2014, ഫെബ്രുവരി 9, ഞായറാഴ്‌ച

ടീച്ചേര്‍സ് ഡേ


അധ്യാപക ദിനമല്ലേ ഒരു പോസ്റ്റ്‌ ഇട്ടാല്ലോ എന്നാലോയിച്ചു പഴേ ഗുരുനാഥന്‍മാരെ ഒക്കെ ഓര്‍ത്തു... ഒരുപാട് പേര്‍ മനസ്സിലേക്കോടിയെത്തി ഇവിടെ വരെയുള്ള യാത്രയ്ക്ക് ചൂട്ടുപിടിച്ചവര്‍


എപ്പോഴും പഴയ ബല്യ സൈക്കിൾ എടുത്തു, ഒരു ബാഗും തൂക്കി കോളേജിലേക്ക് വരുന്ന രാജേഷ് പ്രസാദ് സാര്‍ അദ്ദേഹത്തിന്റെ പഠനരീതികള്‍ എന്നും ഒരു വിസ്മയമായിരുന്നു 
എന്ത് പഠിക്കണം എന്നതിനുപരി എന്തിനു പഠിക്കണം എന്ന് പഠിപ്പിച്ച, വിദ്യാര്‍ഥികള്‍ക്ക് എന്നും പ്രചോദനമായ അക്കാദമിയിലെ ധനരാജ് സാര്‍... പഠിക്കുന്ന ഒറ്റകുട്ടിപോലും തോക്കരുതെന്നു വാശിയുള്ള ഉദിനൂര്‍ സ്കൂളിലെ വിജയന്മാഷ് , അല്ലേലും അദ്ദേഹം പഠിപ്പിച്ചാല്‍ എങ്ങനെ തോല്‍ക്കാന്‍ കഴിയും.. 

എന്നെ ഒരിക്കലും പഠിപ്പിചില്ലെങ്കിലും എന്നും പഠിക്കാനായി എന്നും ഏറെ പ്രചോദനം നല്‍കാറുള്ള  നാട്ടുകാരനായ സുകുമാഷു.. 


കുട്ടികളെ നേര്‍വഴിക്കു നടത്താന്‍, അറിവിന്റെ പാതയിലേക്ക് നയിക്കാന്‍ ഒരു അധ്യാപകന് കണ്ണുകള്‍ ആവിശ്യമില്ലെന്നു തെളിയിച്ച , അദ്ഭുത പ്രതിഭ , എന്റെ തമ്പാന്‍ മാഷ്.. അങ്ങനെ ജീവിതത്തില്‍ സ്വാധീനിച്ച ഒരുപാട് പേര്‍... 


പക്ഷെ ഇപോ പറയാന്‍ തോന്നണത് ഇന്ദിര ടീച്ചറെ കുറിച്ചാണ്... മൈതാണി സ്കൂളില്‍ രണ്ടാം ക്ലാസിലെ എന്റെ ക്ലാസ് ടീച്ചര്‍ 
കുട്ടികളെ മക്കളെപോലെ സ്നേഹിച്ച ഇന്ദിര ടീച്ചര്‍... 

രണ്ടാം ക്ലാസിലെ " കേട്ടെഴുത്ത് " പരിപാടി.. 
ടീച്ചര്‍ പറയുന്നതൊക്കെ അക്ഷരത്തെറ്റ് കൂടാതെ എഴുതണം.. 
എഴുതികഴിഞ്ഞു വാക്ക് പൊട്ടിയ സ്ലേറ്റ്‌മായി ഞാന്‍ ടീച്ചരേടുതെക്ക് ഓടി 

ആദ്യം ടീച്ചറെ കാണിക്കുക അന്നൊരു മത്സരമായിരുന്നു... 

മുഴുവന്‍ ശരിയുമായി പത്തില്‍ പത്തു മാര്‍ക്കോടെ തലയുയര്‍ത്തി, തെല്ലോന്നഹന്കാരതോടെ തിരിച്ചു നടക്കുമ്പോള്‍ ആണ് പിറകില്‍ നിന്നൊരു വിളി.. ടീച്ചര്‍ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു.. പിടിച്ചു മുന്നില്‍ നിര്‍ത്തി ഒരുപാട് വഴക്കുപറഞ്ഞു.. 


മര്യാദകള്‍ അറിയില്ലാന്നു പറഞ്ഞു.. 


അത്യാവശ്യം പഠിക്കും എന്നതിന്റെ അഹങ്കാരമായിരിക്കും എന്നൊക്കെ പറഞ്ഞു ശകാരിച്ചു .. കാര്യമറിയാതെ ഞാന്‍, ഊതിപൊന്തിച്ച ചുവന്നു തുടുത്ത മുഖവുമായി ടീച്ചറെ തന്നെ നോക്കി നിന്നു.. 

ഇങ്ങനെ മിഴിച്ചു നില്‍ക്കാതെ "തൊട്ടു തലയില്‍ വെച്ചിട്ട് പോ".. അറിയാതെ ആണേലും തന്നെക്കാള്‍ മൂത്ത ഒരാളെ ചവിട്ടിയാല്‍ ഇങ്ങനെ ഒരു മര്യാദ ചെയ്യണം എന്നൊന്നും അറിഞ്ഞൂടെ 

ചെയ്തത് ഞാനല്ല എന്നുറപ്പുണ്ടായിട്ടും, ഒരക്ഷരം മിണ്ടാതെ കണ്പോളകള്‍ക്കുള്ളില്‍ സ്വതന്ത്യ്രതിനായ് വെമ്പുന്ന കണ്ണുനീര്‍ത്തുള്ളികളെ ഇടം കൈകൊണ്ടു തുടച്ചു, വലംകൈ കൊണ്ട് ടീച്ചറുടെ കാലില്‍ തോട്ട് തലയില്‍ വെച്ചു.. പിന്നെ മുഖം കുനിച്ചു നേരെ എന്റെ സീറ്റിലേക്ക് പോയി.. 

ഒരു തെറ്റിധാരണ യുടെ പേരില്‍ എന്നെ അപമാനിച്ച ടീച്ചറോട്‌ അപ്പൊ ഒരുപാട്ദേ ഷ്യം തോന്നി, എങ്കിലും 

ബാല്യത്തിന്റെ നിഷ്കല്‍ന്കതയുടെ മുന്നില്‍ ആ ദേഷ്യത്തിന് അല്പായുസ്സെ ഉണ്ടായിരുന്നൊള്ളൂ. ടീച്ചറുടെ സ്നേഹത്തിനു മുന്നിൽ ആ ദേഷ്യം അലിഞ്ഞില്ലാതായി. 

കാലം ഒരുപാട് കഴിഞ്ഞെങ്കിലും ഇപ്പോഴും ഓര്‍ക്കുന്നുണ്ട് ഹൃദയത്തിലേറ്റ ആദ്യ മുറിവിന്റെ ഓർമ.. സുഖമുള്ള നൊമ്പരം. അത് കൊണ്ട് എന്തായി, ശരിയാണോ തെറ്റാണോ എന്നറിയില്ല ആ ശീലം ഇപ്പോഴും തുടരുന്നു...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