2011, നവംബർ 28, തിങ്കളാഴ്‌ച

കള്ളനും പോലീസും


സീന്‍ 1: എന്റെ റൂം
സമയം 6.30 AM

 വൃശ്ചിക പുലരിയുടെ തണുപ്പാസ്വദിച്കങ്ങനെ കിടക്കുകയാണു...

ഹരിവരാസനം വിശ്വമോഹനം ഹരിത ധ്വീശരം ആരാധ്യപാദുകം
അരിവി മര്ദ്ദനം നിത്യനര്ത്തനം ഹരിഹരാത്മജം ദേവമാശ്രയേ ....

    അമ്പലത്തില്‍ പാട്ടുവെച്ചതല്ല... ബാലന്റെ മൊവീലില്‍ നിന്നാണു, റൂമിലെ ആദ്യ അലാറം... ജോഗിങ്ങിനുള്ളതാണു... ആമയെ  പോലെ കയ്യും തലയും മാത്രം പുതപ്പിനു വെളിയിലേക്ക്, . "ആഗോളവല്‍ക്കരണവും മുല്ലപെരിയാറും" എന്ന വിഷയ്ത്തില്‍ തലേന്നു ഫേസ്ബുക്കില്‍ പൊരിഞ്ഞ ചര്‍ച്ചയായതിനാല്‍ ഉറങ്ങാന്‍ വൈകിയിരുന്നു, കണ്ണ്  ‘മീയണില്ല‘... എനി ഏതായാലും നാളെ ജോഗിങ്ങിനു പോകാം അലാറം ഓഫ്... പ്രതാപം വീണ്ടെടുക്കുന്ന വയറും തടവി, പതിവുപോലെ നാളെ എന്തായാലും ജോഗിങ്ങിനു പോകും എന്നുറപ്പിച്ച് വീണ്ടും പുതപ്പിനടിയില്‍ ചുരുണ്ടു....

സമയം : 6.55 AM

വീണ്ടും ഹരിവരാസനം...
ഇതു വെള്ളത്തിന്റേതാണു.. 7 മണിക്ക് മോട്ടോര്‍ ഇടണം ഇല്ലെങ്കില്‍ കുളിക്കാണും ജപിക്കനുമുള്ള വെള്ളം കിട്ടില്ല... 7 മുതല്‍ 7.30 വരെ മത്രമേ സര്‍ക്കാരിന്റെ സൌജന്യമുള്ളൂ... വെള്ളത്തിന്റെ സ്വന്തം നാടായ (ഏതു വെള്ളത്തിന്റെ ആയാലും ) മലയാളിക്ക്  ദഹിക്കാന്‍ ബുദ്ധിമുട്ടാകും ഈ അരമണിക്കൂര്‍ വെള്ളത്തിന്റെ കണക്ക്..  മോട്ടോറ് ബാലന്‍ ഇട്ടോളും, അവനാണു ആദ്യം റൂമില്‍ നിന്നിറങ്ങേണ്ടവന്‍... അതെന്നെ ബാധിക്കുന്ന ഒരു പ്രശ്നമേ അല്ല എന്ന ഭാവത്തില്‍ ഒന്നു തിരിഞ്ഞു കിടന്നു ഞാന്‍ ഉറക്കം തുടര്‍ന്നു..

സമയം : 7.25 AM

അടുത്ത അലാറം, അതെനിക്കുള്ള ഉണര്‍ത്തുപാട്ടാണു, പുലര്‍കാലസുന്ദരസ്വപ്നതിന്റെ ക്ലൈമാക്സ് അപ്പോഴും വന്നുചേര്‍ന്നില്ലാതതിനാല്‍ സ്നൂസ് ബട്ടണില്‍ കൈ അമര്‍ന്നു.... ഒരു പത്തു സെക്കന്റായി കാണും,  5 മിനുട്ടിന്റെ സ്നൂസ് തീര്‍ന്ന് മൊവീല്‍ വീണ്ടും കരയാന്‍ തുടങ്ങി... എണീറ്റേ തീരൂ.. ഇല്ലെങ്കില്‍ എനിക്ക് ശേഷമുള്ളവന്റെ കണക്ക് തെറ്റും.. നേരെ ബാത്രൂമിലേക്ക്...

