ഇന്നു ബുധനാഴ്ച ചിക്കനുള്ള ദിവസം, ലഞ്ചു ബ്രേക്കിനിറങ്ങുമ്പോള് തന്നെ മനസ്സില്‍ ലഡു പൊട്ടിതുടങ്ങിയിരുന്നു.. മെസ്സിലെക് പിന്നെ ഒരു ഓട്ടം ആയിരുന്നു.. അവിടെ കണ്ട കാഴ്ച എന്നെ നടുക്കി, നല്ല ഗമണ്ടന്‍ ഉരുലകിഴങുകള് എന്നെ നോക്കി പല്ലിളിച്ചു കാട്ടണു, അതും നേരതെ പറഞ്ഞ ലഡുവിന്റ്റെ അതേ കളറില്‍ ആാലൂ സബ്ജി.. പാത്രം വലിചെരിഞ്ഞു പോയാലൊ എന്നു ചിന്തിച്ചതാണ് , പക്ഷെ ഫുഡ്മായുള്ള അഭേദ്യമായ ബന്ധം എന്റെ കാലുകളെ തളച്ചിട്ടു..
സങ്കടവും ദേഷ്യവും കടിച്ചമര്‍ത്തി , മനസ്സനിധ്യത്തോടേ, രാഷ്ട്ര ഭാഷയുടെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ച രാമകൃഷ്ണന് മാഷെ മനസ്സില്‍ ധ്യാനിച്ച് , അറിയാവുന്ന കുറെ ഹിന്ദി വാകുകള്‍ തുന്നി കെട്ടി ബട്ട്ലര്‍ സാബിന്റെ മുഖത്തേക്ക് ചര്‍ദ്ദിച്ചു
“ ആജ് ചിക്കന്‍ നഹീ ഹെ ക്യാ ?? “
മറുപടിയില്‍ ഒരു ദ്സ്രയും നൌ ദിനും പിടിച്ചെടുക്കാന്‍ പറ്റിയതു കൊണ്ട് കാര്യം പുടികിട്ട് എനി ഒംബതു ദിവസ്തേക്ക് സ്വാഹ..
അല്ല എന്താ ഈ ദസ്രാ..?? രാമന് രവണന്റെ മേല്‍ നേടിയ വിജയമാണു പോലും.. മലയാളികള്‍ക്ക് അങ്ങനല്ലലൊ..??


വേറൊരു കൂട്ടര് പറയണു പാണ്ടവന്മാര് വനവാസകാലത്തു ആരെയൊ പൊട്ടിച്ച് വിട്ടതിന്റെ ആഘോഷമാണു വിജയദശമീന്നു... കഥകള്‍ ഇങ്ങനെ പലതും ഉണ്ട്..
എന്റെ കുട്ടികാലത്തു നവരാത്രിക്ക് വേണ്ടി ഞാന്‍ ആവേശത്തോടെ കാത്തിരിന്നിട്ടുണ്ട്, പുസ്തകം തൊടാതെ അര്‍മ്മാദിച്ച് കളിക്കാനുള്ള രണ്ടീസം.. എനിക്ക് വേണ്ടി പഠിക്കണ്ട അവനവനു വേണ്ടി പഠിച്ചാമതി എന്നമ്മയുടെ കുത്തുവാകുകള് കേള്‍ക്കാത്ത രണ്ടീസം, തൊട്ടുകൂടായ്മയുടെ പേരില്‍ സ്കൂളില്‍ നിന്നും ഹോം വര്‍ക്ക് കിട്ടാത്ത രണ്ടീസം.. ഓണവധിയെയോ ക്രിസ്ത്മസ് അവധിയെപോലെയോ പരീക്ഷാപേപ്പര്‍ കിട്ടുമെന്ന വേവിലാതി ഇല്ലാത അവധി ദിവസ്ങ്ങള്‍.. എല്ലാത്തിനും പുറമേ അടുത്തുള്ള തറവാട്ടില്‍ നിന്നും നവരാത്രിയുടെ അടിയന്ത്രവും അതിന്റെ പേരില്‍ ചിക്കനും മലരും പൊരിയും കൂട്ടി നുര്മാല്യം കിട്ടണ രണ്ടീസം.. എല്ലാം ഓര്‍മകളുടെ തടവറയിലേക്ക്...
എന്നാലും ഒമ്പതു ദിവം നോണ്‍ വെജ് കിട്ടാതെ... രാമന് രാവണനെ കൊന്നതിനു പ്രതീകാത്മകമായ് ഒരു കോയിയെ കൊന്നാലെന്താ..?? ഉഗ്രസ്വരൂപിണിയായ ദുര്‍ഗ്ഗാദേവിക്ക് ഒരു കോയിക്കാലു സമര്പ്പിച്ചാലെന്താ.. ഞാന്‍ ഏതായാലും സമര്‍പ്പിക്കാന്‍ പോവ്വാ... കോയി ഇല്ലാതെ നമുക്കെന്താഘോഷം..
എല്ലാവര്ക്കും എന്റെ നവരാത്രി ആശംസകള്‍...
ചിക്കന്‍ കിട്ടാത്തതിന്റെ പരിഭവം മനസ്സിലായി...കുടവയറന്‍ മാരുടെ എണ്ണം കൂടി വരുന്ന ഇക്കാലത്ത് ഒന്‍പതു ദിവസം എങ്കിലും
മറുപടിഇല്ലാതാക്കൂവെജില് ഒതുക്കൂ .
അഭിനന്ദനങ്ങള്‍ ..... ഇനിയും എഴുതുക...
അക്ഷരത്തെറ്റുകള്‍ ഒഴിവാക്കുന്നത് ശ്രദ്ധിക്കുമല്ലോ.
nice...
മറുപടിഇല്ലാതാക്കൂwe entertain any festival, but not at the cost of non-veg....
കൊയലും കോയിയും....
മറുപടിഇല്ലാതാക്കൂകൊടലിന്നറിയില്ലല്ലോ നവരാത്രി രസം!