2010, ഓഗസ്റ്റ് 30, തിങ്കളാഴ്‌ച

തിരിച്ചറിവ്

പുസ്തകതാളില്‍ നിന്നും പഠിച്ച
ഇന്ത്യ അല്ല ഇന്ത്യ എന്ന് കേട്ടപ്പോള്‍,
അതെന്തേ ? എന്ന് ചോദിച്ചിരുന്നു പലവട്ടം..
എന്നിട്ട് വീണ്ടുമൊരു പത്തുവര്‍ഷം
ആ പുസ്തകങ്ങളുടെ പിറകെ പോയി ഞാന്‍..
വിഡ്ഢി ഞാനൊരു വിഡ്ഢി ...

അക്കങ്ങള്ളുടെ വലിപ്പ ചെറുപ്പത്തില്‍
വിലനിശ്ചയിക്കപെട്ടപ്പോള്‍
ആ വിഡ്ഢിത്തങ്ങള്‍ മനസാക്ഷി
നോക്കാതെ വിഴുങ്ങിയവന്‍ കേമനായി..
തന്റെ കാഴ്ചപാടില്‍ ഉറച്ചു നിന്ന ഞാനോ
കൊള്ളരുതതവനും തലതെരിച്ചവനുമായി..
വിഡ്ഢി ഞാനൊരു വിഡ്ഢി ...



ഇനിയും അവരുടെ ശരികള്‍ക്ക്‌
വോട്ട് ചെയ്യാന്‍ ഞാനില്ല...
എനിക്കെനിയെന്റെ വഴി,
നിങ്ങള്‍കും ഈ വഴി നടന്നു നോക്കാം
കരുതുണ്ടെങ്കില്‍ മാത്രം...

2010, ഓഗസ്റ്റ് 15, ഞായറാഴ്‌ച

മുറിപ്പാട്

ഓര്‍മകളില്‍ കോര്‍ത്ത്‌ വെക്കാന്‍ ഒരു അവധിക്കാലം
തന്നെന്‍ കുഞ്ഞു പെങ്ങള്‍ക് നന്ദി...
മറക്കില്ല ഞാനൊരിക്കലും
നിന്‍റെ ഈ സ്വപ്നസമ്മാനം...
ഹൃത്തില്‍ അകത്തളങ്ങളില്‍ അത്രയ്ക്ക്
ആഴ്നിരങ്ങിമോളെ നിന്‍റെ ഈ സമ്മാനം...
എന്നെക്കാളേറെ നിന്നെ സ്നേഹിച്ചതാണോ
നിന്നെ വിസ്വസിച്ചതാണോ ഞാന്‍ ചെയ്ത തെറ്റ്...
ശപിക്കില്ലോരിക്കലും നിന്നെ ഞാന്‍ എങ്കിലും
മറക്കില്ലൊരിക്കലും നീ തന്ന ഈ സ്വപ്ന സമ്മാനം...

അഭിമാനിക്കുന്നു ഞാന്‍ തോറ്റത്
പ്രണയത്തിന്‍ മുനപിലാണല്ലോ..
തോറ്റത് എന്‍റെ പ്രണയതിലുമല്ലല്ലോ...

നൊന്തു പെറ്റനിന്‍ നീ ഗര്ഭപാത്രതേ മറന്നു നീ ...
പോറ്റി വളര്‍ത്തിയ നിന്‍ താതനെയും...
ഉടെ പിറന്നവളെ കുറിചൂറ്റം കൊണ്ടെന്നെയും...
ഇന്നലെ വരെ ഉയര്ത്തിപിടിചോരെന്‍
ശിര്സ്സിനിന്നൊരു തങ്ങുവെനമെന്നായിരിക്കുന്നു...
നേരുന്നു ഞാന്‍ എന്‍ പ്രിയ സോധരിക്കെല്ലാ ബാവുഗങ്ങളും
നിറഞ്ഞ മിഴിയോടെയനെങ്കിലും....