സമയം 8.00 AM

റൂമിലെ നാലാം അലാറം, അവസാനത്തേതും , ഇത്തവണ ഹിന്ദി പാട്ടാണു... ഹിന്ദിക്കാരന്‍ എഴുന്നേറ്റപ്പോഴേക്കും  ബാലന്‍ ഓഫീസിലേക്ക് പുറപ്പെട്ട് കഴിഞ്ഞിരുന്നു... ഞാന്‍ ബാത്രൂം അവനു കൈമാറി...

സമയം 8.12 AM

പ്രാതല്‍ എന്ന അന്ധവിശ്വാസത്തോട് വിടപറഞ്ഞതിനാല്‍, വെറും വയറ്റില്‍ , ഓഫീസില്‍ വൈകുന്നേരം വരെ തള്ളി നീക്കണ്ടതു ഓര്‍ത്ത് ഞാന്‍ റൂമില്‍ നിന്നിറങ്ങി...

സീന്‍ 2 : ഓഫീസ്
സമയം 8.44 AM

കമ്പൂട്ടരിന്റെ വലതു ഭാഗത്തു കിടന്നു എന്റെ മൊവീല്‍ മുരണ്ടു.. സൈലന്റ് മോഡിലാണു... എടുത്ത് നോക്കിയപ്പോ  ajez  idea. ഈശ്വരാ ഇതെന്തൈഡിയ... ഞാന്‍ തന്നെ എന്നെ വിളിക്കുന്നോ. (റൂമില്‍ വെച്ച എന്റെ ഐഡിയ നമ്പറാണതു ) എന്റെ വല്ല ഫേക്കുമാണോ എന്ന സംശയത്തില്‍ ഞാന്‍ പതുക്കെ ഒരു ഹലോ വചു കൊടുത്തു... . മറുപുറത്ത്  ഹിന്ദി, നമ്മുടെ റൂമേറ്റാണു, അവന്‍ ആകെ വിളറിയ ശബ്ദത്തില്‍ എന്നോട് ചോദിച്ചു.
നീ റൂമില്‍ നിന്നിറങ്ങുമ്പോള്‍ അസാധാരണമായ് ആരേയും ശ്രദ്ധിച്ചിരുന്നോ...??

ഇല്ല എന്തുപറ്റി.??
ഞാന്‍ കുളിച്ച് വരുമ്പോഴേക്കും റൂമില്‍ നിന്നും ലാപ്ടോപ്പും മൊബൈലും കാണിന്നില്ല.
അവന്‍ കുളിച്ചിറങ്ങിയത് 8.20 നു... ഒരു എട്ട് മിനിറ്റിനുള്ളീല്‍ , പെട്ടെന്നതു വിശ്വസിക്കനായില്ല,, ആരാവും...  വ്യക്തമായ് നിരീക്ഷിക്കുന്നവനാകും കള്ളന്‍ നമ്മള്‍ വാതില്‍ അടക്കാതെ വെയ്ക്കാറുള്ള ഒരേ ഒരു സമയം, നോക്കി വെച്ചവന്‍ .

 എത്രയും പെട്ടെന്നു പോലീസ് സ്ടേഷനില്‍ വിവരമറിയിക്കുക എന്ന് പറഞ്ഞ് ഫോണ്‍ വെച്ചു...

        വീണ്ടു മൊബൈല്‍ കരയുന്നു, ഇത്തവണ ബാലനാണു.. അവന്‍ റൂമിലെത്തി. ഞാന്‍ പതുക്കെ ചോദിച്ചു

“ എടാ എന്റെ ലാപ്പ് അവിടെ ഉണ്ടോ...??

ഉണ്ട് .. അവന്റെ ലാപ്ടോപ്പും മൊബൈലും മാത്രമേ നഷ്ടപെട്ടുള്ളൂ...

" വെറും ലാപ്പല്ല 75000 ന്റെ മൊതലു, മൊവീലാണെങ്കില്‍ 28000   രൂവായുടെ ഗ്യാലക്സി   എസ് 2.  എന്നാലും എന്റെ ലാപ്പ് അവിടെ കട്ടിലില്‍ തുറന്നു വെച്ചിട്ടും എടുക്കാത്തതില്‍ അല്‍ഭുതം തോന്നി.. എടുത്ത് കൊണ്ട് പോകാനുള്ള ബുദ്ധിമുട്ടാകും, ബാഗോടെ കൊണ്ട് പോകാനാണല്ലോ സൌകര്യം.. ലാപൊന്നും എടുത്തു വെക്കാത്തവിധം എന്നെ മടിയനാക്കിയതിനു ദൈവതിനു നന്ദി... 

