ഡാ അജൂ എനിക്കാത്മഹത്യ ചെയ്യാന്‍ തോന്നുന്നു..
അവളെ പോലെ തന്നെ അവളുടെ ചിന്തകളും എന്നും വിചിത്രമായിരുന്നതിനാലാവം വലിയ ഞെട്ടലുകളൊന്നും തോന്നിയില്ല.. എങ്കിലും ഇപോഴിങ്ങനെ തോന്നാനുള്ള കാരണം??? ചോദ്യചിഹ്നങ്ങളെ ഇടം കണ്ണാല്‍ വളചെടുക്കും മുന്‍പേ അവള് പറഞ്ഞു തുടങ്ങി, ഈ മഹാനഗരത്തിന്റെ തിരക്കിനിടയിലും അവളെ വലിഞ്ഞുമുരുക്കിയ ഏകാന്തതയെ പറ്റി... . ഔപചാരികത മുഴച്ച് നിക്കുന്ന ബന്ധങ്ങളെ പറ്റി... രക്തബന്ധങ്ങളില്‍ പോലും അഭിനയിക്കേണ്ടി വരുന്നതിനെ പറ്റി..
ആരോടൊക്കെയോ വാശി കാണിച്ച് പുസ്തകങ്ങളെയും കരിയറിനെയും പ്രണയിച്ച് എല്ലാം വെട്ടിപിടിക്കാന്‍ തുനിഞ്ഞിറങ്ങിയപ്പോള്‍ നഷ്ടപെട്ട സൌഭാഗ്യങ്ങളെ പറ്റി.. രണ്ട് പുറം നിറഞ്ഞനിക്കുന്ന ചോദ്യപേപ്പറുകള്‍ക്കായി തലയിണ വലിപ്പമുള്ള പുസതകങ്ങളിലെ രണ്ട് താളുകള്ക്കിറ്റയിലേക്ക് ജീവിതം തളച്ചിട്ടപ്പോഴറിഞ്ഞിരുന്നില്ല, നാലുപുറം പൂട്ടിയ മുറിക്കുള്ളില്‍ ഋതുഭേദങ്ങളറിയാത്തവിധം അവയെന്നെ തളര്ത്തികളയുമെന്നു.. പിറന്നുവീണപ്പോഴേ വേണ്ടപ്പെട്ടവര്‍ മനസ്സില്‍ ഗണിച്ചുവെച്ച ഉയരങ്ങളില്യ്ക്ക്, എത്തിച്ചേരാന്‍ കഴിയുമോ എന്ന ആകാംക്ഷ ആയിരുന്നു എന്നും. തിരിഞ്ഞു നോക്കുമ്പോള്‍, ജീവിതം വിലയിരുത്തുന്ന തിരക്കില്‍ ജീവിയ്ക്കാന്‍ മറന്നതുപോലെ..
കൂട്ടിനാരും ഇല്ലാത്തതുപോലഡാ. അച്ഛന്റേയും അമ്മയുടെയും ഫോണ്‍കാളുകളില്‍ പോലും വികാരമില്ലാത്ത അക്കങ്ങള്‍ മാത്രം, ചോദിക്കാനുള്ളതു ബാങ്ക് ലോണിനേകുറിച്ചും മാസതിലയക്കുന്ന കാശിനെ കുരിച്ചും കിട്ടാന്‍ പോകുന്ന ശമ്പള വര്‍ദ്ധനവിനെ കുറിച്ചും മാത്രം. പത്തു മാസം ചില്ലിട്ട് സൂക്ഷിച്ചതിനു ഗര്‍ഭപാത്രത്തിനുള്ള വാടകയാവാം... ഞാനെന്ന വ്യക്തിയെ ആരും മനസ്സിലാക്കാതതു പോലെ..
