2013, ഫെബ്രുവരി 19, ചൊവ്വാഴ്ച

മഴ..

മഴ... പുറത്ത് കോരിച്ചൊരിയുന്ന മഴ. കാറ്റില്‍ പാതി തുറന്നിട്ട ജനല്‍പ്പാളികളിലൂടെ ഇളം കാറ്റ് ഓടിയെതുന്നുണ്ട് . . മഴയുടെ ഇളം ചുംബനങ്ങലേറ്റ് മരത്തലപ്പുകള്‍ നാണത്തോടെ തലകുനിക്കുന്നു-- . 

 നിന്റെ കിടക്കയില്‍ നിന്റെ മാറോട് ചേര്‍ന്നുകിടന്ന് നിന്റെ നാട്ടിലെ മഴയെക്കാള്‍ നിന്നെ ഹരംകൊള്ളിയ്ക്കാന്‍ കൊതിച്ചുകൊണ്ട് ഞാനും. മഴയുടെ കുളിരിനെ വെമ്പുന്ന സ്നേഹത്തിന്റെ ചൂടില്‍ പുതപ്പുകള്‍ തറയിലേയ്ക്ക് ഇഴഞ്ഞുനീങ്ങുന്നു. താളത്തില്‍ അകമ്പടി പോലെ ഇടിമുഴക്കങ്ങള്‍. കാറ്റത്ത്‌ കൊട്ടിയടയുന്ന ജനല്‍പ്പാളിയുടെ ശബ്ദം. ഞാന്‍ ഞെട്ടി എണീയ്ക്കുമ്പോഴേയ്ക്കും ഒരു ചെറുപുഞ്ചിരിയോടെ നീ എന്നെ വീണ്ടും വലിച്ചടുപ്പിച്ചു ഊര്‍ന്നുവീണ നിന്റെ മുടിയിഴകല്ക്കിടയിലൂടെ എന്‍വിരലുകള്‍ ലക്ഷ്യമില്ലാതെ ഇഴഞ്ഞു നടന്നു... മഴയുടെ തോത് ഏറിയും കുറഞ്ഞും കൊണ്ടിരുന്നു. അതുവരെ ജാലകവാതിലില്‍ കൂടെ ഒളിഞ്ഞു നോക്കിയ മഴത്തുള്ളികള്‍, ധാരമുറിയാതെ നമുക്കരികിലെക്ക് ഒളിച്ചിരങ്ങിതുടങ്ങിയിരുന്നു... ഊഷ രഭൂവില്‍ പെയ്തിറങ്ങിയ പുതുമഴയുടെ ഗന്ധം മതുപിടിപ്പിക്കുമാറു മുറിയില്‍ തലം കെട്ടി തുടങ്ങി...രാത്രിയെ കീറിമുറിക്കും പോലെ പ്രകമ്പനം കൊള്ളിച്ചകൊണ്ടൊരു ഇടിമിന്നലില്‍ എന്റെ സ്വപ്നതെ നാനാവശേഷമാക്കി.... മനസ്സിലേക്ക് വീണ്ടും നാളത്തെ വീക്കിലി മീറ്റിംഗ് ഇല്‍ പ്രസന്റ് ചെയ്യേണ്ട ഗ്രാഫുകള്‍ വന്നു അമ്മാനമാടാന്‍ തുടങ്ങി.... മനം മടുപ്പിക്കുന്ന ഈ കോര്‍പ്പറേറ്റ് ലൈഫിലെക്ക് ഇത്തിരി മരീചിക പോലൊരു സ്വപ്നവും കൊണ്ട് വന്ന് തനുപ്പുപുതച്ചുറങ്ങുന്ന തലസ്ഥാനനഗരിക്കും എന്റെ മനസിലും പുതിയ ഭാവങ്ങള്‍ നല്‍കിയ പുതുമഴയെ നിനക്ക് നന്ദി..... നന്ദി വീണ്ടും വരിക

പക്വത




മനസ്സിലുള്ളത് മറച്ചുവെക്കാന്‍,

മനസ്സ് പാകപ്പെട്ടാലലങ്കാരം പക്വത


മറച്ചു വെച്ചത് തിരിച്ചു 


കൊത്തിയാലലങ്കാരം വിഷാദം