ബാലന്‍ പറഞ്ഞു
"നീയും വാ.. നമുക്കൊരുമിച്ച് പോലീസ് സ്റ്റേഷനില്‍ പോകാം.. അവനു നമ്മളെ സംശയം വേണ്ടാ..

അവന്‍ പറഞ്ഞതു കരക്റ്റാ... സ്വന്തം പെങ്ങളുടെ താലി അടിച്ചുമാറ്റുന്നവരുള്ള നാട്ടില്‍, വെറും നാലു മാസം മാത്രം പരിചയം ഉള്ള നമ്മളെ വിശ്വസിക്കേണ്ട കാര്യം അവനില്ല...

ഞാനും  പോലീസ് സ്റ്റേഷനിലേക്ക്...

സീന്‍ 3 : പോലീസ് സ്റ്റേഷന്‍
സമയം : 11: 24 AM

 കൂട്ടത്തില്‍ ഒരു നക്ഷത്രം തോളെത്തുള്ള അഹങ്കാര്‍ം  മുഴുവനു ആവാഹിച്ച്  മൂത്ത പോലീസു കാരന്‍ : മ്ഹും...???

സംഭവകഥ നമ്മുടെ ഹിന്ദിക്കാരന്‍ വള്ളിപുള്ളി തെറ്റാതെ വിവരിച്ചു കൊറ്റുത്തു..
അതിനു നമ്മളെന്തു വേണം.. ?? നക്ഷത്രം ഇല്ലെന്‍ലിലും അവനും ധാര്‍ഷ്ട്യം ഒട്ടും കുറവില്ലായിരുന്നു...

കേസ് എടുക്കണം... അന്വേഷിക്കണം...

നിങ്ങള്‍തന്നെ എടുത്ത് ഒളിപ്പിച്ചതല്ലാന്നു ആരു കണ്ടു...?
ഡയലോഗ്ഗ് മൂന്നാമത്തെ കാക്കികാരന്റെ വക..

നമ്മ്ലാകും വിധം മനസ്സിലാക്കിപിക്കാന്‍ ശ്രമിച്ചു   ഒരു  FIR ഉണ്ടാക്കാന്‍...

എനി കുളിക്കാന്‍ പോകുമ്പോ വിളിച്ചു പറഞ്ഞാ മതി രണ്ട് പോലീസ് കാരെ കാവല്‍ നിര്‍ത്താം വാതില്‍ക്കല്‍ ... നമ്മുടെ കാസര്‍ഗോഡന്‍ മലയാളം പോലെ ഹരിയാന്‍വ്വി മിക്സ് ചെയ്ത ഹിന്ദിയില്‍ അവര്‍ പരിഹസിച്ച് ചിരിച്ചു...  അവിടെ കൂടുതല്‍ നില്‍ക്കുന്നതിനേക്കാള്‍ ഭേദം ഓഫീസില്‍ പോയി ഉള്ള പണി തീര്‍ക്കുന്നതാണു..

 ഏതു പാവപ്പെട്ടവനും മനസ്സമാധാനത്തോടെ ജീവിക്കാനുക്കുന്ന എന്റെ നാടിനെ കുറിച്ചഭിമാനം കൊണ്ട്,  തെണ്ടുന്നവ്ന്റെ കീശയില്‍ പോലും കയ്യിട്ട് വാരുന്ന, കാശുള്ളവനുവേണ്ട് ഓശാനം പാടുന്ന ഇവിടത്ത പോലീസിനെ     മനസ് കൊണ്ട് പുച്ഛിച്ച്   ഒരു വളിച്ച ചിരിയോടെ തിരിച്ച് നടന്നു. കൂടെ എന്റെ ഒന്നും നഷ്ടപെട്ടിട്ടില്ലെന്ന സമാധാനവും..

2011, നവംബർ 16, ബുധനാഴ്‌ച

രണ്ടാമൂഴം..

