ന്യൂഇയര്‍ ആയിട്ട് ഒരു പരിപാടിയും ഇല്ലാതെ ഉച്ചവരെ
കിടന്നുറങ്ങുകയായിരുന്നു.. വിശപ്പ് വന്നു വിളിച്ചപ്പോ ഉണരാതിരിക്കാന്‍
പറ്റില്ലല്ലോ... വെറും വയറ്റില്‍ പല്ല് തേക്കാതെ നേരെ ഫേസ്ബുക്കിലേക്ക്
രണ്ടു ലൈക്കും കമന്റും അടിച് വിശപ്പ് തീര്‍ക്കാലോന്നു വെച്ചു...
വിശക്കുമ്പോ എടുത്തു തിന്നാന്‍ റൂമില്‍ പിണ്ണാക്ക് പോലും ഇല്ല...
പതിനേഴിന്ച് സ്ക്രീനില്‍ മാലോകരുടെ ന്യൂ ഇയര്‍ വിശേഷങ്ങളും
കുടിച്ച്ചകുപ്പികളുടെ ഫോട്ടോയും രേസലൂഷനുകളും... ഒക്കെ നോക്കി
യിരിക്കുംബോഴാനു നമ്മുടെ അയല്‍വാസിയുടെ വരവ്.. നെറ്റി ചുളിക്കണ്ട,
ദല്‍ഹിയില്‍, വംശനാശം നേരിടുന്ന ഈ വര്‍ഗ്ഗം , അയല്‍വാസികള്‍ ഉണ്ടോന്നു
ചോദിച്ചാല്‍ ചിലപ്പോള്‍ ഉണ്ടായേക്കാം ഇത് പോലെ....
താഴെ കാണുന്ന ചിത്രത്തിലെ രണ്ടു കണ്ണട ധാരികള്‍ ആണ് ഈ പറഞ്ഞ അയല്‍വാസികള്‍... വിഭുവും വ്യോമും. കണ്ടാല്‍ വേര്‍തിരിച്ചറിയാന്‍ വയ്യാത്ത ഇരട്ടകള്‍. ഇരട്ട കുട്ടികള്‍ ഉണ്ടാകുക ഒരു ഭാഗ്യം തന്നെയാണ്.. അതും ഇതുപോലുള്ള രണ്ടു ചുണകുട്ടികള്‍..
അങ്കിലെന്തെടുക്കുവാ..?
മൂന്നാം ക്ലാസുകാരന്റെ നിഷ്കലന്കമായ ആ ചോദ്യം എന്നെ ഫേസ്ബുക്കില്‍ നിന്നടര്‍ത്തി...
കമ്പ്യൂട്ടറിനെ കുറിച്ചോ ഇന്റര്‍ നെറിനെ കുറിച്ചോ പറഞ്ഞാല്‍ മനസ്സിലായില്ലെന്കിലോ ഈ കൊച്ചു കൂട്ടുകര്‍ക്കെന്നു കരുതി ഞാന്‍ പറഞ്ഞു, പാട്ട് കേള്ല്കുവാണെന്നു.. കൌതുകത്തോടെ അവനോടി എന്റെ പിറകിലെത്തിയിരുന്നു അപ്പോഴേക്കും...
അങ്കിള്‍ എഫ് ബിയില്‍ ചാറ്റ് ചെയ്യുകയാനല്ലേ... !!
ഞാനൊന്ന് ഞെട്ടി... ഇതൊക്കെ അവനറിയാം... കൊള്ളാം..
അപ്പോഴവ്ന്റെ അടുത്ത ചോദ്യം അയ്യേ ഒറ്റ ചാറ്റ് വിന്‍ഡോ മാത്രേ ഉള്ളോ... ഞാന്‍ നാലെണ്ണത്തില്‍ ഒക്കെ ഒന്നിച്ചു ചാറ്റ് ചെയ്യും...
മൂന്നാം ക്ലാസ്സുകാരന്റെ മുന്നില്‍ ഞാനൊന്ന് ചമ്മി.. ഞാനാദ്യമായി ചാറ്റ് വിന്‍ഡോ കണ്ടത് ബി ടെക് മൂന്നാം വര്ഷം പഠിക്കുമ്പോഴായിരുന്നു..
അടുതതവ്റെ നോട്ടം ഫ്രാണ്ട്സിന്റെ എണ്ണം ആയിരുന്നു... അതിലവനെ മലര്‍ത്തി യ ടിച്ചതിന്റെ അഹങ്കാരത്തില്‍ തലയുയര്‍ത്തി നിക്കുംപോള്‍ അവന്‍ പറഞ്ഞു. അങ്കിള്‍ എ നിക്ക് ഒരു ഫ്രണ്ട് റിക്വസ്റ്റ് വിട്.. പേരും അവന്‍ തന്നെ ടൈപ്പ് ചെയ്തു...
