2012, ഫെബ്രുവരി 14, ചൊവ്വാഴ്ച

ദ വാലന്റേയ്ന്‍സ് ഡേ

  

ഈ പ്രണയദിനതില്‍ പ്രണയത്തിന്റെ പ്രതീകമായൊരു

ചുവന്ന പനിനീര്‍പ്പൂ നിനക്ക് നല്‍കാനായിരുന്നു

ഞാനെന്റെ പൂന്തോട്ടത്തില്‍ ആ പനിനീര്‍ ചെട്ടി നട്ടതു...

സ്നേഹിച്ച് താലൊലിച്ചതിനെ വളര്‍തിയത്...

പ്രണയതെ പോലെതന്നെ കലണ്ടര്‍ നോക്കാനുള്ള

ബോധമില്ലാതതിനാലാവം അതിന്നു പൂക്കാന്‍ മറന്നു പോയതു....



പാശ്ചത്യരുടെ അഴിഞ്ഞാട്ടമെന്നു വിശേഷിപ്പിച്ച വാലന്റൈന്‍സ് ഡേ ഉല്‍ഭവം ഭാരതത്തില്‍ നിന്നാണെന്നാണു ചരിത്രകാരന്മാരുടെ വാദം.. ഇതിഹാസഗ്രന്ഥമായ മഹാഭാരതത്തിലെ കൃഷ്ണനും രാധയും (പണ്ടിറ്റിന്റെ അല്ല ) തമ്മിലുള്ള അനശ്വരപ്രണയിത്തിന്റെ പ്രതീകമായാണു ഈ ദിനം കൊണ്ടാടുന്നതു എന്നതിനു ചരിത്രത്തില്‍ രേഖകള്‍ ഉണ്ട്... കൃഷ്ണന്‍ എന്ന പൂവാലന്‍ ഗോപികമാരെ വട്ടം ചുറ്റിക്കുകയും രാധയെ വളക്കുകയും, അവസാനം അവളെ പറ്റിച്ച് നാട് വിടുകയും ചെയ്തതിന്റെ സ്മരണയ്ക്ക് അദ്ദേഹം നാട്ടില്‍ നിന്നും മുങ്ങിയ ദിവസ്ം “പൂവാലന്റേന്‍സ് ഡേ“ ആയി അമ്പാടിയിലും പരിസരത്തും ആഘോഷിച്ചു വരുന്നു.... സംഭവത്തിന്റെ വിപണന സാധ്യത മനസ്സിലാക്കിയ കുത്തക സമൂഹം “ പൂ “ വാലന്റേന്‍സ് ഡേ ആയി ഇതിനെ മാറ്റുകയായിരുന്നു... പൂ കൊടുത്ത് ആളുകളെ വളക്കാനും പിന്നീട് കബളിപ്പിക്കാനും ഒരു വാലന്റേന്‍സ് ഡേ....

ആര്‍ക്കും രാധയുടെ അവസ്ഥ ഉണ്ടാകല്ലേ എന്നാഗ്രഹിച്ചു കൊണ്ട് എല്ലാവര്‍ക്കും പൂവലന്റേന്‍സ് ഡേ ആശംസകള്‍.........





എനി ഒരു പ്രണയദിനത്തിനായി ഒരു വര്‍ഷം കാതിരിക്കണം ഒരു പ്രണയിനിക്കായ് എത്രനാളാണാവോ..??? .