                           നവംബറിന്റെ സൌന്ദര്യം ഈ സുഖശീതളത തന്നെയാണു,   ജനല്‍ഴിക്കുള്ളിലൂടെ ലജ്ജയോടെ ഓടിയെത്തുന്ന തണുത്ത കാറ്റ് അത് ഊന്നിയൂന്നി പറയുന്നുമുണ്ട്, ഇലത്തുമ്പില്‍ ഊഞ്ഞാലാടുന്ന മഞ്ഞുതുള്ളിക്കും അതേ പറയാനുള്ളൂ.. പക്ഷെ ഉള്ളിലെവിടെയോ ഒരു വിഷാദം കുടുങ്ങി കിടക്കുന്നുണ്ട്, സായംസന്ധ്യയുടെ വര്‍ണ്ണപൊലിമയൊക്കെ ഈ മഹാനഗരത്തിനന്യം..  അങ്ങകലെ നീല ചില്ലിട്ട കൂറ്റന്‍  ഗ്ലാസ്  ബില്‍ഡിംഗിന് ഉള്ളിലേക്ക് സൂര്യന്‍ ആഴ്ന്നിറങ്ങിയത് മനസ്സിന്റെ ഇരുട്ടിനു കനം കൂട്ടിയതുപോലെ..

                നിനച്ചിരിക്കാതൊരു കുഞ്ഞുവെക്കേഷന്‍ കിട്ടിയപ്പോള്‍ എത്രയും വേഗം നാട്ടിലെത്തണമെന്നായിരുന്നു. ഒരുപാട് നാളായി നാടിനെയും നാട്ടാരെയും കണ്ടിട്ട്..  ആ വെക്കേഷനിടയില്‍ തന്നെ അവളുടെ കല്യാണത്തിനു തീയതി കണ്ടെത്തിയ  ജ്യോതിശാസ്ത്രതിനെയും സ്നേഹിക്കാന്‍ തോന്നുന്നു..

                       രേവതിയൂടെ കല്യാണത്തിനു പോകുമ്പോള്‍ പഴയെ മുഖങ്ങളെല്ലാം ഓര്‍ത്തെടുത്ത്. മനസ്സിലെ ഫോട്ടോഷോപ്പില്‍ എല്ലാര്‍ക്കും ഒരു നാലു വയസ്സു കൂട്ടി, ഒരുപാട് നാളിനു ശേഷമുള്ള ആ കൂടികാഴ്ച്ച നന്നായി വരച്ചു ചേര്‍ത്ത് രസിക്കുകയായിരുന്നു ഞാന്‍..  ചുണ്ടില്‍ വച്ചുകെട്ടിയ ചിരിയുമായ്  എല്ലാവരും വന്നു വരവേറ്റപ്പോള്‍ കാലത്തിനൊപ്പം മാറാന്‍ എനിക്കാവാത്തതില്‍ പരിതപിചു..

      നീ അവളെ കന്ടിട്ടില്ലേ..

      ആള്‍കൂട്ടത്തിനു പിറകില്‍ പച്ച സാരിക്കുള്ളില്‍ തലകുനിച്ചൊരു രൂപം അപ്പോഴാണെന്റെ ശ്രദ്ധയില്‍ പെട്ടത്,  അവളെ അവിടെ പ്രതീക്ഷിക്കാത്തതിനാല്‍ അഭിനയിക്കാന്‍ പുതിയ ഭാവങ്ങള്‍ തേടുകയായിരുന്നു.  പുഞ്ചിരിക്കാനുള്ള രണ്ട് പേരുടെയും ശ്രമം വിഫലമായൊ എന്ന് സംശയം.. മുഖത്തിനു പഴയ തെളിച്ചമില്ലാത്തതു പോലെ, കണ്ണുകള്‍ ലക്ഷ്യമില്ലാതെ പാഞ്ഞു നടക്കുന്നതുപോലെ.            നാലുവര്‍ഷം കൊണ്ട് അവള്‍ ഒരുപാട് മാറി, കവിളുകള്‍ക്ക് പ്രായമേറിയിട്ടുണ്ട്, കല്യാണം കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ക്ക് വര്‍ഷത്തില്‍ വയസ്സ്  ഇരട്ടിക്കുമെന്നതിനു  ഇവളും തെളിവു തന്നതുപോലെ..

      മനസ്സിന്റെ കടിഞ്ഞാണ്‍ നഷ്ടപെടുന്നതു തിരിച്ചറിഞ്ഞ്, കണ്ണുകളെ ദൂരേക്ക് വലിച്ചെറിഞ്ഞു, വാക്കുകള്‍ സ്വാതന്ത്ര്യതിനായ് മുറവിളി കൂട്ടുകയാണു. മനസ്സിലെ പിരിമുറുക്കമയക്കാന്‍ അലസമായി ഒരു ചോദ്യമെറിഞ്ഞു,

      ഹസ്ബന്‍ഡ് വന്നിട്ടില്ല്യേ..???

