2010, സെപ്റ്റംബർ 28, ചൊവ്വാഴ്ച

ജീവിതനൗക!!

ഇനിയെത്ര ദൂരം തുഴയെറിയണം..
ഈ വള്ളം നിറക്കാന്‍..
എന്‍റെ കുഞ്ഞിന്റെ മിഴിനിറയാതിരിക്കാന്‍..

പന്ത്രണ്ടാം വയസ്സില്‍ എന്‍റെ അച്ഛനെ
എടുത്ത ഈ കടലമ്മ
ഈ അച്ഛന്റെ പ്രാര്‍ത്ഥന കേള്‍ക്കുമോ...
എന്‍റെ കണ്ണീരും കിനാവും കണ്ട നീ,
ഈ അച്ഛന്റെ പ്രാര്‍ത്ഥന കേള്‍ക്കുമോ...

എന്‍റെ വിയര്‍പ്പിന്റെ ഉപ്പാണ് നിനക്കെന്നു
എന്‍റെ കുട്ട്യോളുടെ അമ്മ പറയുമ്പോള്‍,
എന്‍ കവിള്‍ തലോടുന്ന കണ്ണീരിന്റെ
ഉപ്പു ഞാനറിയാരുണ്ട്, അതിന്റെ
മധുരം ഞാന്‍ നുണയാരുണ്ട്...

രണ്ടു വ്യാഴവട്ടകാലമായ് ഈ ഓളത്തിന്‍
താളം ഞാനെന്‍ നെഞ്ചിലേറ്റുന്നു..
എന്നുമൊരു പുതു ഈണം ആയെന്‍
ഹൃത്തില്‍ മുഴങ്ങാന്‍ നിനക്ക് ആവാറുണ്ട്..

എന്‍ മകന് ഈ തുഴ കൊടുക്കില്ല ഞാന്‍..
വിട്ടുതരില്ല, അവനെ നിനക്ക് ഞാന്‍,,
അവന്‍റെ അച്ചനിരുന്ന വള്ളമല്ല..
അവനിരിക്കാന്‍ സര്‍ക്കാരിന്റെ ഒരു കസേര വേണം,
കയ്യില്‍ അഞ്ചക്ക ശമ്പളം വേണം..

എന്‍റെ ചോര നീരാക്കി ഞാനീ ഏറിയുന്ന തുഴകള്‍
എന്‍ കുടുംബത്തിലെ അവസാനത്തേതാണ്‌..
എന്നെ നീ എടുത്തുകൊള്‍ക,
പകരം ഈ വള്ളമെന്നും നിറയ്ക്കുക നീ...

2010, സെപ്റ്റംബർ 16, വ്യാഴാഴ്‌ച

short പ്രണയം

എന്‍റെ പ്രണയം ഒരു സിം
കാര്‍ഡിനകതേക്ക്‌ ചുരുങ്ങുന്നുവോ...??
അതോ പ്രണയം എന്നതിനെ വിളിക്കരുതോ..??

എന്‍റെ നെഞ്ചിലെ തീ അവളിലെതിക്കാന്‍
എന്‍ എസ് എം  സ്‌ കല്ക്കാവുന്നില്ലേയ്..??
അത് തണുപ്പിനെ തടയാന്‍ കൂട്ടിയതാണന്നവളരിയുമോ..

അതിനെനിക്കുള്ള ചിലവോ ഒരു പൈസയും...
ഫലമോ..?? ഇത്തിരി കൊച്ചു പ്രണയങ്ങള്‍,
എണ്ണമില്ലാതെ  കിടക്കുന്നു...