരു പ്രതിവിധിയെന്നോണം  കുട്ടികള്‍ക്കും  മുതിര്‍ന്നവര്‍ക്കും ഇടയില്‍ അവബോധം സൃഷ്ടിക്കാനും പ്രചോദനമേകാനും വായനശാലകള്‍ക്കും  പത്രമാധ്യമങ്ങള്‍ക്കും നല്ല പങ്ക് വഹിക്കാനാകും.

മറ്റൊരു കാരണം, ഗ്രാമപ്രദേശങ്ങളിലെ അപകര്‍ഷതാ ബോധവും ആത്മവിശ്വാസക്കുറവുമാണ്.   ജില്ലാ  സംസ്ഥാന  അഖിലേന്ത്യാ തലത്തിലുള്ള, ഒളിമ്പ്യാഡ്  പോലുള്ള മത്സരപരീക്ഷകളില്‍ നമ്മുടെ നാട്ടില്‍നിന്നു പങ്കെടുക്കുന്നവരുടെ എണ്ണം താരതമ്യേന കുറവാണ്. ഇത്തരം  ത്സരപരീക്ഷകളിലും കലാകായികയിനങ്ങളിലും സജീവമായി പങ്കെടുക്കുന്നതു കുട്ടികള്‍ക്ക്‌ സ്വയം വിലയിരുത്താനും  സമഗ്രമായ വ്യക്തിത്വ വികസനത്തിനും വീണു കിട്ടുന്ന അവസരങ്ങളായി വിനിയോഗിയ്ക്കണം.

ഡോകടര്‍ ആക്കുകയോ എന്‍ജിനീയര്‍ ആക്കുകയോ സാമ്പത്തികമായി വലിയൊരു ബാധ്യത ആയി കണക്കാക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്‌. എന്നാല്‍ സര്‍ക്കാര്‍ കോളേജുകളിലും മറ്റും മെറിറ്റ്‌ സീറ്റില്‍ അഡ്മിഷന്‍ കിട്ടിയാല്‍ ഫീസ്‌ തുച്ച്ചമാണ് എന്ന വസ്തുത പലര്‍ക്കും അജ്ഞാതമാണ്.  വിദ്യാഭ്യാസത്തിനു വേണ്ടി മുടക്കുന്ന തുക, ഭദ്രമാക്കുന്നത് തങ്ങളുടെ ഭാവിയാണെന്ന് എന്ന ദീര്‍ഘവീക്ഷണം മാതാപിതാക്കള്‍ക്ക് ഉണ്ടാകേണ്ടതുണ്ട്.


ഇന്നത്തെ കുട്ടികളാണ് നാടിന്റെ ഭാവി, നല്ലൊരു നാടിനായി, നാടിന്റെ വികസനത്തിനായി അവരെ  നേര്‍വഴിക്ക് നയിക്കെന്ടത് ഓരോ പൌരന്റെയും കടമയാണ് . വായനമുരടിച്ചു കൊണ്ടിരിക്കുന്ന പുതിയ  കാലഘട്ടത്തില്‍, കമ്പ്യൂട്ടറും മൊബൈലും കാര്‍ന്നു തിന്നുന്ന ചെറുപ്പത്തെ,  വിജയപാതയിലെത്തിക്കാന്‍ ഉത്തമബോധമുള്ള ചെറുപ്പക്കാരായി വളര്‍ത്തിയെടുക്കാന്‍ ,  നമ്മള്‍ക്കെവര്‍ക്കും ഒന്നിച്ചു പ്രവര്‍ത്തിക്കാം ...

Mechanical Engineer- Whats Next :)


Mechanical engineering is considered as the best engineering stream not only because it is the oldest engineering discipline, but also it opens up a wide variety of career options. The technical content of the course helps you to grow in the field of engineering services, research and industry sectors. At the same time, analytical content of a mechanical engineering course opens up a variety of opportunities in finance and management sectors. Nevertheless, at the end of the day, it’s your passion and interest that matters. Let’s take a detailed look.

                              


Higher Education:


If you are interested to carry your career forward in a technical path, Masters from prestigious institutions like IITs, IISc and selected NITs is worth giving a shot. Mechanical Design, Thermal Engg., Production Engg., Aerospace Engg. are Aeronautical Engg. are some of the most preferred specialization in Masters. After course completion, you can grab good jobs through campus placements. M.Tech will also provide sound technical knowledge, which will help to gain confidence in attending off-campus interviews as well. In order to secure admission at these institutions, you have to perform well in GATE examination. Cracking GATE has added advantages because most of the Public Sector companies (PSUs) prefer good GATE scores for selection.



M.Tech is a gateway to Ph.Ds, as well. If you want to nurture your career in academic/research field, Masters is the right choice. Additionally, you can check in to Ph.D. programmes from foreign universities with good scholarship using these credentials from premier institutes. MS from foreign universities is also one of the hot career options. You should qualify competitive exams like GRE, TOFEL/IELTS to enter into these universities.



Pursuing a management degree is another preferable career option after engineering. Every organization has two ladders for career growth - either technical or managerial. A B.Tech-and-MBA combination will help you to grow in the managerial line faster. It is important to persue MBA degree from top-branded institutions like IIMs, FMS and ISB. You have to secure good score in CAT exam to gain entry to these top B-schools guaranteeing high paying jobs.


Private Sector Jobs:


Though mechanical engineering offers wide variety of career prospects, getting into a job is not very easy nowadays. Competition is very high due to large number of candidates graduating per year. You can align your career based on your interest. Energy sector, Auto mobile sector, Aerospace industry, etc. offer best jobs for mechanical graduates. Marine engineering, Oil and Gas sector also offer promising jobs.

