എനിയെനിക്കും വിദ്യാര്‍ഥി എന്ന ലേബല്‍ ഇല്ല, എനിയും പഠിക്കണം എന്നു പറഞ്ഞാല്‍ വീട്ടുകാരും നാട്ടുകാരും തല്ലികൊല്ലും, പഠിക്കാനുള്ള ആഗ്രഹം കൊണ്ടല്ല, ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനുള്ളമടികൊണ്ടാണു. പെണ്‍കുട്ടിയായിരുന്നേല്‍ കെട്ടുന്നവരെ എന്തേലും പഠിച്ചോണ്ടിരിക്കാര്‍ന്നു.. പോട്ടെ, അപ്പോ എനിക്കും പത്തിരുപത് കൊല്ലത്തെ തൂക്കിനോക്കാന്‍ ഒരു വിലവിവരപട്ടിക ഉണ്ടാക്കണം, കഴുത്തില്‍ തൂക്കിയിടാന്‍ ഒരു പ്രൈസ് ടാഗ്.
കോപ്പിയടിയിലെ പരിചയക്കുറവ് മൂലം (സത്യമായിട്ടും) സുഹൃത്തിന്റെ പേരടക്കം കോപ്പിയടിച്ച് ഞാന്‍ റെസ്യൂം ഉണ്ടാക്കിതുടങ്ങി. മേല്‍ വിലാസം എഴുതി തുടങ്ങിയപ്പോഴാ അക്കിടി മനസ്സിലായത്, ചുറ്റും ഒന്നു കണ്ണോടിച്ചു ഇല്ല്യാ, ആരും കണ്ടില്ല പിന്നെ ബാക്ക്സ്പേസിനെ ചവിട്ടി താഴ്ത്തി. തെറ്റുകള്‍ വിജയത്തിലേക്കുള്ള ചവിട്ട്പടിയാണല്ലോ, ഞാന്‍ രണ്ട് പടി നേരത്തെ കേറി അത്രേ ഉള്ളൂ. അടുത്തത് മെയില്‍ ഐഡി, rockingstar_xxx@hotmail.com , പിന്നെ മൊബൈല്‍ നംബര്‍ , 9 555 8 999 xx (sorry due to prvcy n to avoid dstrbnce frm galz, last 2 digits kanikkillya). ഇതു കണ്ടുകൊണ്ടാണു ബാലന്‍ കയറിവന്നതു. ലവന്‍ എന്റെ ആത്മാര്‍ഥസുഹൃത്ത്, കണ്ട ഉടനെ നല്ല പച്ചതെറി, എന്തുവാടാ ഇതു? അവന്റെ ഒരു rockingstarum നമ്പറിനിടയില്‍ സ്പേസും..
അതിലൊരു ലുക്കില്ലേടാ..??
നിന്റ്റെ ഷോ കാണിക്കാന്‍ ഇതു മോഡലിങ്ങല്ല, എഞ്ചിനീയര്‍ പോസ്റ്റാ..
പുതിയട്രെന്‍ഡറിയാത്തകഞ്ഞികള്‍ , ഇവനെപോലത്തെ യാഥാസ്ഥിതികരാവും കമ്പനി തലപ്പതും, അവര്‍ക്കിതു ദഹിച്ചെന്നു വരില്ല മനസ്സില്ലാമനസ്സോടെ ഞാനും അവര്‍ക്ക് വേണ്ടി മുട്ട്മടക്കി. ഹോട്ട്മെയില്‍ ജിമെയിലിനു വഴിമാറി, നമ്പറിനിടയിലെ സ്പേസും വെട്ടിമാറ്റി.
