2012, ഓഗസ്റ്റ് 8, ബുധനാഴ്‌ച

ഇങ്ങനെയൊക്കെ നടന്നാ മതിയാ....


ഞ്ചാറു വര്‍ഷം കോളേജില്‍ പഠിച്ചപ്പോള്‍ കിട്ടിയ ശീലാ ഉച്ചയുറക്കം... ബോറന്‍ ക്ലാസ്സുകള്‍ക്കിടക്ക് ഒരു ശല്യവുമില്ലാതെ ഉറങ്ങുന്ന പിള്ളേരെ സാറന്മാര്‍ക്കും നല്ല ഇഷ്ടാണു, ഒന്നുമില്ലേലും തന്റെ ക്ലാസ്സില്‍ നല്ല അറ്റന്‍ഡന്‍സുണ്ട് എന്നു വീമ്പിളക്കാലോ... കാമ്പസ് ലൈഫ് കഴിഞ്ഞ് കോര്‍പറേറ്റ് ലൈഫ് തുടങ്ങിയപ്പോ ഉണ്ടാക്കിയ ശീലങ്ങള്‍ക്ക് വിട്ടുപോകാനൊരു മടി.. രണ്ടാഴ്ച  മുന്‍പ്  ഒരു ദിവസ്ം   ഓഫീസില്‍ നിന്നും  ലഞ്ചിനു   വയറുനിറയെ റോട്ടിയും ചാവലും ദാലും കഴിച്ച ശേഷം   കമ്പ്യൂട്ടറിനു മുന്നില്‍ കല്യാനവീട്ടിലെ അല്‍ങ്കാര ബള്‍ബുപോലെ മിന്നികൊണ്ടിരിക്കു ന്ന  കണപോളകളുമായി സമയം തള്ളി നീക്കുകയായിരുന്നു ഞാന്‍..  ..... അപ്പോഴാണു കരയില്‍ എടുത്തിട്ട മീനിനെ പോലെ എന്റെ മൊവീല്‍ ഡെസ്കില്‍ വൈബ്രേറ്റര്‍ മോഡില്‍ പിടച്ചു തുടങ്ങിയത്.. ഒരു അണ്‍നോണ്‍ നമ്പര്‍ , എറണാകുളത്തെ എസ് റ്റി ഡി കോഡാണു...

ഹലോ ...അജേഷ് വയലില്‍ അല്ലേ..?   

മറുവശത്തൊരു കിളിശബ്ദം... ഓഫീസ് ആയതു കൊണ്ട് മനസ്സില്‍ പൊട്ടിയ ല്‍ഡു ന്റെ ഭാവം മുഖത്ത് വരുത്താതെ മാന്യത അഭിനയിച്ച് മറുപടി...
അതേ... എന്താ കാര്യം..??
ഞാന്‍ ദിവ്യ  ( 40 ശതമാനം ആളുകള്‍ കമ്പ്യൂട്ടര്‍ കണ്ടിട്ടില്ലാത്ത രാജ്യത്തെ 80 ശതമാനം ആള്‍ക്കാരെയും കല്യാണം കഴിപ്പിക്കുന്നത് ഞങ്ങളാണു എന്ന വാദഗതിയുള്ള ഭാരത് മാട്രിമോണിയല്‍ തറവാട്ടിലെ  കേരള മാട്രിമോണിയില്‍ നിന്നാണവള്‍ )..

താങ്കളുടെ പേരില്‍ കേരളാമാട്രിമോണിയലില്‍ ഒരു പ്രൊഫൈല്‍ കണ്ടു , ആ പ്രൊഫൈല്‍ തീരെ ആക്റ്റീവ് അല്ലല്ലോ..

ങേ.... !!!    ഇവിടെയും ആക്റ്റീവ് അല്ലെങ്കില്‍ ചോദിക്കാന്‍ ആളുകളുണ്ടോ, ഫേസ്ബുക്ക് ആണേള്‍ ഒരാഴ്ച കണ്ടില്ലേല്‍ ചോദിക്കാനും പറയാനും കുറേ ആളുകളുണ്ടാകും ഇവിടെയും അങ്ങനുണ്ടൊ..?? അല്ല ഈ ആക്റ്റീവ് ആകുന്നത് എങ്ങനെയാപ്പാ.. സ്റ്റാറ്റ്സ് ഇടുന്ന പരിപാടിയൊക്കെ ഉണ്ടാവൊ..??  മനസ്സില്‍ ഒരു നൂറു ചോദ്യങ്ങല്‍ പൊങ്ങി വന്നെങ്കിലും എല്ലാം മനസ്സില്‍ ഒളിപ്പിച്ച് വീണ്ടും മാന്യത കൈവിടാതെ പറഞ്ഞു...

“ അതു ഏട്ടനു വേണ്ടി ഉണ്ടാക്കിയ പ്രൊഫൈല്‍ ആണു, പുള്ളിയുടെ കല്യാണം കഴിഞ്ഞു അതാണു അതുപയോഗിക്കാത്തത്.. നിങ്ങള്‍ അതു ഡീ ആക്റ്റിവേറ്റ് ചെയ്തേക്ക്....
ഒക്കേ അജേഷ്... അല്ല അജേഷിന്റെ കല്യാണം കഴിഞ്ഞില്ലല്ലോ..?? കല്യാണം കഴിക്കാന്‍ താല്പര്യമുണ്ടോ...??  

അതെന്തു  ചോദ്യാപ്പാ അതിലൊക്കെ താല്പര്യല്ലിണ്ടിരിക്കോ...???