                         


Skills and Competency Building


Knowledge and experience in design softwares (CAD/CAM - ProE, NX, Solid works), CAE tools like ANSYS, Abacus, Nastran, Hypermesh will open the gates to corporate world. There are certain certifications, training and courses available which can help you to enter into job markets, depending on your interest, aptitude, and long-term goals. These courses will help candidates get high paying jobs in Middle-east region, as well, since almost every industry needs these professionals.


HVAC (Heating Ventilation and Air Conditioning) is a very good field offering lots of job opportunities, with the advent of large scale developments in the areas of commercial, residential, hospitality, industrial applications. High rise buildings not only in the metros, but also in the tier 1 and tier 2 cities will boost this field. This makes the requirements of specialized allied building services like air-conditioning & ventilation, fire & safety and plumbing much more demanding, requiring a higher level of engineering and co-ordination between all the services.

Courses in NDT, piping, safety etc. also have good scope. A few of them are - The Piping Design & Engineering Training program offered at Institute of Piping Engineering & Building Services (IPEBS), Hyderabad, and Post Graduate Diploma in Piping Design and Engineering at The MAEERS Maharashtra Institute. An engineer with ASNT level II certificate in RT, UT, MT and PT gets much better salary and promotion than a graduate engineer.


Public Sector Jobs:


You can consider applying for govt jobs, which can provide social and financial security. Exams like UPSC, SSC and RRB will help you to join central govt services. Public sector companies like NTPC, NHPL, HAL, BARC, BHEL etc. release job notifications for engineers almost every year. DRDO and ISRO also offer reputed scientist profiles for mechanical engineers.


IES - Indian Engineering Service: Qualifying IES exams can get you the best central govt jobs for engineers in their core domain.


IAS - Civil Service exam is another respectable option for any graduate. Though it is one of the toughest exams, coaching centers are there to help.

Defense: Indian Navy, Air Force and Army offer good career options for engineers. Selection is mainly through SSB interviews. With an engineering degree, you can easily move up the ranks to hold high paying, honorable officer positions in defense sector.

These are not the only options, there are many more. Please identify and define your interest, do proper research and select the best option that suits you..

Good Luck!

2014, ഏപ്രിൽ 1, ചൊവ്വാഴ്ച

നിറങ്ങളുടെ ഉത്സവം..




അല്ല എന്താ ഈ ഹോളി..


മ്മളെ മാവേലിന്റെ അച്ഛന്‍ പ്രഹ്ലാദന്റെ എളേമ ആയിരുന്നു ഹോളിക... ഓളെ കയ്യില്‍ തീ കൊണ്ടാല്‍ ഒന്നും ആകാത്ത ഒരു കോട്ട് ഇണ്ടായിനി

പ്രഹ്ലാദന്റെ അച്ഛന്‍ ഹിരണ്യ കശിപു നെ അറീലെ, മറ്റേ നരസിംബം കൊന്നു കൊടലെടുത്തെ...
ഒര്ടെ ബിജാരം ഓനാ ബല്യാള് ന്നാ.. ഓന്‍ പറഞ്ഞു ഓന്‍ ദൈവത്തെകാട്ടീം കിടു ആണെന്ന്... അതോണ്ട് എല്ലാരും ഓനു ന്നെ ജയ്‌ ബിളിക്കണന്ന്.. പക്ഷേങ്കി, ഓരേ ചെക്കന്‍, പ്രഹ്ലാദന്‍ ഭയങ്കര വിഷ്ണൂ ഫാന്‍ ആണല്ലോ...

ഇയാള്‍ക്ക് അത് തീരെ പിടിച്ചിറ്റ്ല.. ഒരീസം ബൈന്നേരം ഹിരന്യേട്ടന്‍ പണിയും കയിഞ്ഞു ബരിമ്ബക്കിണ്ട്, ചെക്കന്‍ വിഷ്നൂനു ബേണ്ടി ജയി ബിളിക്കുന്നു... ഓര്‍ക്ക്‌ ഹാലിളകി, ബേം പെങ്ങള്‍, ഹോളികേന ബിളിച്ചു, ഓള് ചെക്കനേം കൊണ്ട് തീയില്‍ ചാടി, മറ്റേ കോട്ടും ഇട്ടിട്ടു.. ചെക്കന്‍ വിഷ്നൂനു മെസ്സേജ് ബിട്ടു....

നിട്ട്രപ്രാണ ഇള്ള പരിവാടി ആയോണ്ട് , ഓര്‍ക്ക്‌ അധികൊന്നും ചെയ്യാന്‍ പറ്റീല, ഓര് എന്താകി എളേമ യുടെ കോട്ട് തട്ടി ചെക്കന്റെ മേക്ക് ഇട്ടു.. പാവം ഹോളി എളേമ ... തീയില്‍ ബെന്തു ചത്ത്‌ പോയി...

നന്മ രേ മേലില്‍ തിന്മേ രേ ബിജയം ന്നൊക്കെ പറഞ്ഞിറ്റ്, എല്ലാ കൊല്ലോം തീയും ഇട്ടിറ്റാന്നു ഹോളി ആഘോശം തൊടങ്ങാ...

മ്മളെ മാവേലീന്റെ അച്ഛന്റെ കാര്യായാലും , ഒരാളെ കൊന്നതോന്നും ആഘോഷിക്കാന്‍ പാടില്ലപ്പാ.., അതോണ്ടല്ലേ.. മ്മള് പഠിപ്പും ബിവരോമുള്ള മലയാളി കള്‍ ഇതൊന്നും ആഘോഷിക്കാതെ...

അപ്പൊ ഹാപ്പി ഹോളി....