അടുത്ത ഐറ്റം കരിയര്‍ ഒബ്ജക്റ്റീവ്, അതിനടിയില്‍ കടിച്ചപൊട്ടാത്ത ഇംഗ്ലീഷില്‍ എന്തൊക്കെയോ എഴുതിവച്ചിരിക്കുന്നു. നമ്മള്‍ പാവം മലയാളം മീഡിയമായതോണ്ട് അതെന്താണെന്നു പുടികിട്ടിയില്ലാ.. ബാലനോട് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു, അതെല്ലാ റെസൂമിലും ഉള്ളതാ, നീ കോപ്പി പേസ്റ്റ് അടിച്ചൊ.. അവനും അറിയില്ലെന്നു സാരം.
next Educational Qualification : പത്തും പന്ത്രണ്ടും വീട്ടിലിരുന്ന് അച്ഛ്നെ പേടിച്ച് പഠിച്ചതോണ്ട് പേര്‍സ്ന്റേജ് മാര്‍ക്ക് എഴുതാന്‍ ആവേശമായിരുന്നു. ബി.ടെകിന്റെ നേരെ എത്തിയപ്പോള്‍ ആ കോളം വെട്ടികളഞ്ഞാലോന്നലോചിച്ചു ഞാന്‍ , അതിരപ്പള്ളി വെള്ളച്ചാട്ടം പോലെ കുത്തനെ ഒരു വീഴ്ചയായിരുന്നു പേര്‍സ്ന്റേജ് ഗ്രാഫിനു.
Hobby : മെയിന്‍ ഹോബി ഇപ്പോ കമന്റലും ലൈക്കലും പോക്കലുമാണു. അതെഴുതിയാല്‍ ഇവന്‍ പോക്കാണെന്നു ആളുകള്‍ വിധിയെഴുതും. അതുകോണ്ട് ജനപ്രിയ ഹോബിയായ റീഡിങ്ങ് തന്നെ എഴുതി. ഒന്നുമില്ലേലും സ്റ്റാറ്റസും കമന്റും വായിച്ച് ഞാന്‍ നല്ല വായനാശീലമുണ്ടാക്കിയിട്ടൂണ്ട്. കമന്റിട്ട് ശീലമായതു കൊണ്ട് റൈറ്റിങ്ങും ഹോബിയായ് എഴുതി പിന്നെ പ്രധാനഹോബി ഈറ്റിങ്ങാണു അതു ഹോബിയായ് കൂട്ടില്ല പോലും... വേണ്ടാ,...
പിന്നെയും എന്തൊക്കെയൊ കുന്ത്രാണ്ടങ്ങള്‍, എല്ലാം ഒപ്പിച്ച് അവസാനം ഡിക്ലറേഷന്‍ കൂടി കോപ്പി പേസ്റ്റ് അടിച്ചപ്പോള്‍ സമാധാനമായി.. എനിക്കും ആയി ഒരു റെസ്യൂം. എനി ജോലിക്ക് ജോയിന്‍ ചെയ്യേ വേണ്ടൂ എന്ന പ്രതീതി. കൂടെ ഫോട്ടോഷോപ്പിന്റെ ലേറ്റസ്റ്റ് വേര്‍ഷനില്‍ പണിത ഒരു ഫുള്‍സൈസ് ഫോട്ടൊ കൂടി വെച്ചാലോ..??? എനിയും എന്തെങ്കിലുമൊക്കെ കൂട്ടിചേര്‍ക്കണോ..?? മതീപ്പാ... ഇതൊക്കെ മതി. ജോലി കിട്ടാനാണു വിധിയെങ്കില്‍ എവിടെ നിന്നയാലും കിട്ടും എന്നിലെ വിശ്വാസി ഞാനെന്ന മടിയനെ സപ്പോര്‍ട്ട് ചയ്യാനെത്തി.
എനി എല്ലാ കമ്പിനിയിലേക്കും റെസ്യൂമയക്കണം, കിട്ടുന്നതില്‍ ഏറ്റവും സാലറിയുള്ള ഓഫര്‍ സ്വീകരിക്കണം, രണ്ട് മൂന്ന് കൊല്ലം കഴിഞ്ഞ് അതിനേക്കള്‍ ബല്യ കമ്പനിയിലേക്ക് ചാടണം. പിന്നെ പുതിയൊരു കമ്പനി തൊടങ്ങണം.. കോര്‍പ്പറേറ്റ് മേഖലയില്‍ ഒരു വന്‍ ശക്തിയായി വളരണം അങ്ങനെ എന്റെ സ്വപനത്തിന്റെ ഏഴാം നില പണിതുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ കാല്‍ തെന്നി ഉറക്കത്തിന്റെ പടുകുഴിയിലേക്ക് വീണു.............