അതു ശരിയാ, താങ്കള്‍ എവിറ്റെ എന്തു ചെയ്യുന്നു എത്ര സാലറി ഉണ്ട്... ഒരു പെണ്‍കുട്ടി ചോദിക്കുമ്പോ എങ്ങനെയാ പറയാതിരിക്കുകാന്നു കരുതി ഞാനെന്റെ വിവരങ്ങളൊക്കെ പറഞ്ഞു കൊടുത്തു....  
അജേഷ് നിങ്ങള്‍ക്ക് കേരളാമാട്രി മോണിയില്‍ ഒരു പ്രോഫൈല്‍ ഉണ്ടാക്കിയിട്ടുണ്ട്... പെട്ടെന്നു തന്നെ ഒരു ഫോട്ടോ അപ്ലോഡ് ചെയ്യണം..... ഇപ്പോ  തന്നെ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ അലയാന്‍ നേരമില്ല  അപ്പോഴാ പുതിയ ഒരു പ്രൊഫൈലും കൂടി...
അവരുടെ ഒരു സമാധാനത്തിനു ചെയ്തേക്കാം എന്നും പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു...    
രാണ്ടീസം മുന്‍പ് വീണ്ടു ഒരു കോള്‍, ഇപ്രാവിശ്യവും ദിവ്യ തന്നെ... ഫോട്ടോ ആഡാത്തതു ഓര്‍മിപ്പിക്കാനാകും എന്നാ ഞാന്‍ കരുതിയത് പക്ഷെ പുതിയ ഓഫര്‍ കേട്ട് ഞാന്‍ ഞെട്ടി....
അജേഷ് നിങ്ങളുടെ പ്രോഫൈല്‍ തീയ്യ മാട്രിമോണിയിലേക്ക് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്  !!!

 തീയ്യ മാട്രിമോണിയോ അതെന്താ..?

തീയ്യ ജാതിയില്‍ പെട്ടവര്‍ക്ക് തീയ്യന്മാരെ തേടി കണ്ടു പിടിക്കാനുള്ള എളുപ്പത്തിനാ...   ഓഹോ ഞാന്‍ വെറും ഭാരതീയ്യനല്ല  ഇങ്ങനൊരു തീയ്യനും കൂടിയാണെന്നു അപ്പോഴാ ഓര്‍ത്തത്. ഏതായാലും  ജാതി  വ്യവസ്ഥയ്ക്കുകെതിരെ കൊലവിളി നടത്തുന്ന നാട്ടില്‍ ഇങ്ങനെ ഒരു പുരോഗമനം ഞാന്‍ പ്രതീക്ഷിച്ചില്ല... അല്ലേലും കാര്യത്തോടടുക്കുമ്പോ ദൈവത്തിനെ വിളിക്കുമ്പൊലെ തന്നെ കല്യാ ണവും എന്‍ ട്രന്‍സ് എക്സാമും അടുക്കുമ്പോള്‍    എല്ലാരും ജാതിയും ജാതകവും തിരയുമെന്നത് ഒരു നഗ്ന സത്യം തന്നെയാണു... അവിടെ വിശ്വാസിയായാലും അവിശ്വാസിയായാലും കല്യാനമടുക്കുമ്മ്പോ ഇല്ലാത്ത ജാതകം പോലും ഉണ്ടാക്കും... അവിടെ കമ്മ്യൂണിസ്റ്റ് കാരുടെ സ്ഥിരം എക്സ്ക്യൂസ് ആണു “ എനിക്കിതിലൊന്നും ഒരു വിശ്വാസോം ഇല്ല്യ... പിന്നെ പെണ്ണിന്റെ വീട്ടുകാരും നിര്‍ബന്ധിപ്പിച്ചപ്പോ... അല്ലെങ്കില്‍ അമ്മയെ വിഷമിപ്പിക്കാതിരിക്കാന്‍ അങ്ങനെ ഓരോന്നു..
അല്ലേലും ഈ ജാതകം നോക്കുന്നതു ന്‍ല്ല പരിപാടിയാ.. പെണ്ണിനെ ഇഷ്റ്റപെട്ടില്ലേല്‍ ഇഷ്ടപെട്ടില്ല എന്നു തുറന്നു പറഞ്ഞ് കുട്ടിയെ വിഷമിപ്പിക്കാതിരിക്കാന്‍ ജാതകം  ചേരുന്നില്ല എന്നു പറയാലോ....  

പറഞ്ഞ് വന്നതു ജാതിയെ കുറിച്ചാണു.. കാലം കഴിയും തോറും മനുഷര്‍ക്ക് വിശ്വാസവും ജാതി ചിന്തകളും കൂടുകയാണോ..?? ഇന്നലെ ടി വിയിലും പരസ്യം കണ്ടു  ക്ര്6സ്ത്യന്‍ മാട്രിമോണി  കൃസ്ത്യാനി പെണ്ണിനു കൃസ്ത്യാനിചെക്കന്‍ ... ഒരു നൂറ്റാണ്ട് മുന്‍പ് വിവേകാനന്ദന്‍ വിളിച്ച ഭ്രാന്താലയം എന്ന പേരു ഈ ഇ- യുഗത്തിലും മാറ്റിപറയേണ്ടെന്നു തോനുന്നു.. ജാതി വ്യവസ്ഥകള്‍ക്ക് പകരം എഞ്ചിനീയറ് ട്രൊണി ഡോകട്രാ ട്രോണി ടീച്ചേര്‍സ് ട്രോണി എന്നിങ്ങനെയൊക്കെ അടുത്ത് തന്നെ വരുമെന്നു പ്രതീക്ഷിക്കുന്നു..... കൂടുതല്‍ പറയുന്നില്ല ഞാന്‍ പോയി  നല്ല മാച്ചായ പെണ്‍കുട്ടികളെ തിരയട്ടെ...  ശുഭരാത്രി..
<photo id="1" />