2011, ഡിസംബർ 15, വ്യാഴാഴ്‌ച

കുറ്റവാളി



വാക്കുകളുടെ വക്കില്‍ തട്ടി
ഇനിയൊന്നും മുറിയാതിരിക്കാന്‍
ഞാനെന്റെ നാക്കിനെ
തടവറയിലേക്ക്‌ അയക്കുന്നു,
മിഴിനീരില്‍ മുക്കിയ
സക്ഷിപത്രങ്ങള്‍ ഇനി വേണ്ട
എല്ലാം എല്ലിലാതവന്റെ
കൊള്ളരുതായ്മകള്‍..
.
ഒരു കുഞ്ഞു പരോള്‍ എടുത്ത്
എനെന്കിലും ഞാന്‍ വരും
നിന്‍ ചുണ്ടുകളില്‍
മഴവില്ലുകള്‍ വിരിയുന്നത് കാണാന്‍, 


അപ്പോഴെക്കെന്കിലും
ജീവിതം നിന്നെ പഠിപ്പിക്കട്ടെ
കുറ്റമേറ്റവരെല്ലാം കുറ്റവാളികളല്ലെന്നു...

1 അഭിപ്രായം: