2011, ജൂൺ 24, വെള്ളിയാഴ്‌ച

മൌനം-2

നമുക്കിടയില്‍ തളം കെട്ടി
നില്‍ക്കുന്ന നിശബ്ദതയില്‍
കൊതുകുകള്‍ പെറ്റുപെരുകി
തുടങ്ങിയിരിക്കുന്നു

എനിയും നിന്റെ ചുണ്ടുകള്‍
എനിക്കായ് താളമിട്ടില്ലേങ്കില്‍
അവയെന്റെ പ്രണയം
ഊറ്റികുടിച്ചുതീര്‍ക്കും.

 ഹൃദയം വറ്റിവരണ്ടുപോകും
സ്നേഹത്തിന്റൊരു 
പുല്‍നാമ്പുപൊലും കിളിര്‍ക്കാതെ
ഒരു മരുഭൂമിയായി മാറുമതു.
എന്നിലെ ഞാന്‍ ചരിത്രമാകും..


വയ്യ സഖീ, വീണ്ടുമൊരു 
രമണനാകാനെനിക്ക്, 
മുറിക്കൂ നിന്‍ ഉപവാസം..
എനിക്കായ് നമ്മുടെ പ്രണയത്തിനായ്..

2011, ജൂൺ 22, ബുധനാഴ്‌ച

പെണ്ണ്




നിറം പൂശിയ വാക്കുകള്‍
കൊണ്ട്  ഹൃദയകവാടമല-
ങ്കരിച്ചപ്പോള്‍ മടിച്ച് മടിച്ച്
നിന്നവള്‍ അകത്തു കായറി,


പക്ഷെ വര്‍ണ്ണാഭമായ ഉള്‍വശം
കണ്ടപ്പോള്‍ ചുരണ്ടി
നോക്കുമവളെന്നൊരിക്കലും
ഞാന്‍ നിനച്ചിരുന്നില്ല്യ...

2011, ജൂൺ 18, ശനിയാഴ്‌ച

കണ്ണാടി

എന്റെ ഏറ്റവും തെളിച്ചമുള്ള മുഖം
ഞാന്‍ കണ്ടതു നിന്റെ 
കണ്ണുകളിലായിരുന്നു,
എന്നില്‍ നീ മുഖം തിരിച്ചപ്പോള്‍
എനിക്ക് നഷ്ടപെട്ടത് 
ആ തെളിച്ചം മാത്രമായിരുന്നില്ല,
എന്നെതന്നെയായിരുന്നു.

ഇപ്പോള്‍ ഇന്നിന്റെ
  യാതാര്‍ഥ്യങ്ങളോട്
മോണകാട്ടി ചിരിക്കാന്‍ 
ഒരു പൊയ് മുഖമന്വേഷിക്കുന്നു ഞാന്‍

2011, ജൂൺ 14, ചൊവ്വാഴ്ച

മൌനം




ഒരു ചില്ലക്ഷരം കൊണ്ടൂപോലും

നമുക്കിടയിലെ മൌനത്തെ

കീറി മുറിക്കാന്‍ ഞാന്‍ മടിച്ചത്

നിന്റെ നിശബ്ദതയെയും

പ്രണയിക്കാന്‍ തുടങ്ങിയതിനാലായിരുന്നു.


എങ്കിലും നിന്റെ മൌനത്തിനാഴം

കൂടിയപ്പോള്‍

ഞാനറിയണമായിരുന്നു

എന്റെ ഓര്‍മകളും

\അതില്‍ മരിച്ചു വീഴുമെന്നു.

2011, ജൂൺ 4, ശനിയാഴ്‌ച

The GAS



പത്ത് ചക്കകുരുവിനു
മൂന്നേമുക്കാല്‍ വളി അതാ കണക്ക്
പഠിപ്പിച്ചതു തെക്കേതിലെ ആശാനാണു.

ആശാന്‍ മണ്മറഞ്ഞു
ചക്കയും ചക്കകുരുവും
നൊസ്റ്റാള്‍ജിയയ്ക്ക് തീരെഴുതികൊടുത്തു

എങ്കിലും ഫ്ലാറ്റിലെ ആളൊഴിഞ്ഞ
കോണില്‍ ഇടക്കിടക്ക് ഞാനും
വിടാറുണ്ട് ഉഗ്രന്‍ വളികള്‍ സോറി ഗ്യാസ്സ്