 ഇല്ല... എന്ന ഒറ്റവാക്കില്‍ മറുപടിയൊതുക്കിയത്, ഞാന്‍ മറ്റൊരാളുടേതാണു എന്ന താക്കീതായിരുന്നോ, അല്ല വേറെന്തിങ്കിലും...
പിന്നീടങ്ങോട് പരസ്പരം മിഴികോര്‍ക്കാതിരിക്കാന്‍ രണ്ട്പേരും മത്സരിക്കുകയായിരുന്നു.

 തിരിച്ച് വരുമ്പോള്‍ രേവതി പറഞ്ഞത്  മനസ്സില്‍ ഒരു മുള്ളായി തറച്ച്കയറി...
 അവളുടെ ഹസ്ബന്‍ഡ് മരിച്ചു , മൂന്നുമാസം മാത്രം നീളമുള്ള ദാമ്പത്യം, കാര്‍ ആക്സിഡന്റ് ആയിരുന്നു.. അത്രയ്ം വലിയൊരു സ്ങ്കടം അവളില്‍ വായിച്ചെടുക്കാന്‍ ഞാന്‍ പരാജയപ്പെട്ടു..

 മറക്കാന്‍ ശ്രമിച്ച മുഖം വീണ്ടും വീണ്ടും തെളിഞ്ഞു വരുന്നതുപോലെ..  ഓര്‍മയുടെ മച്ചില്‍ വീണ്ടും അടിച്ച് വാരാന്‍ തുടങ്ങി,
      ഒരിക്കലും സ്വന്താമാവില്ല്യാ എന്ന് പൂര്‍ണ്ണബോധ്യമുണ്ടായിട്ടും അവളെ നഷ്ടപെടാന്‍ മടിച്ച പകലിരവുകള്‍, എനിക്കറിയില്ല്യ അവളെന്തിനെനിക്കിത്രയും പ്രിയപ്പെട്ടവളായെന്നു, അവളെ നഷ്ടപെടുമെന്നു അറിമ്പോള്‍ മനസ്സ് പിടിയുന്നു... എല്ലാം കാലത്തിന്റെ കുത്തൊഴുക്കില്‍ മറവിയുടെ ചവറ്റുകൊട്ടയ്കുള്ളില്‍ സ്ഥാനം പിടിക്കുമെന്ന് വിചാരിച്ചതൊക്കെ വെറുതെ... ഇന്നും അതേ പുതുമയോടെ അവയെന്നെ നോക്കി ചിരിക്കുന്നു... എന്റെ ആദ്യപ്രണയം.. കയ്യില്‍ പത്തു കാശില്ലാത്ത ഏഴാം കൂലിക്ക് ഒരു പ്രണയവിപ്ലവം നടത്താണുള്ള ചങ്കൂറ്റമില്ലാത്തടുത്ത് തീര്‍ന്ന ആദ്യപ്രണയം..
. ഇന്ന് സ്ഥിതി മാറി, സ്വന്തമായി ഒരു പെണ്ണിനെ പോറ്റാം...  കല്യാണത്തെകുറിച്ച് ഞാന്‍ ചിന്തിച്ചു തുടങ്ങിയതുമാണു... അപ്പോഴാണു ആദ്യമായി കൂടെ ഇറങ്ങിതിരിക്കാന്‍ ഒരിക്കല്‍ തയ്യാറായവള്‍ , രണ്ടാം കെട്ട് വീട്ടില്‍ ഒരു പ്രശ്നമാകാം. ജാതിയും... എങ്കിലും
മനസ്സാകെ പ്രക്ഷുബ്ദമാണു...

      തണുപ്പിനു കനം വെച്ച് തുടങ്ങിയിരിക്കുന്നു..  ഓര്‍മകളെ നീട്ടിവലിക്കാന്‍ രാത്രി അങ്ങ പരന്നു കിടക്കുന്നതുപോലെ.. ഉത്തരത്തില്‍ കുഞ്ഞു കുഞ്ഞു ചോദ്യചിഹ്നങ്ങള്‍ നിഴല്‍കൂത്താടുന്നു..  പുറത്ത്   ഇരുട്ട് പുതച്ചുറങ്ങുന്ന  മരച്ചില്ലകള്‍ കാറ്റില്‍ മൃദലമായി ആടുന്നു.. ഈ. മരങ്ങള്‍ക്ക്  ശൈത്യകാലം ഇല്ലെന്നുണ്ടോ..??