2010, നവംബർ 7, ഞായറാഴ്‌ച

ജനകീയം

                വൈകീട്ട് കയ്യില്‍ ഒരു ഗ്ലാസ്‌ ചായയും ചെവിയില്‍ ear ഫോണുമായി വീട്ട് മുറ്റത്തൊരു ചാര് കസേരയില്‍ ഇരുന്നു ഇളം കാറ്റിന്റെ സൌന്ദര്യം ആസ്വദിക്കുകയായിരുന്നു... അപ്പോഴാണ് ചെത്തുകാരന്‍ രാമേട്ടന്‍ ആ വഴി വന്നത്... പണ്ട് ഉത്സവ പറമ്പുകളിലും മറ്റും  മൈക്ക് സെറ്റും പിടിച്ചു നടന്നതാണ് രാമേട്ടന്‍.. പിന്നെ അച്ഛന്‍ തെങ്ങില്‍ നിന്നു വീണു കിടപ്പിലായപ്പോള്‍ കുലത്തൊഴിലായ കള്ളു ‌ ചെത്ത്‌ തുടങ്ങി.. കുറെ നാളത്തെ ഇടവേളയ്ക്കു ശേഷം കണ്ടതാണ് രാമേട്ടനെ.. കണ്ടപ്പോള്‍ വിളിച്ചിരുത്തി കുശലങ്ങള്‍ ചോദിക്കാമെന്ന് വച്ചു. രാമേട്ടന്‍ തളയും( തെങ്ങില്‍ കയറാന്‍ ഉപയോഗിക്കുന്നത്) കത്തിയും പിന്നെ ഒരു ചെറിയ കെട്ടും താഴെ വച്ച് നാട്ടുകാര്യങ്ങള്‍ സംസാരിക്കാന്‍ തുടങ്ങി.. ഇടക്കെപ്പോഴോ എന്‍റെ കണ്ണ് ആ കെട്ടിലെക്കുടക്കി.. അതില്‍ ഒരു പേക്ക്‌  ഫില്ട്ടെരും പിന്നെ ഒരു നോകിയ മൊബൈലും.. നാട്ടിന്‍ പുറമായാലും നമ്മുടെ നാട് ഒരു പാട് വികസിച്ചിട്ടുണ്ടെന്നു മനസ്സിലായി..  

ഞാന്‍ രാമേട്ടനോട് ചോദിച്ചു: എന്താ ആ  കവറില്‍ ..??

അത് മൊബൈലാ.. ചെറിയോന്‍ ദുബായില്‍ നിന്നു വരുമ്പോ കൊണ്ടന്നതാ.. നാട്ടിലിപ്പോള്‍ എല്ലാരുടെയും കൈയ്യിലുണ്ട് അപ്പോള്‍ പിന്നെ എന്‍റെ കയ്യിലില്ലേല്‍ കുറച്ചിലവനല്ലേയ്.. അതോണ്ട് വാങ്ങി തന്നതാ... എന്തോ എക്സ്പ്രസ്സ്‌ മ്യൂസിക്ക് എന്നോ മറ്റോ ആണ് പേര്.. പാട്ടൊക്കെ പാടും,  ബ്ലൂടേപ്  ഉണ്ട്..പടോം പിടിക്കാം..( ബ്ലൂ ടൂത്ത് ആണ് ഉദേശിച്ചത്, പട്ടു പാടുന്നത് ടേപ്പില്‍ ആണല്ലോ അതുകൊണ്ട് രാമേട്ടന്‍ കരുതി ബ്ലൂടേപ്പ് ആയിരിക്കും എന്ന്..)

ഏതായാലും നിന്നെ കണ്ടത് നന്നായി ഇതില് കൊറച്ചു പാട്ടു കേറ്റി തരണം..  ചെത്തുമ്പോള്‍ തെങ്ങിന്റെ മണ്ടേല്‍ വച്ചാല്‍ ബോറടിക്കാതെ ചെത്താമല്ലോ..?? പഴയ പാട്ട് മതി പുതിയതൊന്നും എനിക്ക് പിടിക്കില്ല...

ഹാവൂ സമാധാനമായി, പാട്ടിന്റെ കാര്യത്തില്‍ രാമേട്ടന്‍ പണ്ടത്തെ രാമേട്ടന്‍ തന്നാണല്ലോ..

പാട്ടു കേറ്റാന്‍ പൈസ ആവുമോടാ.. എന്നാല്‍ വേണ്ടാന്ന്... നാട്ടിന്പുര്തുകാരന്റെ പിശുക്കത്തരം ഒക്കെ ഇപ്പോഴുമുണ്ട് രാമേട്ടന്..

ഇല്ലാന്ന് പറഞ്ഞു ഞാന്‍ എന്‍റെ മൊബൈലില്‍ പാട്ടുകള്‍ തപ്പി നോക്കി... മധു സാറിന്റെ അഗസ്ത്യ ഹൃദയം കണ്ടു .. ഞാന്‍ പ്ലേ ചെയ്തു കേള്‍പിച്ചു.. രാമേട്ടന്‍ പറഞ്ഞു അത് കേറ്റിക്കോ, എനിക്കിഷ്ടമുള്ള പാട്ടാണെന്ന്... ഞാന്‍ ഞെട്ടിപ്പോയി...രാമേട്ടനും കവിത കേള്‍ക്കരുണ്ടോ... അക്ഷരം കൂടി വായിയ്ക്കാന്‍ അറിയാത്ത രാമേട്ടനും ഒരു കവിതാസ്വാതകന്‍ ആണ്.. മധു സാറിനെ  കുരിചെനിക്കഭിമാനം തോന്നി, കവിതയെ ഇത്രയും ജനകായമാക്കിയത്തിനു...

ഞാന്‍ ചോദിച്ചു: എവിടെന്നാ രാമേട്ടന്‍ ഈ പാട്ടു കേട്ടത്...??

അത് ഞാന്‍ പണ്ട് മൈക്ക് സെറ്റും കൊണ്ട്‌ നടന്നപ്പോള്‍ സ്ഥിരം കേള്‍ക്കുന്നതാ.... പാര്‍ട്ടിയുടെ മറ്റും പരിപടിക്കുമുന്പ് പാട്ട് വെക്കുന്ന ഏര്‍പ്പാടുണ്ടല്ലോ.. അന്ന് കേസറ്റ് അല്ലേ, ഇന്നത്തെ പോലെ സിഡി അല്ലല്ലോ.. അപ്പോള്‍ ഈ പട്ടൊക്കെയാ  വെക്കാര് .. സില്മാപ്പാട്ട് വെച്ചാല് ഓരോ അഞ്ചു മിനുട്ട് കഴിയുമ്പോഴും മാറ്റണം.. ഇതാവുമ്പോള്‍ പത്തു ഇരുപതു മിനുട്ടെക്ക് തിരിഞ്ഞു നോക്കേണ്ട ആവിശ്യമില്ല...

അപ്പോള്‍  അങ്ങനെയാണ് കവിത ജനകീയമായത്, അതില്‍ പ്രധാന പങ്ക് രാമേട്ടനെ പോലുള്ള മൈക്ക് സെറ്റ് കര്‍ക്കാന്.... ശംഭോ മഹാദേവ.