ചരടുപൊട്ടിയ പട്ടം പോലെ ലക്ഷ്യമില്ലാതലയുന്ന ഈ ജീവിതം മടുത്തു. മറ്റൊരു ചരടില്‍ തീര്‍ത്താലോ എന്നു തോന്നി തുടങ്ങി, ഇവിടെ എത്താനായിരുന്നല്ലോ ഇത്രയും കാലം ഞാന്‍ കഷ്ടപെട്ടെതെന്നോര്ക്കുമ്പോള് എനിക്ക് എന്നോട് തന്നെ പുഛം തോനുന്നു, മരം കോച്ചുന്ന തണുപ്പിനെയും മാംസമുരുകുന്ന വേനലിനോടു പടപൊരുതി ആര്‍ക്കു വേണ്ടി ഇങ്ങനെ... ഓഫീസിലെ ഫ്ര്ന്റ് ഡോറില്‍ രാവിലെയും വൈകുന്നേരവും ഐഡി കാര്‍ഡ് kond ചുംബിച്ച് കയറി, ഇറങ്ങുന്നതു വരെ വച്ച് കെട്ടിയ ചിരികളുമായ എത്ര പേര് നമുക്കുമുന്നില്‍ അഭിനയിക്കുന്നു, പതിനേഴിഞ്ച് സ്ക്രാനിന്റെ നിറവ്യ്ത്യാസങ്ങല്ക്ക് മുന്നിലെനിയും ഈ ജീവിതം ഹോമിക്കുന്നതിലെന്തര്ഥമാണുള്ളതു... ബോറഡി മാറ്റാന്മാത്രമഭയം തേടുന്ന കോഫീ വൈന്‍ഡിങ്ങ് മെഷീനുകള്‍ക്കു മാത്രമേ അല്പമെങ്കിലും സ്നേഹമുള്ളൂ എന്ന് തോനുന്നു.. സോഷ്യല്‍ നെറ്റ്വര്ക്കുകളിലെ ച്ചുട്ടിതിരിയലുകളും മടുത്തു തുടങ്ങിയിരിയ്ക്കുന്നു. ആത്മാര്‍ത്ഥയില്ലാത്ത ആ ബന്ധങ്ങളും മടുത്തു , എങ്ങും നാട്യങ്ങള്‍ മാത്രം, എനിയുമിങ്ങനെ അഭിനയിക്കാന്‍ എനിക്കാവില്ല. അവസാനിപ്പിക്കട്ടേടാ ഈ ജീവിതം...
നിനക്കീ നോവുകളെല്ലാം നോവലുകളായെഴുതിക്കൂടെ...നാളെയൊരു മാധവികുട്ടിയോ നന്ദിതയോ ആയി നീ അറിയപെടില്ലെന്നു ആരുകണ്ടു?.. അക്ഷരങ്ങളെ പ്രണയിക്കുന്ന നിന്നെ പ്രണയിക്കാനും ഒരുപാട് പേരുണ്ടാകട്ടെ അതു വഴി..നാളെ ഒരുപക്ഷെ ഞാന്‍ അറിയപ്പെടുന്നതു നിന്റെ സുഹൃത്തെന്ന നിലയിലാകും....
ഓഹോ, നന്ദിതയെപ്പോലെ ഞാനും അവസാനിയ്ക്കണം എന്ന്നാണോ നീ പറയുന്നത്?
ഏതായാലും നീ തീരുമാനിച്ചല്ലോ..ഇനി ഇങ്ങനെ ഒരു വഴി നോക്കുന്നതില്‍ എന്താ തെറ്റ്?
ശ്യൂനതയിലും പ്രതീക്ഷയുടെ പ്രകാശം കണ്ടെത്തുന്ന നിന്റെ ഈ ശുഭാപ്തി വിശ്വാസം അതാണെന്നെയെന്നും നിന്നിലേക്ക് വലിച്ചടിപ്പിക്കുന്നതു. അജൂ ഞാന്‍ എഴുതാന്‍ പോവ്വ്വാടാ..

മഷി ഉണങ്ങാത്ത പേപ്പറുകളുമായി ഞാന്‍ നിന്നെ തേടി വരുന്നതും കാത്തിരുന്നോളൂ....
നിന്നെ കെട്ടാനോ പോറ്റാനോ ഞാനില്ല...
മറുപടിഇല്ലാതാക്കൂചാറ്റലും സ്പീച്ചലും ഫ്ലര്ട്ടലും എന്റെ മാത്രം
സ്വകാര്യത ആകുമ്പോള്‍ കെട്ടലും പോറ്റലും
സാമൂഹികമാണു എന്നതാണു പ്രശ്നം;
നമുക്കീ പ്രണയം ഇങ്ങനെ തന്നെ തുടരാം...
സമ്മതിക്കില്ലല്ലേ...
ചാകണമെങ്കില്‍ അങ്ങനെ.
പാവം നന്ദിതയെ എന്തിന് ഇടയില്‍ വലിച്ചിടുന്നു.?
എന്താ അജു...ഒന്ന് സമാധാനിപ്പിക്കൂ.