2011, ഫെബ്രുവരി 11, വെള്ളിയാഴ്‌ച

പ്രണയം

പ്രണയിക്കാത്തവന്‍
ആണല്ലെന്നറിഞ്ഞപ്പോഴാനാണ്
ഞാന്‍ പ്രണയിച്ചു തുടങ്ങിയത്


 അവളുടെ പ്രണയം
നിഷ്കളങ്കമെന്നറിഞ്ഞപ്പോഴാണ്
ഞാന്‍ ആദ്യം പകച്ചത്..

ഒരു ഊട്ടി ടൂറിനൊടുവിലാണവള്‍
എന്‍റെ ദേഹത്തോടുള്ള
ഭ്രഷ്ട് നീക്കിയത് , നാം ആദ്യം രമിച്ചത്

ഒടുവിലെല്ലാം പ്രായത്തിന്റെ
വികൃതിയായി മറക്കാന്‍
പറഞ്ഞപ്പോഴാകാം
അവളെന്നെ ആദ്യം ശപിച്ചത്

പെങ്ങള്‍

അവള്‍ക്കൊരു പ്രണയം
പുളിന്കൊമ്പ് തന്നാ പിടിച്ചത്
 എതിര്‍ക്കതിരിക്കനാവില്ലല്ലോ
ഞാന്‍ എട്ടനായിപോയില്ലേ ...

 പക്ഷെ എന്റെ പ്രണയത്തെ
അവള്‍ ആവേശത്തോടെ 
വരവേല്‍ക്കരുണ്ടല്ലോ, 
നെല്ലും പതിരും നോക്കാതെ