ഒന്നാം തീയതി തന്നെ ഞെട്ടാന്‍ ഇനിയും ബാക്കി കിടക്കുന്നുണ്ട് എന്ന് വിളിച്ചു പറഞ്ഞു കൊണ്ട അവന്‍ ടൈപ്പ് ചെയ്തു വീണ്ടു അവന്റെ തന്നെ പേര്.... വീണ്ടും... അവന്മാര്‍ക്ക് മൂന്ന്‍ പ്രൊഫൈല്‍ വീതം ഉണ്ടെന്നു. 3*2 = മൊത്തം ആര് ഫ്രണ്ട് റിക്വസ്റ്റ് ഒറ്റയിരുപ്പില്‍... മൂന്നാം ക്ലാസ്സില്‍ മൂന്നു പ്രോഫൈല്‍ അപ്പൊ പതിലോക്കെ എത്തുമ്പോ എന്താവുമെന്തോ....
ഫെസ്ബുകിലെ പുലി സ്വയം കരുതിയിരുന്ന എന്റെ അപകര്‍ഷതാബോധം ഉണര്‍ന്നു, യെവന്മാരെ ഓടിചില്ലേല്‍ ശരിയാവില്ല.. എന്റെ പണി നടക്കൂല.. അതിനും മാത്രം എന്ത് പണി എന്ന് ചോദിക്കരുത്.. ഇതൊക്കെ തന്നെ... പതിവ് വേല തുടങ്ങി... ജിലേബി പോലുള്ള സ്റ്റാറ്റസ് ഉം കമന്റും കണ്ട സഹികെട്റ്റ് അവര്‍ തിരിച്ചു പോയി...
രണ്ടു മിനുറ്റ് കഴിഞ്ഞില്ല ചാറ്റ് ബോക്സ് തുള്ളിച്ചാടി കൊണ്ട് വന്നു നിന്ന്... hai, how are you..? ചാറ്റ് അങ്ങനെ തുടങ്ങണമെന്ന് അവര്‍ക്ക് അമ്മ പഠിപ്പിച്ചു കൊടുതിട്ടുണ്ടാകും.. അല്ലെങ്കില്‍ ഒരു മിനുറ്റ് മുന്നേ കണ്ടവരോടു ഹൌ ആര്‍ യു ചോദിക്കണ്ടല്ലോ...?? നല്ല അമ്മ... !!
ഭയങ്കരമായ ഫോര്‍മല്‍ ചാറ്റിങ് കുറച്ചു നേരം.. മറുപടി കിട്ടിയില്ലേല്‍ ഒരുത്തന്‍ ഇപ്പുറത്ത് നമ്മുടെ റൂമില്‍ വന്നു മറുപടി അടുപ്പിക്കും... വന്‍ ടീം വര്‍ക്ക്...
ക്രിക്കറ്റ് കളിക്കാനുണ്ടോ..??
എനിക്കറിയില്ല, എന്ന് ഞാന്‍..
അത സാരമില്ല നമ്മള് പഠിപ്പിക്കാം എന്ന് പറഞ്ഞു അവന്‍ ചാറ്റ് ക്ലോസ് ചെയ്തു...
തിരിഞ്ഞു നോക്കുമ്പോഴേക്കും ബാറ്റും ബാളും എടുത്ത് അവന്മാര്‍ റെഡി... കളിക്കാതെ രക്ഷയില്ല.... മനസ്സിലാമാനസോടെ എഫ് ബി ക്ലോസ് ചെയ്ത ക്രിക്കറ്റ് കളിക്കാന്‍ ഇറങ്ങി...
വീടിന്റെ പിറകില്‍ റെഡിമെയ്ഡ് സ്ടംപുകളും കിടിലന്‍ ബാറ്റും.. മനസ്സ് സീമാകൊന്നയുടെ സ്ടംപും മട്ടകണ (ഓലമടല്‍ ) യുടെ ബാറ്റും എടുത്തു കളിച്ച ബാല്യത്തിലേക്ക് ഊഴിയിട്ടു.. കുട്ടികല്കൊപ്പം ഉള്ള ആ കളി ശരിക്കും ആസ്വദിച്ചു..
. ഓരോ ഫോറടിക്കുംപോഴും അവരുടെ മുഖത്ത് വിരിയുന്ന ചിരിക്ക് ഏതു ന്യൂ ഇയര്‍ പാര്ട്ടിയെക്കാളും സന്തോഷം തരാന്‍ പറ്റുന്നതായിരുന്നു... നന്ദി വിഭു ആന്‍ഡ് വ്യോം എന്റെ ന്യൂ ഇയറില്‍ എന്നെ കുട്ടികാലതേക്ക് കൊണ്ട പോയതില്‍...
എന്നാലും മൂന്ന്‍ പ്രൊഫൈല്.... !!!!!